University News
ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം; സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് അ​പേ​ക്ഷാ ന​ന്പ​റും പാ​സ്‌​സ് വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഓ​ണ്‍​ലൈ​നാ​യി ഒ​ടു​ക്ക​ണം. (ഇ​തു​വ​രെ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഒ​ടു​ക്കാ​ത്ത​വ​ർ) അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​ച്ച അ​പേ​ക്ഷ​ക​ർ​ക്ക് അ​വ​രു​ടെ പ്രൊ​ഫൈ​ലി​ൽ നി​ന്നും അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റ് എ​ടു​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജ്, കോ​ഴ്സ്, കാ​റ്റ​ഗ​റി, അ​ഡ്മി​ഷ​ൻ തീ​യ​തി എ​ന്നി​വ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ല​ഭി​ക്കും. മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന തീ​യ​തി​ക​ളി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ നി​ശ്ചി​ത തീ​യ​തി​യി​ലോ സ​മ​യ​ത്തി​നു​ള്ളി​ലോ കോ​ള​ജി​ൽ ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ അ​താ​ത് കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം. 2024 ജൂ​ലൈ 19, 20 തീ​യ​തി​ക​ളി​ൽ അ​ഡ്മി​ഷ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന തീ​യ​തി​ക്കു​ള്ളി​ൽ ത​ന്നെ അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​ഡ്മി​ഷ​ൻ ന​ഷ്ട​പ്പെ​ടും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​വെ​ബ് സൈ​റ്റി​ൽ.

ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് പ്ര​വേ​ശ​നം 202425

ഒ​ന്നാം വ​ർ​ഷ ബി​എ​ഡ് കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും (ജ​ന​റ​ൽ/​എ​സ്സി/​എ​സ്ടി/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ), സ്പോ​ർ​ട്സ് ക്വാ​ട്ട, ഡി​ഫെ​ൻ​സ് ക്വാ​ട്ട, കെ.​യു.​സി.​റ്റി.​ഇ. മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കും സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 23, 24, 25 തീ​യ​തി​ക​ളി​ൽ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ്, കെ​യു​സി​റ്റി​ഇ, സ്വാ​ശ്ര​യ കോ​ളേ​ജു​ക​ൾ എ​ന്നി​വ​യി​ലേ​ക്കു​ള്ള ഒ​ന്നാം വ​ർ​ഷ ബി.​എ​ഡ്. കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കും (ജ​ന​റ​ൽ/​എ​സ്.​സി/​എ​സ്.​ടി/ മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ), സ്പോ​ർ​ട്സ് ക്വാ​ട്ട, ഡി​ഫെ​ൻ​സ് ക്വാ​ട്ട, കെ​യു​സി​റ്റി​ഇ. മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്കും സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 2024 ജൂ​ലൈ 23, 24, 25 തീ​യ​തി​ക​ളി​ൽ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല പാ​ള​യം സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്തും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2023 ഡി​സം​ബ​ർ, 2024 ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി.​കോം. പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും 2024 ജൂ​ലൈ 24 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യൂ ഡി​സാ​സ്റ്റ​ർ
മാ​നേ​ജ്മെ​ന്‍റ് (റെ​ഗു​ല​ർ &സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 21 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക്

2024 സെ​പ്റ്റം​ബ​ർ/​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യ്ക്ക് (2024 ജൂ​ലൈ സെ​ഷ​ൻ) വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. പി​ഴ​കൂ​ടാ​തെ 2024 ജൂ​ലൈ 29 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോ​റ​വും, മ​റ്റ് വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

2024 ജൂ​ലൈ 26 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​കോം ജൂ​ലൈ 2024 പ​രീ​ക്ഷ​യ്ക്ക് സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, മു​ള​വ​ന, കു​ണ്ട​റ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തെ​രെ​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ കേ​ന്ദ്രം പേ​ര​യം എ​ൻ​എ​സ്എ​സ് ആ​ർ​ട്സ് &സ​യ​ൻ​സ് കോ​ളേ​ജി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഹാ​ൾ ടി​ക്ക​റ്റ് മു​ള​വ​ന സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ നി​ന്നും കൈ​പ്പ​റ്റ​ണം.

ടൈം​ടേ​ബി​ൾ

2024 ജൂ​ലൈ 29 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഇ​ന്‍റ​ലെ​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി (2015 സ്കീം ​റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.