വാ​റിം​ഗ്ട​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നെ സു​രേ​ഷ് നാ​യ​ർ ന​യി​ക്കും
Thursday, April 19, 2018 12:22 AM IST
വാ​റിം​ഗ്ട​ണ്‍: വാ​റിം​ഗ്ട​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മൂ​ന്നാ​മ​ത് വാ​ർ​ഷി​ക​വും, ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷ​ങ്ങ​ളും വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ വി​ഷു​ദി​ന​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും, കൂ​ടാ​തെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഏ​പ്രി​ൽ15 ന് ​ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 4ന് ​പ്ര​സി​ഡ​ന്‍റ് പ്ര​മീ​ള ജോ​ജോ​യു​ടെ
അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി സു​രേ​ഷ് നാ​യ​രും, ക​ണ​ക്കു​ക​ൾ എ​ബി തോ​മ​സും അ​വ​ത​രി​പ്പി​ച്ചു. അ​തി​നു ശേ​ഷം ന​ട​ന്ന പൊ​തു​ച​ർ​ച്ച​ക​ൾ​ക്കു​ശ​ഷം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പ്ര​സി​ഡ​ന്‍റാ​യി സു​രേ​ഷ് നാ​യ​രെ​യും ജോ​ബി സൈ​മ​ണ്‍(​സെ​ക്ര​ട്ട​റി), ദീ​പ​ക് ജേ​ക്ക​ബി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി ദീ​പാ എ​ബി (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ജു ജോ​യ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), റി​ജോ വ​ർ​ഗീ​സ് (ഓ​ഡി​റ്റ​ർ), ആ​ദ​ർ​ശ് ബി​ജു (യൂ​ത്ത് പ്ര​തി​നി​ധി) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വൈ​കി​ട്ട് 6ന് ​ആ​രം​ഭി​ച്ച പൊ​തു സ​മ്മേ​ള​നം യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ പ്ര​സി​ഡ​ൻ​റ് ഷീ​ജോ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളു​ടെ ഈ ​കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​സ​ക്തി​യെ കു​റി​ച്ചും, കു​ട്ടി​ക​ളി​ൽ കേ​ര​ള സം​സ്കാ​രം വ​ള​ർ​ത്തു​വാ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ വ​ഹി​ക്കു​ന്ന സു​പ്ര​ധാ​ന പ​ങ്കി​നെ കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ച് ഷീ​ജോ ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

വി​ശി​ഷ്ടാ​തി​ഥി​യാ​യി എ​ത്തി​ചേ​ർ​ന്ന എ​ത്തി​നി​ക് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഹ​സ​ൻ ഖാ​സി ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ മ​ല​യാ​ളി സ​മൂ​ഹം വാ​റിം​ഗ്ട​ണ്‍ കൗ​ണ്‍​സി​ലു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ മേ​ള​ക​ളെ​യും, കൈ​വ​രി​ച്ച നേ​ട​ങ്ങ​ളേ​യും പ​രാ​മ​ർ​ശി​ച്ച് സ​മൂ​ഹ​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സ്ഥാ​ന​ങ്ങ​ൾ കൈ​മാ​റി പ​ഴ​യ ക​മ്മി​റ്റി​ക്ക് വേ​ണ്ടി തോ​മ​സ് ചാ​ക്കോ ന​ന്ദി​യും പ​റ​ഞ്ഞു.

തു​ട​ർ​ന്ന് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ദേ​ശി നാ​ച്ചി​ന്‍റെ ഫ്യൂ​ഷ​ൻ ഡാ​ൻ​സും ഗാ​ന​മേ​ള​യും പ​രി​പാ​ടി​ക്ക് കൂ​ടു​ത​ൽ ചാ​രു​ത ന​ൽ​കി. പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കൂ​ട്ടി​ക​ൾ​ക്കും വി​ഷു​കൈ​നീ​ട്ടം ന​ൽ​കി രാ​ത്രി പ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്