Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
വർണവിവേചന പോരാട്ട സ്മരണയിൽ വൈക്കം
Thursday, March 30, 2023 1:56 AM IST
എല്ലാ മനുഷ്യർക്കും ഒരേ വഴിയിലൂടെ നടക്കാനുള്ള അവകാശത്തിനു വേണ്ടി പൊരുതിയ മനുഷ്യർ 100 വർഷത്തിനുശേഷവും നമ്മെ ചിലത് ഓർമിപ്പിക്കുന്നുണ്ട്. വൈക്കം സത്യഗ്രഹത്തെ മഹാസംഭവമായി കാണുകയും അതേസമയം വർണവിവേചനത്തിന്റെ ദൃശ്യവും അദൃശ്യവുമായ നുകങ്ങൾ മറ്റുള്ളവർക്കുമേൽ ചുമത്തുകയും ചെയ്യുന്ന നമ്മുടെ കപടനാട്യങ്ങളെ വലിച്ചെറിയാനുള്ള ഓർമപ്പെടുത്തൽ ദിനംകൂടിയാണ് ഇന്ന്.
ജാതിവിവേചനത്തിന്റെ നികൃഷ്ടചട്ടങ്ങളെ പൊതുനിരത്തിൽനിന്നു തൂത്തെറിയാൻ മനുഷ്യത്വമെന്ന വിപ്ലവചിന്തയുള്ളവർ വൈക്കം സത്യഗ്രഹം നടത്തിയിട്ടു 100 വർഷമായി. നാമിന്ന് അനുഭവിക്കുന്ന ഏറ്റവും നിസാരമായ മനുഷ്യാവകാശങ്ങൾപോലും എത്രയോ മനുഷ്യരുടെ ത്യാഗഫലമാണെന്ന് ഓർമിപ്പിക്കുന്ന ചരിത്ര മുഹൂർത്തം കൂടിയാണിത്. ജന്മംകൊണ്ടുതന്നെ തനിക്കു മറ്റുള്ളവരെക്കാൾ എന്തോ മേന്മയുണ്ടെന്ന് ഇന്നും കരുതുന്ന അജ്ഞാനികൾക്ക് വൈക്കം സത്യഗ്രഹം മുന്നറിയിപ്പാണ്.
വൈക്കം മഹാദേവക്ഷേത്രത്തിൽ മാത്രമല്ല അതിനു ചുറ്റുമുള്ള പൊതുവഴികളിൽപോലും അവർണർക്കു പ്രവേശിക്കാൻ അനുമതിയില്ലാതിരുന്ന വ്യവസ്ഥിതിക്കെതിരേയായിരുന്നു സമരം. സർക്കാരും യാഥാസ്ഥിതികരായ സവർണരും ഒരുവശത്തും അവർണരും സവർണരും ഉൾപ്പെടെയുള്ള പുരോഗമനവാദികളും കോൺഗ്രസും എസ്എൻഡിപി ഉൾപ്പെടെയുള്ള സംഘടനകളും മറുപക്ഷത്തുമായിരുന്നു.
1924 മാർച്ച് 30ന് തുടങ്ങിയ സത്യഗ്രഹം 1925 നവംബർ 23ന് അവസാനിക്കുന്പോൾ ക്ഷേത്രാരാധനയ്ക്ക് എല്ലാവരെയും അനുവദിക്കുകയോ എല്ലാ വഴികളും ജാതിഭേദമെന്യേ എല്ലാവർക്കും സഞ്ചരിക്കാൻ അനുവദിക്കുകയോ ചെയ്തിരുന്നില്ല. പക്ഷേ, ക്ഷേത്രത്തിന്റെ വടക്കും തെക്കും പടിഞ്ഞാറും വശങ്ങളിലുള്ള വഴി എല്ലാവർക്കുമായി തുറന്നുകൊടുക്കാൻ സർക്കാരിനു സമ്മതിക്കേണ്ടിവന്നു. കിഴക്കുവശത്തെ വഴിയും അതിലേക്കു ചെന്നുചേരുന്ന വേറേ രണ്ടു വഴികളും സവർണ്ണർക്ക് മാത്രമുള്ളവയായി തുടരാൻ തീരുമാനമായി. സഹജീവികൾക്കു സഞ്ചരിക്കാൻ അനുവദിക്കാതെ കുറച്ചു വഴി തങ്ങളുടെ അപ്രമാദിത്വത്തിന്റെ അടയാളമായി സൂക്ഷിക്കാനായെന്നത് യാഥാസ്ഥിതിക സവർണരുടെ ദുരഭിമാനത്തെ ശമിപ്പിക്കാൻ പര്യാപ്തമായിരുന്നെങ്കിലും മനുഷ്യവിരുദ്ധവും അപമാനകരവുമായി മാത്രമേ ആ ചരിത്രത്തെ ഇന്നത്തെ തലമുറയ്ക്ക് വായിച്ചെടുക്കാനാകൂ. വഴി തുറക്കൽ എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല വൈക്കം സത്യഗ്രഹത്തിന്റെ വിലയിരുത്തൽ. തൊട്ടുകൂടായ്മയിലും തീണ്ടിക്കൂടായ്മയിലും അഭിരമിക്കുകയും ദൃഷ്ടിയിൽനിന്നുപോലും താഴ്ന്ന ജാതിക്കാരെ മാറ്റിനിർത്തുകയും ചെയ്തിരുന്ന അത്യന്തം നികൃഷ്ടമായ സവർണ മനോഭാവത്തിന്റെ കരണത്തേറ്റ അടിയായി വൈക്കം സത്യഗ്രഹം മാറി.
ഏതൊരു നിയമവും സവർണരുടെ താത്പര്യാർഥം മാത്രം നടപ്പാക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. 1865ൽ സകല പൊതുനിരത്തുകളും വർണവിവേചനമില്ലാതെ ആർക്കും സഞ്ചരിക്കാമെന്ന അറിയിപ്പ് തിരുവിതാംകൂർ സർക്കാർ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും അതു നടപ്പാക്കിക്കിട്ടാൻ ആറു പതിറ്റാണ്ടിനുശേഷം വൈക്കം സത്യഗ്രഹം പോലൊരു പ്രക്ഷോഭം നടത്തേണ്ടിവന്നു. 1865ലെ ഉത്തരവിനു16 വർഷത്തിനുശേഷം, 1884ൽ മറ്റൊരുത്തരവിലൂടെ മുൻ ഉത്തരവ് നടപ്പാക്കാത്തത് അതീവ ഗൗരവത്തോടെ കാണുമെന്ന് സർക്കാർ മുന്നറിയിപ്പും നൽകി. എന്നാൽ, ഈ ഉത്തരവിൽ കോടതിയും വെള്ളം ചേർത്തു. വഴികളെ രാജവീഥികളെന്നും ഗ്രാമവീഥികളെന്നും രണ്ടായി തിരിച്ച കോടതി സർക്കാരിന്റെ മുൻ ഉത്തരവ് രാജവീഥികളെ മാത്രം ബാധിക്കുന്നതാണെന്ന് വിധിച്ചു. വൈക്കം ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വഴികൾ ഗ്രാമവീഥികളാണെന്നും കോടതി തീരുമാനിച്ചു. അങ്ങനെ നിയമങ്ങൾ അക്ഷരാർഥത്തിൽ നോക്കുകുത്തിയായി. ക്ഷേത്രപ്രവേശനത്തിനായി താഴ്ന്ന ജാതിക്കാർ നടത്തിയ പല മുന്നേറ്റങ്ങളും നിർദ്ദയം അടിച്ചമർത്തപ്പെടുകയും ചെയ്തു. ഇതിനൊക്കെ ശേഷമാണ് കെട്ട ചട്ടങ്ങളെ വലിച്ചെറിയാൻ വൈക്കം സത്യഗ്രഹം നിമിത്തമായത്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വൈക്കം സത്യഗ്രഹത്തിന്റെ നേതൃത്തിലെത്തിക്കാൻ പ്രയത്നിച്ചവരിൽ മുന്നിലായിരുന്നു ഈഴവനേതാവായിരുന്ന ടി.കെ. മാധവൻ. 1917ലെ തിരുനൽവേലി കോൺഗ്രസ് സമ്മേളനത്തിലും 1923ലെ കാക്കിനഡ സമ്മേളനത്തിലും ടി.കെ. ഇതിനുള്ള ശ്രമങ്ങൾ നടത്തി. 1923 ഡിസംബറിൽ മൗലാന മുഹമ്മദ് അലി അധ്യക്ഷനായ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ കോൺഗ്രസ് ഇതു പരിഗണിക്കുകയും വിഷയം കൈകാര്യം ചെയ്യാൻ സംസ്ഥാന കോൺഗ്രസ് ഘടകത്തെ അധികാരപ്പെടുത്തുകയും ചെയ്തു. ബാക്കി കാര്യങ്ങൾ കെപിസിസി അതിവേഗം ചെയ്തതോടെ വൈക്കം സത്യഗ്രഹഭൂമിയായി. കടുത്ത യാഥാസ്ഥിതികരും അവരുടെ നേതാവായിരുന്ന ഇണ്ടംതുരുത്തിമന നീലകണ്ഠൻ നന്പൂതിരിയും സമരം തുടങ്ങുംമുന്പേ രംഗത്തിറങ്ങി. സമരം കുറച്ചു ദിവസത്തേക്കു മാറ്റിവയ്ക്കാനായെങ്കിലും ഒഴിവാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. 1925 മാർച്ച് 10ന് ഗാന്ധിജി കേരളത്തിലെത്തി.
ഗാന്ധിജിയും ശ്രീനാരായണ ഗുരുവും ആശയപരമായ ചില വിയോജിപ്പുകൾക്കിടയിലും സത്യഗ്രഹത്തിന്റെ നായകരായി. ഇണ്ടംതുരുത്തി മന നീലകണ്ഠൻ നന്പൂതിരിയെ ഗാന്ധിജി സത്യഗ്രഹ ആശ്രമത്തിലേക്കു ക്ഷണിച്ചെങ്കിലും ആവശ്യമുള്ളവർക്കുതന്നെ വീട്ടിൽ വന്നു കാണാമെന്നായിരുന്നു മറുപടി. പിറ്റേന്ന് ഗാന്ധിജി മനയിലെത്തിയെങ്കിലും അശുദ്ധി ഉന്നയിച്ച് വീടിനകത്തു കയറ്റിയില്ല. പുറത്തുള്ള പന്തലിൽ ഗാന്ധിജിയും വീടിനകത്ത് നന്പൂതിരിയും ഇരുന്നുകൊണ്ടു ചർച്ച നടത്തേണ്ടിവന്നു. അവർണരുടെ അവസ്ഥയ്ക്കു കാരണം അവരുടെ മുജ്ജന്മ കൃത്യങ്ങളാണെന്നു പറഞ്ഞ സവർണരുമായി ധാരണയിലെത്താനാകാതെ മൂന്നു മണിക്കൂറിനുശേഷം ഗാന്ധിജിക്കു മടങ്ങേണ്ടിവന്നു. രാഷ്ട്രപിതാവിനെപ്പോലും തീണ്ടാപ്പാടകലെ നിർത്തിയ മന 1963ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി ചെത്തു തൊഴിലാളി യൂണിയൻ ഓഫീസിനുവേണ്ടി വിലയ്ക്കു വാങ്ങിയെന്നത് ചരിത്രനിയോഗം.
പുലയ, ഈഴവ, നായർ വിഭാഗത്തിൽ പെട്ട ഒരോരുത്തർ നിരോധന ഫലകം കടന്നു മുന്നോട്ടു പോകാൻ ശ്രമിക്കുകയും അറസ്റ്റ് വരിക്കുകയുമായിരുന്നു സമരത്തിന്റെ പതിവ്. അറസ്റ്റിലും ജയിൽ ശിക്ഷയിലും പ്രതിഷേധിച്ച് എന്നും പൊതു സമ്മേളനങ്ങളും നടന്നു. സമരം രാജ്യത്തൊട്ടാകെ ശ്രദ്ധ നേടി. പഞ്ചാബിൽനിന്ന് അകാലി സംഘം സൗജന്യ ഭോജനശല നടത്തി. മൗലാനാ മുഹമ്മദലി, വിനോബ ഭാവെ, ഇ.വി. രാമസ്വാമി നായ്ക്കർ, ബാരിസ്റ്റർ ജോർജ് ജോസഫ്, മന്നത്തു പദ്മനാഭൻ, കെ.പി. കേശവ മേനോൻ, ചാത്തൻ കുഞ്ഞാപ്പി, ചിത്തേടത്ത് ശങ്കുപ്പിള്ള, ആമചാടി തേവൻ, ചിത്തേടത്ത് ശങ്കുപ്പിള്ള തുടങ്ങി നിരവധി മഹത് വ്യക്തിത്വങ്ങൾ വൈക്കം സത്യഗ്രഹത്തിന്റെ ഓർമത്താളുകളിൽ തിളങ്ങി നിൽക്കുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ഫലമായി അവർണർക്കു ഭാഗികമായി സഞ്ചാര സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഒരു ദശകംകൂടി കഴിഞ്ഞ് 1936-ലെ പ്രഖ്യാതമായ ക്ഷേത്രപ്രവേശന വിളംബരത്തോടെയാണ് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുമതി ലഭിച്ചത്.
എല്ലാ മനുഷ്യർക്കും ഒരേ വഴിയിലൂടെ നടക്കാനുള്ള അവകാശത്തിനുവേണ്ടി പൊരുതിയ മനുഷ്യർ 100 വർഷത്തിനുശേഷവും നമ്മെ ചിലത് ഓർമിപ്പിക്കുന്നുണ്ട്. വൈക്കം സത്യഗ്രഹത്തെ മഹാസംഭവമായി കാണുകയും അതേസമയം വർണവിവേചനത്തിന്റെ ദൃശ്യവും അദൃശ്യവുമായ നുകങ്ങൾ മറ്റുള്ളവർക്കുമേൽ ചുമത്തുകയും ചെയ്യുന്ന നമ്മുടെ കപടനാട്യങ്ങളെ വലിച്ചെറിയാനുള്ള ഓർമപ്പെടുത്തൽ ദിനംകൂടിയാണ് ഇന്ന്. സവർണ മർദനത്താൽ ജീവൻ നഷ്ടമായ അട്ടപ്പാടിയിലെ മധുവിനും കൽപ്പറ്റയിലെ വിശ്വനാഥനും നീതി കൊടുക്കാത്തവർക്ക് ആചരിക്കാനുള്ളതല്ല വൈക്കം സത്യഗ്രഹ ശതാബ്ദി.
മണിപ്പുരിൽ ഇന്ത്യ പരാജയപ്പെടരുത്
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
മണിപ്പുരിൽ ഇന്ത്യ പരാജയപ്പെടരുത്
വേദനയായും മുന്നറിയിപ്പായും ബാലസോർ
തട്ടിപ്പുകാരോടല്ല സഹകരണം വേണ്ടത്
തീവയ്പുകാരെ ഒതുക്കുകതന്നെ വേണം
ഭാവിയുടെ വാതിലുകൾ വിദ്യാലയങ്ങളിൽ തുറക്കാം
തിരുവഞ്ചൂർ പറഞ്ഞതിൽ കഴന്പുണ്ടെങ്കിൽ തിരുത്തണം
രാജ്യത്തിന്റെ താരങ്ങളെ ഇനിയും പീഡിപ്പിക്കരുത്
കഷ്ടം, തമിഴ്നാടിനെയും ദുരിതത്തിലാക്കി
രോഗികൾക്കും വേണം സംരക്ഷണം
അഴിമതിയുടെ കേരളാ സ്റ്റോറി
പുകമറയിൽ അഴിമതിയോ കെടുകാര്യസ്ഥതയോ?
പുതിയ പാർലമെന്റ് മന്ദിരം; ഐക്യത്തോടെ തുടങ്ങാം
തെരഞ്ഞെടുക്കപ്പെട്ടവരെ ഭരിക്കാൻ അനുവദിക്കൂ
കർണാടകത്തിലെ സ്നേഹത്തിന്റെ കട
മനുഷ്യച്ചോര കൊടുത്ത് മൃഗസ്നേഹം വേണ്ട
ഈ റിപ്പോർട്ടിന്മേൽ അടയിരിക്കരുത്
രാഷ്ട്രശ്രീയായി വളരട്ടെ കുടുംബശ്രീ
കത്തി രാകുന്നുണ്ട്; അടുത്തത് വൈദ്യുതി നിരക്കോ?
കേരളത്തിലും ആവർത്തിക്കുന്ന ആൾക്കൂട്ടക്കൊലപാതകങ്ങൾ
വ്യക്തമായ ജനവിധി, കൃത്യമായ പ്രതിവിധി
Latest News
മഹാരാജാസ് കോളജിലെ വ്യാജരേഖ വിവാദം; ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി ബിന്ദു
ഗുസ്തിതാരങ്ങളെ പിന്തുണച്ചുകൊണ്ടുള്ള സമരം മാറ്റിവച്ച് കര്‍ഷകസംഘടനകള്‍
മാർക്ക് "പൂജ്യം', എന്നിട്ടും ആർഷോ പാസായി..! എസ്എഫ്ഐ നേതാവ് വിവാദത്തിൽ
അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജി ഫോറസ്റ്റ് ബെഞ്ചിന് വിട്ടു; ഹര്‍ജിക്കാരിയെ വിമര്‍ശിച്ച് കോടതി
വിമര്‍ശിച്ചത് കെ ഫോണ്‍ പദ്ധതിയെ അല്ല, അതിന് പിന്നിലെ അഴിമതിയെ: സതീശന്
Latest News
മഹാരാജാസ് കോളജിലെ വ്യാജരേഖ വിവാദം; ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി ബിന്ദു
ഗുസ്തിതാരങ്ങളെ പിന്തുണച്ചുകൊണ്ടുള്ള സമരം മാറ്റിവച്ച് കര്‍ഷകസംഘടനകള്‍
മാർക്ക് "പൂജ്യം', എന്നിട്ടും ആർഷോ പാസായി..! എസ്എഫ്ഐ നേതാവ് വിവാദത്തിൽ
അരിക്കൊമ്പനെ കേരളത്തിലേക്ക് മാറ്റണമെന്ന ഹര്‍ജി ഫോറസ്റ്റ് ബെഞ്ചിന് വിട്ടു; ഹര്‍ജിക്കാരിയെ വിമര്‍ശിച്ച് കോടതി
വിമര്‍ശിച്ചത് കെ ഫോണ്‍ പദ്ധതിയെ അല്ല, അതിന് പിന്നിലെ അഴിമതിയെ: സതീശന്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top