വി​മാ​ന​ത്തി​ൽ നി​ന്ന് പ​റ​ക്കാ​നു​ള്ള സീ​റ്റ്ബെ​ൽ​റ്റ് സം​വി​ധാ​നം
Friday, April 20, 2018 11:24 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: വി​മാ​ന​ങ്ങ​ളി​ൽ എ​ക്കോ​ണ​മി ക്ലാ​സി​നേ​ക്കാ​ൾ വി​ല കു​റ​ഞ്ഞ് നി​ന്ന് പ​റ​ക്കാ​നു​ള്ള പു​തി​യ സീ​റ്റ്ബെ​ൽ​റ്റ് സം​വി​ധാ​നം താ​മ​സി​യാ​തെ ഒ​രു​ക്കും. അ​ര​യി​ൽ​ക്കൂ​ടി മാ​ത്രം സീ​റ്റ്ബെ​ൽ​റ്റ് ഇ​ട്ടു​കൊ​ണ്ട് നി​ന്ന് പ​റ​ന്നാ​ൽ കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ എ​യ​ർ​ലൈ​നു​ക​ൾ​ക്ക് ക​ഴി​യും. ഇ​റ്റാ​ലി​യ​ൻ വി​മാ​ന സീ​റ്റ് ക​ന്പ​നി​യാ​യ ഏ​വി​യോ ഇ​ന്‍റീ​രി​യ​റാ​ണ് എ​ക്കോ​ണ​മി ക്ലാ​സ് സീ​റ്റു​ക​ൾ​ക്ക് സ​മീ​പ​മാ​യി ഈ ​സ്കൈ​റൈ​ഡ​ർ 2 എ​ന്ന നി​ന്നു​കൊ​ണ്ട് പ​റ​ക്കാ​നു​ള്ള സീ​റ്റ്ബെ​ൽ​റ്റ് സം​വി​ധാ​നം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ത് തി​ക​ച്ചും സു​ര​ക്ഷി​ത​മാ​ണെ​ന്നും ക​ന്പ​നി പ​റ​യു​ന്നു.

ജ​ർ​മ​നി​യി​ലെ ഹം​ബൂ​ർ​ഗി​ൽ ന​ട​ന്ന എ​യ​ർ​ക്രാ​ഫ്റ്റ് ഇ​ന്‍റീ​രി​യ​ർ എ​ക്സ്പോ​യി​ലാ​ണ് ഇ​റ്റാ​ലി​യ​ൻ വി​മാ​ന സീ​റ്റ് ക​ന്പ​നി​യാ​യ ഏ​വി​യോ ഇ​ന്‍റീ​രി​യ​ർ നി​ന്ന് പ​റ​ക്ക​വാ​വു​ന്ന സീ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്. ഹ്ര​സ്വ​ദൂ​ര വി​മാ​ന റൂ​ട്ടു​ക​ളി​ൽ വി​ല കു​റ​ഞ്ഞ് നി​ന്ന് യാ​ത്ര ചെ​യ്യാ​വു​ന്ന സീ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​കു​തി വി​ല​ക്ക് കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ​റ​ക്കാ​ൻ സാ​ധി​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍