സ്റ്റീവനേജ്: വെസ്റ്റ്മിൻസ്റ്റർ ചാപ്ലൈൻസിയിൽ ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിൽ സ്റ്റീവനേജ് സീറോ മലബാർ കമ്മ്യുണിറ്റി തിരുന്നാളും പാരീഷ് ദിനാഘോഷവും ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
നവംബർ 18 നു ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ സെന്റ് ജോസഫ്സ് ദേവാലയത്തിൽ എത്തുന്ന സ്രാന്പിക്കൽ പിതാവിന് വെള്ള വസ്ത്രങ്ങളിൽ ഒരുങ്ങിയെത്തുന്ന പാരീഷ് മാലാഖവൃന്ദം പുഷ്പാർച്ചന നടത്തി സ്വീകരിക്കുന്പോൾ ബൊക്കെ നൽകി പള്ളിക്കമ്മിറ്റി ഒൗദ്യോഗിക സ്വീകരണം അർപ്പിക്കും.
പരിശുദ്ധ മാതാവിന്റെയും ഭാരതസഭയിലെ വിശുദ്ധരുടെയും സംയുക്ത തിരുന്നാളിന് ആമുഖമായി കൊടിയേറ്റ് കർമ്മം പിതാവ് നിർവ്വഹിക്കുന്നതാണ്. ദേവാലയ പ്രവേശന കവാടത്തിൽ സെബാസ്റ്റ്യൻ അച്ചൻ ജോസഫ് പിതാവിന് മെഴുതിരി നൽകി സ്വീകരിക്കും. സ്റ്റീവനേജ് പള്ളി വികാരി ഫാ.മൈക്കിൾ, പാരീഷ് പ്രീസ്റ്റ് ഫാ.ബ്രയാൻ എന്നിവരും ആശംസകൾ നേർന്നു സംസാരിക്കും.
തുടർന്ന് പ്രസുദേന്തി വാഴ്ച, സ്തോത്രക്കാഴ്ച സമർപ്പണം, രൂപം വെഞ്ചിരിക്കൽ, ആഘോഷമായ തിരുന്നാൾ സമൂഹ ബലി, ലദീഞ്ഞു, പ്രദക്ഷിണം തുടർന്ന് സമാപന ആശീർവാദത്തോടെ തിരുക്കർമ്മങ്ങൾ സമാപിക്കും. മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന തിരുന്നാൾ കുർബ്ബാനയിൽ സെബാസ്റ്റ്യൻ ചാമക്കാല അച്ചൻ ഫാ.ഫാന്സുവ പത്തിൽ, ഫാ.സോണി കടന്തോട് എന്നിവർ സഹകാർമ്മീകരാവുന്നതാണ്.
വൈകുന്നേരം അഞ്ചു മണിയോടെ ഹോളിഡേ ഇന്നിൽ പാരീഷ് ദിനാഘോഷത്തിന് ആരംഭമാവും. പിതാവ് പാരീഷ് ദിന ആഘോഷം ഉദ്ഘാടനം ചെയ്തു സന്ദേശം നൽകും. തുടർന്ന് ബൈബിൾ അധിഷ്ഠിത കലാ പരിപാടികൾ അരങ്ങേറും. ജോസഫിനെ ആസ്പദമാക്കി രചിച്ച ബൈബിൾ നാടകവും ഫാത്തിമാ മാതാവ് സ്കിറ്റും പാരീഷ് ദിനാഘോഷത്തിൽ ശ്രദ്ധേയമാവും. മതബോധന പരീക്ഷയിൽ ഉന്നത വിജയങ്ങൾ നേടിയവർക്കും ,ബൈബിൾ കലോത്സവ വിജയികൾക്കും സമ്മാനങ്ങൾ തദവസരത്തിൽ സ്രാന്പിക്കൽ പിതാവ് വിതരണം ചെയ്യുന്നതാണ്, സ്നേഹ വിരുന്നോടെ ആഘോഷങ്ങൾക്ക് സമാപനമാവും.
കൂടുതൽ വിവരങ്ങൾക്ക്: അപ്പച്ചൻ കണ്ണഞ്ചിറ07737956977 , ജിമ്മി ജോർജ്ജ്07533896656
സെന്റ് ജോസഫ്സ് ചർച്ച് എസ് ജി1 1എൻ ജെ ബെഡ്വെൽ ക്രസന്റ്, സ്റ്റീവനേജ്
ഹാളിന്റെ വിലാസം: ഹോളിഡേ ഇൻ, സെന്റ് ജോർജ്ജ്സ് വെ,എസ് ജി1 1എച് എസ്, സ്റ്റീവനേജ്
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ