ഗാ​സി​യാ​ബാ​ദ് സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 14, 15 തീ​യ​തി​ക​ളി​ൽ
Monday, August 14, 2017 6:08 AM IST
ഗാ​സി​യാ​ബാ​ദ്: മ​റി​യം ന​ഗ​ർ സെ​ന്‍റ് മേ​രീ​സ് അ​സം​പ്ഷ​ൻ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ സ്വ​ർ​ഗാ​രോ​പി​ത മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഓ​ഗ​സ്റ്റ് 14, 15 (തി​ങ്ക​ൾ, ചൊ​വ്വാ) ദി​വ​സ​ങ്ങ​ളി​ലാ​ണ് തി​രു​നാ​ൾ.

14ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ശി​ങ്കാ​രി​മേ​ളം തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, സ​മാ​പ​നാ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്, ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​നം എ​ന്നി​വ ന​ട​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് സി.​എം.​ഐ ബി​ജി​നോ​ർ പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൽ ഫാ. ​ബി​ജു വ​ട​ക്കേ​ൽ നേ​തൃ​ത്വം ന​ല്കും.

15ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വാ​ദ്യ​മേ​ള തു​ട​ർ​ന്ന് ഹി​ന്ദി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം സ​മാ​പ​നാ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്, ക​രി​മാ​രു​ന്ന് ക​ലാ​പ്ര​ക​ട​നം എ​ന്നി​വ ന​ട​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് മീ​റ​റ്റ് രൂ​പ​ത ബി​ഷ​പ് ഡോ. ​ഫ്രാ​ൻ​സി​സ് ക​ലി​സ്റ്റ് നേ​തൃ​ത്വം ന​ല്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്