വിനോദസഞ്ചാര വികസനത്തിനു പുതിയ കൈവഴികൾ തീർക്കാം
നമ്മുടെ നദികളും തോടുകളും ശുചിയാവുകയും നീരൊഴുക്കു സുഗമമാകുകയും ചെയ്യുന്നതു വിനോദസഞ്ചാര രംഗത്തും പുതിയ പാത തുറക്കും. കൊടൂരാറിന്‍റെ കൈവഴികളിലൂടെ ജനകീയ കൂട്ടായ്മ ആരംഭിച്ച ഉൾനാടൻ ടൂറിസം സർക്യൂട്ട് ബോട്ടിംഗ് അതിനൊരു ഉത്തേജനമാകട്ടെ.

കോ​ട്ട​യ​ത്ത് കൊ​ടൂ​രാ​റി​ന്‍റെ കൈ​വ​ഴി​ക​ളാ​യ തോ​ടു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും ഗ്രാ​മീ​ണ ടൂ​റി​സം വി​ക​സ​ന​ത്തി​നു​മാ​യി ആ​രം​ഭി​ച്ച ടൂ​റി​സം സ​ർ​ക്യൂ​ട്ട് ബോ​ട്ടിം​ഗ് പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടേ​ണ്ട സം​രം​ഭ​മാ​ണ്. മീ​ന​ച്ചി​ലാ​ർ-​മീ​ന്ത​റ​യാ​ർ-​കൊ​ടൂ​രാ​ർ പു​ന​ർ​സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​ടൂ​റി​സം ബോ​ട്ടിം​ഗ് സം​രം​ഭം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തെ​ക്കു​റി​ച്ചു​ള്ള പ​ല ധാ​ര​ണ​ക​ളും നാം ​തി​രു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളും പ​ബ്ബു​ക​ളും നി​ശാ​ശാ​ല​ക​ളും മാ​ത്ര​മ​ല്ല വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​വ​ശ്യം. വ​ലി​യൊ​രു ഭാ​ഗം സ​ഞ്ചാ​രി​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ സ്വ​ച്ഛ​ന്ദ​സു​ന്ദ​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. ഇ​ക്കൂ​ട്ട​ത്തി​ൽ വി​ദേ​ശി​ക​ൾ മാ​ത്ര​മ​ല്ല, സ്വ​ദേ​ശി​ക​ളാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. കേ​ര​ള​ത്തി​ൽ ഇ​തി​നു പ​റ്റി​യ സ്ഥ​ല​വും സാ​ഹ​ച​ര്യ​ങ്ങ​ളും ധാ​രാ​ള​മു​ണ്ട്. അ​തു ശാ​സ്ത്രീ​യ​മാ​യി രൂ​പ​ക​ല്പ​ന ചെ​യ്യാ​ൻ ന​മു​ക്കു ക​ഴി​യ​ണം.

കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു വി​പു​ല​മാ​യ പ​ഠ​ന​ങ്ങ​ൾ ഇ​നി​യും ആ​വ​ശ്യ​മാ​യി​രി​ക്കു​ന്നു. പ്ര​കൃ​തി ഒ​രു​ക്കു​ന്ന മ​നോ​ഹാ​രി​ത​യും മെ​ച്ച​പ്പെ​ട്ട കാ​ലാ​വ​സ്ഥ​യും ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ക്കു​ന്നു​ണ്ട്. ജ​ല​സ​മൃ​ദ്ധി ഒ​രു നാ​ടി​ന്‍റെ വ​ലി​യ സ​ന്പ​ത്താ​ണ്. കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം 44 ന​ദി​ക​ളും നി​ര​വ​ധി ശു​ദ്ധ​ജ​ല ത​ടാ​ക​ങ്ങ​ളും ഈ ​നാ​ടി​ന്‍റെ ജ​ല​സ​മൃ​ദ്ധി​ക്കു മാ​ത്ര​മ​ല്ല പ്ര​കൃ​തി​ക്കു ഹ​രി​താ​ഭ പ​ക​രു​ന്ന​തി​നും വ​ഴി​യൊ​രു​ക്കു​ന്നു. പ്ര​ധാ​ന ന​ദി​ക​ളോ​ടു ചേ​ർ​ന്നു നി​ര​വ​ധി കൈ​വ​ഴി​ക​ളും തോ​ടു​ക​ളു​മൊ​ക്കെ​യു​ണ്ട്. ഇ​ത്ത​രം ന​ദി​ക​ളും തോ​ടു​ക​ളു​മൊ​ക്കെ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ കു​റെ​ക്കാ​ല​മാ​യി ന​ട​ക്കു​ന്നു​ണ്ട്. സ​മീ​പ​കാ​ല​ത്ത് ഈ ​യ​ത്നം കു​റെ സ​ജീ​വ​മാ​യ​തി​ന്‍റെ ഫ​ല​മാ​യി ചി​ല ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലു​മൊ​ക്കെ മാ​ലി​ന്യ​ം നീക്കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​മാ​യ പ​ല വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ളും ഇ​നി​യും ന​ട​പ്പാ​ക്കാ​നാ​വും. തോ​ടു​ക​ളും ത​ടാ​ക​ങ്ങ​ളും മാ​ത്ര​മ​ല്ല, ചെ​റി​യ അ​രു​വി​ക​ളും മ​നോ​ഹ​ര​മാ​യ വ​ന​ദൃ​ശ്യ​ങ്ങ​ളും വേ​ണ്ട​ത്ര സു​ര​ക്ഷ​യും സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി സ​ജ്ജ​മാ​ക്കി​യാ​ൽ വി​നോ​ദ​സ​ഞ്ചാ​ര​രം​ഗ​ത്ത് വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​ൻ കേ​ര​ള​ത്തി​നു സാ​ധി​ക്കും. കാ​യ​ലും കാ​ടും കൈ​യേ​റി റി​സോ​ർ​ട്ടു​ക​ളും ഹോ​ട്ട​ലു​ക​ളു​മു​ണ്ടാ​ക്കി അ​തി​സ​ന്പ​ന്ന​ർ​ക്കാ​യി മാ​ത്രം വി​നോ​ദ​സ​ഞ്ചാ​ര സൗ​ക​ര്യ​മൊ​രു​ക്കു​ന്ന രീ​തി വി​ട്ട് സം​സ്ഥാ​ന​ത്തി​നു​ള്ളി​ലു​ള്ള​വ​ർ​ക്കും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മെ​ല്ലാം ആ​സ്വ​ദി​ക്കാ​നു​ത​കു​ന്ന വി​ധ​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

കോ​ട്ട​യ​ത്ത് കൊ​ടൂ​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന ടൂ​റി​സം സ​ർ​ക്യൂ​ട്ട് ബോ​ട്ടിം​ഗ് ഇ​ത്ത​ര​ത്തി​ലൊ​രു മാ​തൃ​കാ പ​ദ്ധ​തി​യാ​ണ്. ഉ​ൾ​നാ​ട​ൻ വ​ഞ്ചി​യാ​ത്ര സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും വേ​റി​ട്ട അ​നു​ഭ​വ​മാ​കും. ന​മ്മു​ടെ പ​ല ന​ദി​ക​ളും തോ​ടു​ക​ളും മാ​ലി​ന്യ​വാ​ഹി​ക​ളാ​കാ​ൻ പ്ര​ധാ​ന കാ​ര​ണം ഇ​തു​വ​ഴി​യു​ള്ള ജ​ല​ഗ​താ​ഗ​തം നി​ല​ച്ച​തും മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​തുമാ​ണ്. ടൂ​റി​സം​ബോ​ട്ടിം​ഗ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ തോ​ടു​ക​ൾ സ​ജീ​വ​മാ​കും. ഇ​തി​ലൂ​ടെ തോ​ടി​ന്‍റെ സം​ര​ക്ഷ​ണ​വും സാ​ധ്യ​മാ​കും.

ന​ദീ​പു​ന​ർ​സം​യോ​ജ​ന പ​ദ്ധ​തി​ക​ൾ കേ​ര​ള​ത്തി​ന്‍റെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നു മു​ത​ൽ​ക്കൂ​ട്ടാ​ക്കാ​നു​ള്ള കൂ​ടു​ത​ൽ ഭാ​വ​നാ​പൂ​ർ​ണ​മാ​യ പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. വി​നോ​ദ​സ​ഞ്ചാ​ര വി​പ​ണ​ന​ത്തി​ന് റീ​ബ്രാ​ൻ​ഡിം​ഗ് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു. ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം എ​ന്ന ആ​ശ​യം കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യും ശാ​സ്ത്രീ​യ​മാ​യും ന​ട​പ്പാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൂ​റി​സം സം​രം​ഭ​ക​ർ​ക്കാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും മ​റ്റും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. സ്റ്റോ​റി ടെ​ല്ലിം​ഗ് പാ​ക്കേ​ജ്, ഗ്രാ​മ​യാ​ത്ര പാ​ക്കേ​ജ് എ​ന്നി​വ​യൊ​ക്കെ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കു​ന്നു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളു​ടെ രു​ചി​വൈ​വി​ധ്യം സ​ഞ്ചാ​രി​ക​ൾ​ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​ക്കാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ സ​ഞ്ചാ​രി​ക​ൾ​ക്കു ഭ​ക്ഷ​ണം ഒ​രു​ക്കും. തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ല​ബാ​റി​ലു​മൊ​ക്കെ രു​ചി​വൈ​വി​ധ്യ​ത്തി​ന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ളാ​ണ് ഒ​രു​ക്കാ​ൻ സാ​ധി​ക്കു​ക. ഇ​തെ​ല്ലാം വ്യാ​പ​ക​മാ​യി ഒ​രു​ക്കു​ന്പോ​ഴും ക​ർ​ശ​ന​മാ​യ ഗ​ണ​നി​ല​വാ​ര​വും ശു​ചി​ത്വ​വും ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യ​ണം. വി​ല​നി​യ​ന്ത്ര​ണ​വും ആ​വ​ശ്യ​മാ​ണ്.

പൂ​ർ​വേ​ഷ്യ​യി​ലെ വ​ള​രു​ന്ന വി​നോ​ദ​സ​ഞ്ചാ​ര വി​പ​ണി ല​ക്ഷ്യ​മി​ട്ട് കേ​ര​ള ടൂ​റി​സം വ​കു​പ്പ് ഈ​യി​ടെ ചൈ​ന, സിം​ഗ​പ്പൂ​ർ, ജ​പ്പാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ വ്യാ​പാ​ര​യോ​ഗ​ങ്ങ​ളും റോ​ഡ് ഷോ​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ക​ണ്ടി​രി​ക്കേ​ണ്ട​താ​ണു കേ​ര​ളം എ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കാ​നു​ദ്ദേ​ശി​ച്ച​ത്. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​രെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കാ​നു​ള്ള ന​വീ​ന പ​ദ്ധ​തി​ക​ളാ​ണ് ന​മു​ക്കു​ണ്ടാ​വേ​ണ്ട​ത്. സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ, താ​യ്‌​ല​ൻ​ഡ് തു​ട​ങ്ങി പ​ല ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളും വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​ൽ പ്ര​ത്യേ​ക താ​ത്പ​ര്യ​മെ​ടു​ക്കു​ന്നു​ണ്ട്. സ​ന്പ​ന്ന​രെ മാ​ത്രം ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ള​ല്ല അ​വ​യി​ൽ പ​ല​തു​മെ​ന്ന​തും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. തീ​ർ​ഥാ​ട​ന ടൂ​റി​സ​ത്തി​നും കേ​ര​ള​ത്തി​ൽ വ​ലി​യ സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള​ത്തി​ലെ 133 തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളെ കേ​ന്ദ്ര ടൂ​റി​സം പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി 85.23 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​വ​യു​ടെ​യൊ​ക്കെ പു​രോ​ഗ​തി നി​രീ​ക്ഷി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ര​ണ്ടു വ​ർ​ഷം മു​ന്പു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​വും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പേ​മാ​രി​യും കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം രം​ഗ​ത്തു വ​ലി​യ ആ​ഘാ​ത​മു​ണ്ടാ​ക്കി​യി​രു​ന്നു. അ​തി​ൽ​നി​ന്നു ക​ര​ക‍യ​റാ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​ത്തി​ലാ​ണു നാം. ​അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ക എ​ന്ന​താ​ണ് വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നു​ള്ള അ​ടി​ത്ത​റ​പാ​ക​ൽ. 2019ൽ ​സ​ഞ്ചാ​രി​ക​ൾ കാ​ണേ​ണ്ട​താ​യി സി​എ​ൻ​എ​ൻ ചാ​ന​ലി​ന്‍റെ വി​ദേ​ശ​സ​ഞ്ചാ​ര​വി​ഭാ​ഗം ത​യാ​റാ​ക്കി​യ ലോ​ക​ത്തി​ലെ 19 സ്ഥ​ല​ങ്ങ​ളി​ൽ കേ​ര​ള​വും ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ലോ​ക​ത്തി​ലെ പ്ര​മു​ഖ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളെ പ​ഠി​ച്ചു വി​ല​യി​രു​ത്തി ത​യാ​റാ​ക്കി​യ​താ​ണീ പ​ട്ടി​ക. സൂ​ര്യ​പ്ര​കാ​ശം, സ​മു​ദ്ര​തീ​രം, മ​ണ​ൽ​പ്പ​ര​പ്പ്, ന​ല്ല ഭ​ക്ഷ​ണം, ഹൗ​സ്ബോ​ട്ടു​ക​ൾ, ത​ന​താ​യ സാം​സ്കാ​രി​ക പാ​ര​ന്പ​ര്യം, വ​ന്യ​ജീ​വി സ​ന്പ​ന്ന​ത തു​ട​ങ്ങി ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ സി​എ​ൻ​എ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്. ഉ​ൾ​നാ​ട​ൻ സ​ർ​ക്യൂ​ട്ട് ബോ​ട്ടിം​ഗ്, ക​ടു​ത്ത വേ​ന​ലി​ലും പാ​ല​രു​വി​പോ​ലൊ​ഴു​കു​ന്ന കാ​ട്ടു​ചോ​ല​ക​ളു​മൊ​ക്കെ ഈ ​പ​ട്ടി​ക​യി​ലേ​ക്കു ക​ട​ന്നു​വ​ര​ട്ടെ. ലോ​ക​ത്തി​നു മു​ന്നി​ൽ ഇ​വ​യൊ​ക്കെ സ​മ​ർ​ഥ​മാ​യി അ​വ​ത​രി​പ്പി​ക്കാ​നും അ​തു​വ​ഴി വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യെ പ​രി​പോ​ഷി​പ്പി​ച്ചു കേ​ര​ള​ത്തി​നു മു​ത​ൽ​ക്കൂ​ട്ടാ​ക്കാ​നും ക​ഴി​യ​ണം.