എയർബസ് വിമാനങ്ങളിൽ ഉറങ്ങാൻ കിടക്കകൾ
Saturday, April 14, 2018 12:52 AM IST
ഫ്രാങ്ക്ഫർട്ട്: ഫ്രാൻസിലെ തുളൂസിൽ പ്രവർത്തിക്കുന്ന യൂറോപ്യൻ വിമാന നിർമാണ കന്പനി എയർബസ് താമസിയാതെ അവരുടെ എ 330 മോഡൽ വിമാനങ്ങളിൽ ഉറങ്ങാൻ കിടക്കകൾ ഉള്ള ക്യാബിൻ നിർമിക്കുന്നു. ദീർഘദൂര വിമാന റൂട്ടുകളിൽ ബിസിനസ് ക്ലാസ് യാത്രക്കാർക്ക് വേണ്ടി ലഗേജ് കാരിയർ ഏരിയായുടെ അടുത്താണ് എയർബസ് 330 ൽ കിടക്കകളുള്ള ക്യാബിൻ നിർമിക്കുന്നത്.

ബ്രിട്ടീഷ് വിമാന നിർമാണ കന്പനി സോഡിയാക് ആണ് ദീർഘദൂര എയർബസ് 330 മോഡൽ വിമാനങ്ങളിൽ ഉറങ്ങാൻ കിടക്കകളുള്ള ക്യാബിൻ (ബെർത്ത്) നിർമിക്കുന്നത്. ക്യാബിനുകളിൽ കൊച്ചു കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. വിരളമായ ഈ ക്യാബിൻ ലഭിക്കാൻ വളരെ നേരത്തെ ബുക്ക് ചെയ്യണം. 2020 ൽ ഈ ക്യാബിൻ കിടക്കകൾ ഉള്ള സർവീസ് നിലവിൽ വരുമെന്ന് എയർബസ് വക്താവ് റൈനർ ഓളർ ഫ്രാങ്ക്ഫർട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.

റിപ്പോർട്ട്: ജോർജ് ജോണ്‍