ജ​ർ​മ​ൻ റെ​യി​ൽ​വേ ഡി​സം​ബ​ർ 10 മു​ത​ൽ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​പ്പി​ക്കു​ന്നു
Tuesday, October 17, 2017 9:34 AM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​ൻ റെ​യി​ൽ​വേ വി​ന്‍റ​ർ ഷെ​ഡ​ന​ൾ ആ​രം​ഭി​ക്കു​ന്ന ഈ ​വ​രു​ന്ന ഡി​സം​ബ​ർ 10 മു​ത​ൽ 1.9 ശ​ത​മാ​നം സെ​ക്ക​ന്‍റ് ക്ലാ​സി​നും, 2.9 ശ​ത​മാ​നം ഫ​സ്റ്റ് ക്ലാ​സി​നും ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ റെ​യി​ൽ കാ​ർ​ഡ് 25 - 50 എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. ജ​ർ​മ​ൻ റെ​യി​ൽ​വേ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന കാ​ൾ​സ്റൂ​ഹെ-​ബാ​സ​ൽ, ഫ്രാ​ങ്ക്ഫ​ർ​ട്ട്-​ബാ​സ​ൽ എ​ന്നീ സെ​ക്ട​റി​ൽ ഈ ​യാ​ത്രാ നി​ര​ക്ക് വ​ർ​ധ​ന​വ് ബാ​ധ​ക​മാ​ക്കു​ന്നി​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷം 2016 ൽ ​ദീ​ർ​ഘ​ദൂ​ര പ്രൈ​വ​റ്റ് ബ​സ് സ​ർ​വീ​സു​ക​ളു​മാ​യി മ​ത്സ​രി​ക്കാ​ൻ റെ​യി​ൽ​വേ കാ​ര്യ​മാ​യി ചാ​ർ​ജ് വ​ർ​ധ​ന വ​രു​ത്തി​യി​രു​ന്നി​ല്ല. വ​ർ​ധി​ച്ചു വ​രു​ന്ന തൊ​ഴി​ൽ ഇ​ല്ലാ​യ്മ​യും, അ​ഭ​യാ​ർ​ത്ഥി പ്ര​ശ്ന​ങ്ങ​ൾ​ക്കും പു​റ​മെ ഇ​പ്പോ​ഴ​ത്തെ റെ​യി​ൽ​വേ ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​വും ജ​ർ​മ​നി​യി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് ജോ​ണ്‍