ഒന്നാം വർഷ എംഎഡ് പ്രവേശനം 2024
ജനറൽ/കമ്മ്യൂണിറ്റി ക്വാട്ട/എസ്സി/എസ്ടി/ഭിന്നശേഷിവിഭാഗക്കാർ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്റ് കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/ സ്വാശ്രയ കോളജുകളിലെ ഒന്നാം വർഷ എംഎഡ് കോഴ്സിലേയ്ക്ക് രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്റ് നാളെ കേരളസർവകലാശാല സെനറ്റ്ഹാൾ നടത്തും.
വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ട്,യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് , കമ്മ്യൂണിറ്റിസർട്ടിഫിക്കറ്റ് മറ്റുയോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. ഏതെങ്കിലും കാരണത്താൽ ഹാജരാകാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് സാക്ഷ്യപത്രം നൽകി പ്രതിനിധിയെ അയക്കാവുന്നതാണ്. ഒന്നാംഘട്ട സ്പോട്ടിൽ പരിവർത്തനം ചെയ്യാത്ത സംവരണസീറ്റുകൾ . പ്രസ്തുത സംവരണ വിഭാഗത്തിൽ വിദ്യാർഥികൾ ഇല്ലാത്ത പക്ഷം പ്രോസ്പെക്ട്സിൽ പറഞ്ഞിരിക്കുന്നത് പ്രകാരം മറ്റു വിഭാഗങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതാണ്. നിലവിൽ സർവകലാശാല അഡ്മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവരെ, റാങ്ക് ലിസ്റ്റിലെ വിദ്യാർഥികളെ പരിഗണിച്ചതിനു ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക്
പരിഗണിക്കും.