എംബിബിഎസ് പരീക്ഷാഫലം
തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2020 ഫെബ്രുവരിയിൽ നടത്തിയ അവസാനവർഷ എംബി ബിഎസ് പാർട്ട് രണ്ട് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം മുൻവർഷങ്ങളിലെപ്പോലെ സമയബന്ധിതമായിത്തന്നെ പ്രസിദ്ധീകരിച്ചു. അവസാന വർഷ എംബിബിഎസ് പാർട്ട് രണ്ട് പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്തിരുന്ന 3117 വിദ്യാർത്ഥികളിൽ 88 ശതമാനം വിദ്യാർത്ഥികൾ വിജയികളായി. ഇതോടെ 2743 പേർക്കുകൂടി ആതുരസേവനത്തിനുള്ള വഴിയൊരുങ്ങിയതായി അധികൃതർ അറിയിച്ചു.