’മാ​ക്രോ​ണി​യ​ൻ’പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കെ​തി​രേ അ​ണി​നി​ര​ന്ന മാ​ർ​ച്ചി​ൽ ര​ണ്ടു​ല​ക്ഷം പേ​ർ
Friday, March 23, 2018 10:34 PM IST
പാ​രീ​സ്: ഫ്രാ​ൻ​സി​ൽ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ ന​ട​പ്പാ​ക്കു​ന്ന പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു ന​ട​ത്തി​യ മാ​ർ​ച്ചി​ൽ ര​ണ്ടു ല​ക്ഷ​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ പ​ണി മു​ട​ക്കി​യാ​ണ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്.

പാ​രീ​സ് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ൽ പ്ര​ക​ട​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. പാ​രീ​സി​ൽ പോ​ലീ​സും പ്ര​ക്ഷോ​ഭ​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​മു​ണ്ടാ​യി. നൂ​റു​ക​ണ​ക്കി​ന് റെ​യ്ൽ സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​യി.

പാ​രീ​സി​ലെ ര​ണ്ടു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി 25-30 ശ​ത​മാ​നം വി​മാ​ന സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി. റ്യാ​ൻ​എ​യ​റും ഈ​സി​ജെ​റ്റും ഫ്രാ​ൻ​സി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന​തും ഫ്രാ​ൻ​സി​ൽ ഇ​റ​ങ്ങു​ന്ന​തു​മാ​യ നി​ര​വ​ധി സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടു​ന്ന ഏ​ഴു യൂ​ണി​യ​നു​ക​ളാ​ണ് സ​മ​രാ​ഹ്വാ​നം ന​ൽ​കി​യി​രു​ന്ന​ത്. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രി​ൽ മൂ​ന്നി​ലൊ​ന്നും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ