യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഉ​യ​ർ​ന്ന വ​ള​ർ​ച്ചാ നി​ര​ക്ക്
Thursday, February 15, 2018 11:38 PM IST
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സാ​ന്പ​ത്തി​ക വ​ള​ർ​ച്ചാ നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ക​ഴി​ഞ്ഞ വ​ർ​ഷം. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫീ​സാ​യ യൂ​റോ​സ്റ്റാ​റ്റാ​ണ് ഈ ​ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്.

28 അം​ഗ​ങ്ങ​ളു​ള്ള യൂ​ണി​യ​ൻ 2017ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത് ര​ണ്ട​ര ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ്. 2007ൽ ​രേ​ഖ​പ്പെ​ടു​ത്തി​യ 2.7 ശ​ത​മാ​ന​ത്തി​നു ശേ​ഷം ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന മൂ​ന്നു മാ​സ​ങ്ങ​ളി​ൽ അ​തി​നു മു​ൻ​പ​ത്തെ മൂ​ന്നു മാ​സ​ത്തെ അ​പേ​ക്ഷി​ച്ചു 0.6 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2017ന്‍റെ അ​വ​സാ​ന പാ​ദ​ത്തി​ൽ 0.6 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി​യ ജ​ർ​മ​നി​യു​ടേ​തി​ന് ആ​നു​പാ​തി​ക​മാ​യി ഇ​ത്. ഫ്രാ​ൻ​സ് 0.6 ശ​ത​മാ​ന​വും സ്പെ​യ്ൻ 0.7 ശ​ത​മാ​ന​വും സാ​ന്പ​ത്തി​ക വ​ള​ർ​ച്ച ഈ ​കാ​ല​യ​ള​വി​ൽ കൈ​വ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ