ഇ​ഞ്ചി​ക്കോ​ർ ദേ​വാ​ല​യ​ത്തി​ൽ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടേ​യും തി​രു​ന്നാ​ൾ ഞാ​യ​റാ​ഴ്ച
Friday, September 22, 2017 9:44 AM IST
ഡ​ബ്ലി​ൻ: ഇ​ഞ്ചി​ക്കോ​ർ സീ​റോ മ​ല​ബാ​ർ കൂ​ട്ടാ​യ്മ​യി​ൽ പ​രി. ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടേ​യും തി​രു​നാ​ളും, സ​ണ്‍​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും സെ​പ്റ്റം​ബ​ർ 24 ഞാ​യ​റാ​ഴ്ച ഇ​ഞ്ചി​ക്കോ​ർ മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് ദേ​വാ​ല​യ​ത്തി​ൽ ഭ​ക്ത്യാ​ദ​ര​പൂ​ർ​വ്വം ആ​ഘോ​ഷി​ക്കു​ന്നു.സെ​പ്റ്റം​ബ​ർ 24 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന് ഫാ . ​റോ​ബി​ൻ കു​റു​മു​ള്ളി​ൽ മു​ഖ്യ​ക​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ​ക്ക് ആ​രം​ഭം കു​റി​ക്കും.

ദി​വ്യ​ബ​ലി​യ്ക്കു​ശേ​ഷം പ​രി. ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടേ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ക്ഷി​ണ​വും ല​ദീ​ഞ്ഞും തി​രു​ന്നാ​ൾ നേ​ർ​ച്ച​യും ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം 5 30 ന് ​വാ​ർ​ഷി​ക​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. കു​ട്ടി​ക​ളു​ടേ​യും മു​തി​ർ​ന്ന​വ​രു​ടേ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സ​മ്മാ​ന​ദാ​നം. സ്നേ​ഹ​വി​രു​ന്നോ​ട് കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

തി​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ ഭ​ക്തി​പൂ​ർ​വ്വം പ​ങ്കു​ചേ​രാ​ൻ ഏ​വ​രേ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി സീ​റോ മ​ല​ബാ​ർ സ​ഭാ ചാ​പ്ല്യ​ൻ​മാ​രാ​യ ഫാ. ​ആ​ന്‍റ​ണി ചീ​രം​വേ​ലി​ൽ എം​എ​സ്ടി, ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്