ഐഎച്ച്ആർഡി കോഴ്സുകളിൽ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ തുടങ്ങുന്ന കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്(പിജിഡിസിഎ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഓഡിയോ എൻജിനിയറിംഗ് (പിജിഡിഎഇ) കോഴ്സുകൾക്ക് ബിരുദമാണു യോഗ്യത. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ(പിജിഡിഇഡി), എംടെക്/ബിടെക്/എംഎസ്സി വിജയിച്ചിരിക്കണം.
പ്ലസ്ടു കഴിഞ്ഞവർക്കു ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്(ഡിസിഎ) കോഴ്സിന് അപേക്ഷിക്കാം, ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ(ഡിഡിടിഒഎ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്(സിസിഎൽഐഎസ്) കോഴ്സുകൾക്ക് എസ്എസ്എൽസിയാണു യോഗ്യത. ബിരുദധാരികൾക്ക് ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയ്ൻ മാനേജ്മെന്റിന്(ഡിഎൽഎസ്എം) അപേക്ഷിക്കാം. 30നകം അപേക്ഷ നൽകണം.
എസ്സി/എസ്ടി മറ്റ് പിന്നാക്ക വിദ്യാർഥികൾക്കു പട്ടികജാതി വികസന വകുപ്പിൽനിന്നു വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ട്. അപേക്ഷാഫോമും വിശദവിവരവും www.ihrd.ac.in ൽനിന്നു ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫോം രജിസ്ട്രേഷൻ ഫീസായ 150 രൂപ (എസ്സി/എസ്ടി വിഭാഗങ്ങൾക്ക് 100 രൂപ) ഡിഡി സഹിതം സ്ഥാപനമേധാവിക്കു നൽകണം.