ബ്രിസ്റ്റോളിൽ റിഥം ഇന്ത്യ ഉത്സവം 12 ന്
Saturday, November 11, 2017 7:19 AM IST
ബ്രിസ്റ്റോൾ: റിഥം ഇന്ത്യ ഫെസ്റ്റിവലിന് ബ്രിസ്റ്റോളിലെ സ്റ്റോക്ക് ഗിഫ്ഫോർഡിലെ വൈസ് കാന്പസിൽ നവംബർ 12 ന് (ഞായർ) കൊടിയേറും. ഉച്ചകഴിഞ്ഞ് 2.30ന് എസ്ജിഎസ് വൈസ് കാന്പസ് ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ.

ഇന്ത്യൻ ക്ലാസിക്കൽ, നൃത്ത സംഗീത രംഗത്ത് പ്രവർത്തിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനായി 2015 ൽ ആരംഭിച്ച റിഥം ഇന്ത്യ ഫെസ്റ്റിവലിന്‍റെ ഈ വർഷത്തെ മുഖ്യാകർഷണം പ്രശസ്ത വയലിനിസ്റ്റായ ഡോ. ജ്യോത്സന ശ്രീകാന്ത് നയിക്കുന്ന ബാംഗ്ലൂർ ഡ്രീംസ് എന്ന ക്ലാസിക്കൽ ബാൻഡിന്‍റെ പ്രകടനമാണ്. ഇന്ത്യൻ മ്യൂസിക്കും വെസ്റ്റേണ്‍ മ്യൂസിക്കും സമന്വയിക്കുന്ന പ്രകടനത്തിൽ ഡോ. ജ്യോത്സന ശ്രീകാന്തിനൊപ്പം എൻ.എസ്. മഞ്ജുനാഥ് (ഡ്രംസ്), സാന്ദ്രക് സോളമൻ (കീബോർഡ്), ഡാഫിന സദേക് (ഡബിൾ ബാസ്) എന്നിവരും പങ്കെടുക്കും. വീണയിൽ അദ്ഭുതം സൃഷ്ടിക്കാൻ ദുർഗ രാമകൃഷ്ണനും കുംഭകോണം വെങ്കിടേശനും (മൃദംഗം) വേദിയിലെത്തും.

നൃത്തത്തിന്േ‍റയും സംഗീതത്തിന്േ‍റയും വിസ്മയ പ്രകടനങ്ങളുമായി ബ്രിസ്റ്റോളിലെ നൃത്ത സംഗീത സ്കൂളുകളായ ഡോ. വസുമതി പ്രസാദ്, സ്കൂൾ ഡാൻസ് (ഭരതനാട്യം), കലാലയ സ്കൂൾ ഓഫ് മ്യൂസിക് (ക്ലാസിക്കൽ മ്യൂസിക്), രാഗവിദ്യ സ്കൂൾ ഓഫ് മ്യൂസിക് (ക്ലാസിക്കൽ മ്യൂസിക്), ശക്തീസ് നർത്തനാലയ (ഭരതനാട്യം) എന്നിവയോടൊപ്പം ബ്രിസ്റ്റോൾ കോസ്മോപോളിറ്റൻ ക്ലബ് അവതരിപ്പിക്കുന്ന ദി സോൾ ഓഫ് നേച്ചർ - ബ്യൂട്ടി ആൻഡ് ഹാപ്പിനസ് എന്ന നൃത്ത ശില്പവും അവതരിപ്പിക്കും.

വിലാസം: SGS Wise Campus Audutorium , Stoke Gifford, Bristol . BS34
8LP.