എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ മാ​ന​സി​ക​രോ​ഗി​യാ​യ അ​മ്മ നി​ര​വ​ധി ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ചു
Friday, April 20, 2018 11:51 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് എ​ട്ടു​മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ അ​മ്മ നി​ര​വ​ധി ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ചു കൊ​ല​പ്പെ​ടു​ത്തി. മാ​ന​സി​ക രോ​ഗി​യാ​യ അ​മ്മ​യാ​ണ് ഡ​ൽ​ഹി​യി​ലെ അ​മ​ർ വി​ഹാ​റി​ൽ കു​ഞ്ഞി​ന്‍റെ ക​ഴു​ത്തു​മു​റി​ച്ച​ശേ​ഷം ശ​രീ​രം ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ച​ത്. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​മ്മ മൃ​ത​ദേ​ഹ​ഭാ​ഗ​ങ്ങ​ൾ​ക്കൊ​പ്പം കി​ട​ന്ന് ഉ​റ​ങ്ങു​ക​യും ചെ​യ്തു.

പ്ര​തി​യാ​യ യു​വ​തി​യു​ടെ മ​റ്റു ര​ണ്ടു മ​ക്ക​ൾ മു​ത്ത​ശി​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി പോ​യ സ​മ​യ​ത്താ​യി​രു​ന്നു കൊ​ല​പാ​ത​കം. കു​ഞ്ഞി​ന്‍റെ പി​താ​വ് ജോ​ലി​ക്കാ​യി പു​റ​ത്തു​പോ​യി തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് കു​ഞ്ഞി​നെ അ​മ്മ കൊ​ല​പ്പെ​ടു​ത്തി ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

പ്ര​തി​യാ​യ യു​വ​തി ഡ​ൽ​ഹി​യി​ലെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൊ​ല​യ്ക്കു പി​ന്നാ​ലെ ഇ​വ​രെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.