ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യു​ടെ പു​തി​യ ആ​ൽ​ബം '​മ​ഹി​മ​യു​ടെ ഗോ​ശാ​ല 'യി​ലെ ഗാ​ന​ങ്ങ​ൾ യു​ട്യൂ​ബി​ൽ
Monday, December 11, 2017 11:55 AM IST
ല​ണ്ട​ൻ: ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ള്ളി​ക​ളി​ലും, അ​സോ​സി​യേ​ഷ​ൻ പ​രി​പാ​ടി​ക​ളി​ലും, ക​രോ​ൾ ഗാ​ന മ​ത്സ​ര​ങ്ങ​ളി​ലും പാ​ടാ​ൻ ഉ​ത​കു​ന്ന പ​തി​നാ​റു ഗാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന രം​ഗ​ത്ത് സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത അ​ന​വ​ധി ഗാ​ന​ങ്ങ​ൾ​ക്ക് ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 'സെ​ലി​ബ്ര​ന്‍റ്സ് ഇ​ന്ത്യ' പു​തി​യ സം​ഗീ​ത ആ​ൽ​ബം പു​റ​ത്തി​റ​ക്കി.

പ​ള്ളി​ക​ളി​ൽ പാ​തി​രാ കു​ർ​ബാ​ന​യ്ക്കും പാ​ടാ​ൻ ഉ​ത​കു​ന്ന രീ​തി​യി​ലും, ക്രി​സ്മ​സ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പാ​ടാ​ൻ പ​റ്റു​ന്ന രീ​തി​യി​ലു​മു​ള്ള ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് ഈ ​ഗാ​ന സ​മാ​ഹാ​രം പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യെ കൂ​ടാ​തെ ഫാ ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, ഐ​സ​ക് ജോ​ണ്‍, ടോ​ജോ ത​ങ്ക​ച്ച​ൻ, മൊ​ബൈ​റ്റ് രാ​ജ​ൻ, ബ്രാ. ​ജോ​സ് പ​ന​ച്ചി​ക്കാ​ട്, ബി​ജു കാ​ഞ്ഞി​ര​പ്പ​ള്ളി, ഫെ​ബി ഫ്രാ​ൻ​സി​സ്, വി​ൻ​വി വ​ർ​ഗീ​സ്, ജെ​ബി​ൻ കെ ​ജോ​സ്, മെ​ൽ​വി​ൻ മൈ​ക്കി​ൾ, ബി​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​രും വി​വി​ധ ഗാ​ന​ങ്ങ​ളു​ടെ ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. കെ​സ്റ്റ​ർ, വി​ൽ​സ​ണ്‍ പി​റ​വം, ദ​ലീ​മ, ബോ​ബി സേ​വ്യ​ർ, ജോ​സ​ഫ് പ്ര​സാ​ദ് ഉ​ൾ​പ്പ​ടെ​യു​ള്ള കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ഗാ​യ​ക​രാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. സി​ഡി റി​ലീ​സ് ചെ​യ്ത​തോ​ടൊ​പ്പം ത​ന്നെ യു​ട്യൂ​ബി​ലും എ​ല്ലാ ഗാ​ന​ങ്ങ​ളും അ​പ്ലോ​ഡ്ചെ​യ്തി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​രൊ​ക്കെ​യും അ​പ്ലോ​ഡ് ചെ​യ്യു , ഒ​റി​ജി​ന​ൽ സി​ഡി ആ​വ​ശ്യ​മു​ള്ള​വ​ർ വി​വ​ര​ങ്ങ​ൾ​ക്ക്: 07737171244

https://www.youtube.com/watch?v=mpjaaR1Tj5Q

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ