ഫ്രൗക്കെ പെട്രി പുതിയ പാർട്ടി രൂപീകരിച്ചു
Saturday, October 14, 2017 9:22 AM IST
ബെർലിൻ: ജർമൻ പൊതുതെരഞ്ഞെടുപ്പിൽ ചരിത്ര നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച എഎഫ്ഡി നേതാവ് ഫ്രൗക്കെ പെട്രി പുതിയ പാർട്ടി രൂപീകരിച്ചു. ബ്ലൂ പാർട്ടി എന്നാണിതിനു പേരിട്ടിരിക്കുന്നത്.

ജർമനിയിലെയും യൂറോപ്പിലെയും കണ്‍സർവേറ്റീവ്, ലിബറൽ രാഷ്ട്രീയ വിഭാഗങ്ങളെയാണ് ബ്ലൂ പ്രതിനിധീകരിക്കുന്നതെന്ന് പെട്രി അവകാശപ്പെടുന്നു. ബവേറിയയിൽ ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയൻ വ്യപകമാക്കിയ നിറമാണ് നീല. രാജ്യത്താകമാനം നീല നിറത്തിനു സ്വീകാര്യതയുള്ളതായും പെട്രി പറഞ്ഞു.

ജർമനിയിൽ തെരഞ്ഞെടുക്കുന്നതിനും ഒരാഴ്ച മുൻപ്, സെപ്റ്റംബർ പതിനേഴിനു തന്നെ ഈ പാർട്ടി രജിസ്റ്റർ ചെയ്തിരുന്നു. എഎഫ്ഡിയിൽ തനിക്കു വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞെന്നും പെട്രി പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ