നോർത്ത് ഈസ്റ്റ് കലാമേള ഒക്ടോബർ 22 ന്
Saturday, July 22, 2017 8:30 AM IST
ന്യൂകാസിൽ: യുക്മയും മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന നോർത്ത് ഈസ്റ്റ് കലാമേള ഒക്ടോബർ 22ന് (ഞായർ) ന്യൂകാസിലിൽ നടക്കുമെന്ന് യുക്മ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, മാൻ ഭാരവാഹികളായ ഷെല്ലി ഫിലിപ്പ്, ജിബി വാഴക്കുളം എന്നിവർ അറിയിച്ചു. നോർത്ത് ഈസ്റ്റിലെ വിവിധ പ്രദേശങ്ങളിലുള്ള അസോസിയേഷനുകളെ ഏകോപിപ്പിച്ചുകൊണ്ട് നടക്കുന്ന കലാമേളയിൽ വിജയികളാകുന്നവർക്ക് 28ന് നടക്കുന്ന യുക്മ ദേശീയ കലാമേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

നോർത്ത് ഈസ്റ്റിലെ സേജ് ഗേറ്റ് ഷെഡിലാണ് കലാമേള സംഘടിപ്പിക്കുവാൻ സംഘാടക സമിതി പദ്ധതി ഇടുന്നത്. നാട്ടിലെ സ്കൂൾ യുവജനോത്സവങ്ങളോട് കിടപിടിക്കുന്ന രീതിയിൽ യുക്മ കാലങ്ങളായി നടത്തുന്ന ദേശീയ കലാമേളയിൽ പങ്കെടുക്കാൻ നോർത്ത് ഈസ്റ്റ് മലയാളി കുട്ടികൾക്ക് ആദ്യമായി ലഭിക്കുന്ന അവസരം വിനിയോഗിക്കുവാൻ നോർത്ത് ഈസ്റ്റിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ പരിശീലനം തുടങ്ങി കഴിഞ്ഞു. ന്യൂകാസിലിൽ ആദ്യമായി നടക്കുന്ന ഏറ്റവും വലിയ സാംസ്കാരിക ഉത്സവമായി മാറുന്ന നോർത്ത് ഈസ്റ്റ് കലാമേളയ്ക്ക് ആതിഥേയത്വം ഒരുക്കുന്ന മാൻ അസോസിയേഷൻ ന്യൂ കാസിലേക്ക് എത്തുന്ന മുഴുവൻ മലയാളികൾക്കും കലാകാര·ാർക്കും വേണ്ട ക്രമീകരണങ്ങൾ നൽകാനുള്ള ഒരുക്കത്തിലാണ്.

വിവരങ്ങൾക്ക് ഷെല്ലി ഫിലിപ്പ്, ജിബി വാഴക്കുളം, എൽദോസ് പോൾ, ഹണി ബാബു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ