ജ​ർ​മ​നി​യി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യു​ടെ നാ​ൽ​പ്പ​താം വെ​ള്ളി​യാ​ഴ്ച ആ​ച​ര​ണം മാ​ർ​ച്ച് 23ന്
Wednesday, March 21, 2018 11:33 PM IST
നേ​വി​ഗ​സ്: മ​ധ്യ​ജ​ർ​മ​നി​യി​ലെ പ്ര​ശ​സ്ത മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ നേ​വി​ഗ​സി​ൽ കൊ​ളോ​ണി​ലെ ഇ​ൻ​ഡ്യ​ൻ സ​മൂ​ഹം നാ​ൽ​പ്പ​താം വെ​ള്ളി​യാ​ഴ്ച ആ​ച​രി​ക്കു​ന്നു.

മാ​ർ​ച്ച് 23 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 17.15 ന് ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ കു​രി​ശി​ന്‍റെ വ​ഴി​യും തു​ട​ർ​ന്ന് മ​രി​യ​ൻ ക​ത്തീ​ഡ്ര​ലി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​യി​രി​യ്ക്കും. ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ചാ​പ്ലി​യി​ൻ ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ ക​ർ​മ്മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ലോ​ക​ര​ക്ഷ​ക​നാ​യ ക്രി​സ്തു​വി​ന്‍റെ പാ​പ​പ​രി​ഹാ​ര​ബ​ലി​യു​ടെ​യും പീ​ഢ​ന​ങ്ങ​ളു​ടെ​യും സ്മ​ര​ണ​യി​ൽ വി​ശ്വാ​സ​ത്തി​ന്‍റെ നി​റ​തി​രി കൊ​ളു​ത്തു​ന്ന ക​ഷ്ടാ​നു​ഭ ആ​ഴ്ച​യു​ടെ തു​ട​ക്ക​ത്തി​ലേ​യ്ക്കു പാ​ത​യൊ​രു​ക്കു​ന്ന നാ​ൽ​പ്പ​താം വെ​ള്ളി​യാ​ഴ്ച​യു​ടെ തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ലേ​യ്ക്ക് ബെ​ർ​ഗി​ഷ​സ്ലാ​ന്‍റ് സെ​ന്‍റ് മാ​ർ​ട്ടി​ൻ കു​ടും​ബ​കൂ​ട്ടാ​യ്മ ഏ​വ​രേ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​യ്ക്കു​ന്നു.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ ഇ​ൻ​ഡ്യ​ൻ ക​മ്യൂ​ണി​റ്റി​യ്ക്കു വേ​ണ്ടി കൊ​ളോ​ണി​ൽ നി​ന്നും നേ​വി​ഗ​സി​ലേ​യ്ക്ക് പ്ര​ത്യേ​കം ബ​സ് യാ​ത്ര ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ബ​സി​ൽ പോ​ൻ ആ​ഗ്ര​ഹി​യ്ക്കു​ന്ന​വ​ർ മാ​ർ​ച്ച് 23 ന് ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.15ന് (Danzierstr. 55, 51063, Koeln,Muehlheim) എ​ത്തേ​ണ്ട​താ​ണ്. 3.30 ന് ​ബ​സ് യാ​ത്ര പു​റ​പ്പെ​ടും.(​വി​വ​ര​ങ്ങ​ൾ​ക്ക് ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ 0221 689868, 01789353004).

വി​വ​ര​ങ്ങ​ൾ​ക്ക് :

മേ​ഴ്സി ത​ട​ത്തി​ൽ (പ്ര​സി​ഡ​ന്‍റ്) 02336 81884, മേ​രി​മ്മ അ​ത്തി​മൂ​ട്ടി​ൽ (സെ​ക്ര​ട്ട​റി) 02336 4748562.

Address:

Mariendom, Elberfelder tSr.12,42533 Velbert-Neviges


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ