മോ​ർ ഗ്രീ​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും ഗ്രീ​ഗോ​റി​യ​ൻ വ​ച​നോ​ത്സ​വും
Wednesday, November 1, 2017 10:08 AM IST
ന്യൂ​ഡ​ൽ​ഹി: ഛത്ത​ർ​പൂ​ർ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പ​രു​മ​ല തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും വ​ച​നോ​ത്സ​വും ന​വം​ബ​ർ 3,4,5(വെ​ള്ളി, ശ​നി,ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ന​ട​ക്ക​പ്പെ​ടും. വ​ച​ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഫാ. ​ബി​നു ജെ. ​വ​ർ​ഗീ​സ്(​ദ​ർ​മ​ജ്യോ​തി വി​ദ്യാ​പീ​ഠം സെ​മി​നാ​രി, ഫ​രീ​ദാ​ബാ​ദ്). നേ​തൃ​ത്വം ന​ൽ​കും. ന​വം​ബ​ർ മൂ​ന്നി​ന് വൈ​കൂ​ന്നേ​രം 6.30ന് ​കൊ​ടി​യേ​റ്റ​ത്തെ തു​ട​ർ​ന്നു സ​ന്ധ്യാ​ന​മ്സ​കാ​രം, ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന​ശു​ശ്രൂ​ഷ. ആ​ശീ​ർ​വാ​ദ പ്രാ​ർ​ത്ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ന​വം​ബ​ർ നാ​ല് ശ​നി​യാ​ഴ്ച​വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന, ഗാ​ന​ശു​ശ്രൂ​ഷ. വ​ച​ന​ശു​ശ്രൂ​ഷ, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദ പ്രാ​ർ​ത്ഥ​ന​യും ന​ട​ക്കും. അ​ഞ്ച് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന, മൂ​ന്നിേ·​ൽ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, പെ​രു​ന്നാ​ൾ സ​ന്ദേ​ശം, വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ദാ​നം, റാ​സ, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച, സ്നേ​ഹ​വി​രു​ന്ന്, കൊ​ടി​യി​റ​ക്ക​ൽ എ​ന്നി​വ​യോ​ടു കൂ​ടി പെ​രു​ന്നാ​ളി​ന് സ​മാ​പ​നം കു​റി​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്