കേരള കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം 17 ന്
സ്റ്റോക്ക് ഓണ്‍ ട്രന്‍റ്(യുകെ): കേരള കൾച്ചറൽ അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 17ന് (ഞായർ) നടക്കും. ന്യൂകാസിൽ അക്കാഡമി ഓഡിറ്റോറിയത്തിൽ രാവിലെ ഒന്പതു മുതലാണ് ആഘോഷ പരിപാടികൾ.

കലാ, കായിക മത്സരങ്ങൾ, വടംവലി, സാംസ്കാരിക സമ്മേളനം, ഓണസദ്യ, സിനിമാറ്റിക് ഡാൻസ്, ഭതനാട്യം, തിരുവാതിര തുടങ്ങിയ ആഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറും.

വിവരങ്ങൾക്ക്: സോബിച്ചൻ 07934667075, ബിന്ദു 07791068175.

വിലാസം: Newcastle Accademy, Ostend Place, Newcastle, ST5 2QY.