ഫാ.തോമസ് പടിയംകുളത്തിന്‍റെ സുവർണജൂബിലിയാഘോഷം ജർമനിയിൽ നവംബർ നാലിന്
Saturday, October 14, 2017 8:57 AM IST
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ആദ്യകാല മലയാളി വൈദികനായ ഫാ.തോമസ് പടിയംകുളം ജർമനിയിലെ മലങ്കരസമൂഹവുമായി ചേർന്ന് ഫ്രാങ്ക്ഫർട്ടിൽ പൗരോഹിത്യത്തിന്‍റെ സുവർണ ജൂബിലി ആഘോഷിക്കുന്നു.

നവംബർ നാലിന് (ശനി) രാവിലെ 10.30 ന് ഫ്രാങ്ക്ഫർട്ടിലെ ഹെർസ് ജേസു ദേവാലയത്തിൽ (എക്കൻഹൈമർ ലാന്‍റ് സ്ട്രാസെ 326, 60435 ഫ്രാങ്ക്ഫർട്ട്/എക്കൻഹൈം) ആണ് ചടങ്ങുകൾ.

മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷൻ ഡോ ജോഷ്വ മാർ ഇഗ്നേഷ്യസിന്‍റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സമൂഹബലിയിൽ ലിംബുർഗ് രൂപത വികാരി ജനറാൾ മോണ്‍. വോൾഫ്ഗാങ് റ്യോഷ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്നു അനുമോദന സമ്മേളനവും പാരീഷ്ഹാളിൽ സ്നേഹവിരുന്നും ഉണ്ടായിരിക്കും.

1967 നവംബർ നാലിന് ഫ്രാങ്ക്ഫർട്ടിനടുത്തുള്ള ക്വേണിംഗ്സ്റ്റൈനിലെ സെന്‍റ് ആൽബെർട്ട് മേജർ സെമിനാരിയിൽ മലങ്കരകത്തോലിക്കാസഭാ തലവനായിരുന്ന കാലം ചെയ്ത ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രഗോറിയോസിൽ നിന്നാണ് ഫാ.തോമസ് വൈദികപട്ടം സ്വീകരിച്ചത്.

വിവരങ്ങൾക്ക്: ഫാ.തോമസ് പടിയംകുളം 06198 573788 [email protected], ഫാ.സന്തോഷ് തോമസ് 0176 80383083, ജോസ് പൊൻമേലിൽ 06192 961977, ജോർജ് മുണ്ടേത്ത് 06198 5877990 ([email protected])

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ