2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ. ഡിസാസ്റ്റർ മാനേജ്മെന്റ് (റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.keralauniversity.ac.in ).
പരീക്ഷ
എംബിഎ (ഫുൾടൈം/ട്രാവൽ ആന്റ് ടൂറിസം/പാർട്ട്ടൈം/ ഈവനിംഗ്) കോഴ്സുകളുടെ 25ന് ആരംഭിക്കുന്ന (മേഴ്സിചാൻസ് 2018, 2014, 2009, 2006 സ്കീം) പരീക്ഷകൾ തിരുവനന്തപുരം തൈയ്ക്കാട് KIITS, UIM കൊല്ലം, UIM ആലപ്പുഴയിലും നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in )
പരീക്ഷ വിജ്ഞാപനം
കേരളസർവകലാശാല 2024 നവംബർ 12, 14 തീയതികളിൽ നടത്തുന്ന ജർമൻ A2 (ഡ്യൂഷ് A2), ജർമൻ B1 (ഡ്യൂഷ് B1) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. (www.keralauniversity.ac.in )
പരീക്ഷ മാറ്റിവച്ചു
വിദൂരവിദ്യാഭ്യാസ വിഭാഗം 23ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംകോം (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2021, 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2017 2019 അഡ്മിഷൻ) ഒക്ടോബർ 2024 ഡിഗ്രി പരീക്ഷയുടെ CO232F Security Analysis and Portfolio Management പരീക്ഷ 30 ലേക്ക് മാറ്റിവച്ചു. 23ന് നിശ്ചയിച്ചിരുന്ന മറ്റ് എംഎ/എംഎസ്സി പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
ഒക്ടോബർ 10 മുതൽ 18 വരെ നടത്താനിരുന്നതും മാറ്റിവച്ചതുമായ രണ്ടാം സെമസ്റ്റർ MTTM/MA/MSc/MCom/MSW (ന്യൂജനറേഷൻ) പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ തീയതികൾ വെബ്സൈറ്റിൽ. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല (www.keralauniversity.ac.in )..