പിഎച്ച്ഡി, എംഫിൽ, ഡിപ്ലോമ അപേക്ഷ മേയ് 30 വരെ
കളമശേരി: കോവിഡ്19 വ്യാപനത്തെത്തുടർന്ന് ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാ ശാലയുടെ കീഴിലുള്ള പഠന വകുപ്പുകൾ/സ്കൂളുകൾ/ സെന്ററുകൾ നടത്തുന്ന പിഎച്ച്ഡി, എം ഫിൽ, ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് അതതു വകുപ്പുകളിൽനിന്നുള്ള അപേക്ഷാഫോം വിതരണവും അപേക്ഷ സ്വീകരിക്കലും മേയ് 30 വരെ നീട്ടിയതായി രജിസ്ട്രാർ അറിയിച്ചു.