ഫരീദാബാദ് രൂപതയിൽ മതാധ്യാപക കണ്‍വൻഷൻ 28 ന്
Thursday, January 25, 2018 7:13 PM IST
ന്യൂഡൽഹി: ഫരീദാബാദ് രൂപതയിലെ മതബോധന അധ്യാപകരുടെ കണ്‍വൻഷൻ ജനുവരി 28 നു നടക്കും. ലഡോ സരായി ലിറ്റിൽ ഫ്ളവർ പള്ളിയിൽ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞു 3.30 വരെയാണ് കണ്‍വൻഷൻ.

ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യും. വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ മീഡിയ ഇന്ന് എന്ന വിഷയത്തിൽ ഡോ. വിനോദ് കെ. ജോസ് സെമിനാർ നയിക്കും. തുടർന്നു അല്മായർക്കും സന്യാസിനികൾക്കുമുള്ള ദൈവശാസ്ത്ര കോഴ്സിനു തുടക്കം കുറിക്കും. ഡയറക്ടർ ഫാ. സാന്േ‍റാ പുതുമണക്കുന്നത്ത്, സെക്രട്ടറി റെജി തോമസ്, ജോയിന്‍റ് സെക്രട്ടറി ജേക്കബ് തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്