"മക്കളോടൊപ്പം’ പ്രകാശനം ചെയ്തു
Saturday, February 17, 2018 6:27 PM IST
ബോൾട്ടണ്‍: പ്രശസ്ത ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഫാ.ടോമി എടാട്ട് എഴുതിയ "മക്കളോടൊപ്പം' എന്ന പുസ്തകം ബോൾട്ടണിൽ പ്രകാശനം ചെയ്തു. സീറോ മലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ത്രിദിന നോന്പുകാല ധ്യനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഫാ. സാജന് ആദ്യ പ്രതി നൽകി ഫാ. ജോർജ് ചീരാംകുഴി പ്രകാശനകർമം നിർവഹിച്ചു.

പേരന്‍റിംഗ് ജീവിതാനുഭവങ്ങളിൽ നിന്നും ശരിയുടെ വഴികളെ തിരിച്ചറിയാൻ മക്കളെ ഒരുക്കുവാനുള്ള വഴിയൊരുക്കലാണ് പുസ്തകം. തലശേരി അതിരൂപതാംഗമായ ഫാ.ടോമി ഇപ്പോൾ യുകെയിൽ മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തി വരികയാണ്. തന്‍റെ യുകെ ജീവിതത്തിൽ യുകെ മലയാളികളുടെ ജീവിതാനുഭവങ്ങളാണ് പുസ്തക രൂപത്തിൽ പുറത്തിറക്കിയിരിക്കുന്നത്. പരസ്പരം പഴി ചാരിയും പരിഭവം പറഞ്ഞും മാറി നിൽക്കാതെ ന·യുടെ വഴികളിലൂടെ മക്കളെ നയിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്ക·ാർക്ക് എന്തുകൊണ്ടും വലിയൊരു മുതൽക്കൂട്ടാണ് പുസ്തകം.

ആധുനിക മനഃശാസ്ത്ര തത്വങ്ങളെ സ്വാംശീകരിച്ചു പ്രായോഗിക സമീപനങ്ങളിലൂടെ അവതരിപ്പിക്കുവാനുള്ള ശ്രമമാണ് പുസ്തകത്തിൽ നടന്നിരിക്കുന്നത്. ഒപ്പം ബൈബിളിലെ യേശുവിന്‍റെ ശൈശവത്തേയും തിരുക്കുടുംബത്തിന്‍റെ രീതിശാസ്ത്രവും വിലയിരുത്തി ഹോളി ഫാമിലി മോഡൽ ഓഫ് പേരന്‍റിംഗ് മാതാപിതാക്കൾക്ക് രൂപപ്പെടുത്താനുള്ള വഴികളും പുസ്തകത്തിൽ വിവരിക്കുന്നു.

ആദ്യദിനം തന്നെ പുസ്തകത്തിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പുസ്തക പ്രകാശനത്തിനുള്ള വേദി ആയി ബോൾട്ടണ്‍ തെരഞ്ഞെടുത്തതിന് ട്രസ്റ്റിമാരായ സ്റ്റീഫൻ മാത്യുവും സന്തോഷ് ചെറിയാനും നന്ദി പറഞ്ഞു.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ