ബി​ക്കി​നി എ​യ​ർ​ലൈ​ൻ​സ് ഇ​ന്ത്യ​യി​ലേ​ക്ക്
Tuesday, March 20, 2018 11:14 PM IST
ബ​ർ​ലി​ൻ: വി​യെ​റ്റ് ജെ​റ്റ് ഇ​ന്ത്യ​യി​ൽ സ​ർ​വീ​സ് തു​ട​ങ്ങു​ന്നു. ബി​ക്കി​നി​യി​ട്ട എ​യ​ർ ഹോ​സ്റ്റ​സു​മാ​രെ അ​ണി​നി​ര​ത്തി യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് കു​പ്ര​സി​ദ്ധി​യാ​ർ​ജി​ച്ച എ​യ​ർ​ലൈ​നാ​ണി​ത്. വി​യ​റ്റ്നാ​മി​ലെ ഹോ​ചി​മി​ൻ സി​റ്റി​യി​ൽ നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കാ​ണ് സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​ത്. ആ​ഴ്ച​യി​ൽ നാ​ലു ദി​വ​സം സ​ർ​വീ​സു​ണ്ടാ​കും.

വി​യ​റ്റ്നാ​മി​ലെ ഏ​റ്റ​വും വ​ലി​യ കോ​ടീ​ശ്വ​രി​യാ​യ ങൂ​യെ​ൻ തീ ​ഫോ​ങ് താ​വോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വി​യെ​റ്റ് ജെ​റ്റ് എ​യ​ർ​ലൈ​ൻ. 2011 ൽ ​ആ​രം​ഭം കു​റി​ച്ച എ​യ​ർ​ലൈ​ൻ​സി​ന് ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ത​ന്നെ വ​ലി​യ വ​ള​ർ​ച്ച​യാ​ണ് ഉ​ണ്ടാ​യ​ത്.

വി​മാ​ന സ​ർ​വീ​സി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ബി​ക്കി​നി​യി​ട്ട എ​യ​ർ​ഹോ​സ്റ്റ​സു​മാ​രു​ടെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ബി​ക്കി​നി​യി​ട്ട ഫ്ളൈ​റ്റ് അ​റ്റ​ൻ​ഡ​ർ​മാ​രേ​യും പൈ​ല​റ്റു​മാ​രേ​യും ഗ്രൗ​ണ്ട് സ്റ്റാ​ഫു​ക​ളെ​യും മോ​ഡ​ലു​ക​ളാ​ക്കി​യാ​ണ് യാ​ത്ര​ക്കാ​ർ​ക്കാ​യി വി​യ​റ്റ്ജെ​റ്റ് വാ​ർ​ഷി​ക ക​ല​ണ്ട​ർ ഇ​റ​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ