ര​ണ്ടു കാ​റ്റ​ല​ൻ നേ​താ​ക്ക​ൾ സ്പാ​നി​ഷ് ക​സ്റ്റ​ഡി​യി​ൽ
Tuesday, October 17, 2017 9:28 AM IST
മാ​ഡ്രി​ഡ്: കാ​റ്റ​ല​ൻ സ്വാ​ത​ന്ത്ര്യ പ്ര​സ്ഥാ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ര​ണ്ടു പ്ര​മു​ഖ​രെ സ്പാ​നി​ഷ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

കാ​റ്റ​ല​ൻ നാ​ഷ​ണ​ൽ അ​സം​ബ്ലി മേ​ധാ​വി യോ​ർ​ജി സാ​ഞ്ച​സ്, ഒ​മ്നി​യം ക​ൾ​ച്ച​റ​ൽ നേ​താ​വ് യോ​ർ​ജി കി​ക്സാ​ർ​ട്ട് എ​ന്നി​വ​രെ​യാ​ണ് ജാ​മ്യം നി​ഷേ​ധി​ച്ച് ജ​യി​ലി​ല​ട​ച്ചി​രി​ക്കു​ന്ന​ത്. വി​ഘ​ട​ന​വാ​ദ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​വ​ർ​ക്കു മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റം. ഒ​ക്റ്റോ​ബ​ർ ഒ​ന്നി​ന് കാ​റ്റ​ലോ​ണി​യ​യി​ൽ സ്വാ​ത​ന്ത്ര്യ പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള ജ​ന​ഹി​ത പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു വ​ഹി​ച്ച​വ​രാ​ണ് ഇ​രു​വ​രും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ