വി​യ​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: റൈ​സിം​ഗ് സ്റ്റാ​ഴ്സ് ജേ​താ​ക്ക​ൾ
Friday, August 18, 2017 4:21 AM IST
വി​യ​ന്ന: ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു വോ​യ്സ് വി​യ​ന്ന സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍​റി​ൽ റൈ​സിം​ഗ് സ്റ്റാ​ഴ്സ് ജേ​താ​ക്ക​ളാ​യി. നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ സി​എം​പി​സി​സി​യെ തോ​ല്പി​ച്ചാ​ണ് റൈ​സിം​ഗ് സ്റ്റാ​ഴ്സ് ക​പ്പി​ൽ മു​ത്ത​മി​ട്ട​ത്.

ആ​റ് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍​റി​ൽ ഫോ​റു​ക​ളും സി​ക്സ​റു​ക​ളും പാ​റി​ന​ട​ന്ന മ​ത്സ​രം വി​യ​ന്ന​യി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ൾ​ക്ക് ഏ​റെ ആ​വേ​ശം പ​ക​ർ​ന്നു. ദി​വ​സം മു​ഴു​വ​ൻ നീ​ണ്ടു​നി​ന്ന ക​ളി​യു​ടെ മ​ധ്യ​ത്തി​ൽ മാ​തൃ​രാ​ജ്യ​ത്തി​ന്‍റെ സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി​യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ഹൃ​ദ്യ​മാ​യി. പ്ര​സി​ഡ​ന്‍​റ് മേ​ഴ്സി കാ​ക്കാ​ട്ട്, സെ​ക്ര​ട്ട​റി സു​നി​ൽ കോ​ര എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ഭാ​ര​ത​ത്തി​ന്‍റെ പ​താ​ക ഉ​യ​ർ​ത്തി. ക​ളി​ക്കാ​രും കാ​ണി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ചു.

സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഓ​സ്ട്രി​യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ രേ​ണു പാ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ളി​ക്കാ​രെ​യും സം​ഘാ​ട​ക​രെ​യും അ​ഭി​ന​ന്ദി​ച്ച സ്ഥാ​ന​പ​തി വ​നി​ത​ക​ൾ​ക്കും കൂ​ടി ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്തു. ഓ​സ്ട്രി​യ​ൻ അ​നാ​ദി ബാ​ങ്കി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ജെ​ന്നി​ഫ​ർ ഷേ​ണാ​യി ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. സി​മി കൈ​ലാ​ത് അ​വ​താ​ര​ക​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി