ശാലോം മീഡിയ വിയന്നയിൽ ഓഫീസ് തുറന്നു
Tuesday, July 18, 2017 6:13 AM IST
വിയന്ന: ആഗോളവ്യാപകമായി ലോക സുവിശേഷീകരണത്തിനായി പ്രവർത്തിക്കുന്ന അൽമായ പ്രസ്ഥാനമായ ശാലോം ശുശ്രൂഷകൾക്ക് വിയന്നയിൽ ഓഫീസിൽ തുറന്നു. എല്ലാ ജർമൻ ഭാഷാ രാജ്യങ്ങളിലെയും ശാലോം ശുശ്രൂഷകളുടെ ആസ്ഥാനകേന്ദ്രമാകും വിയന്നയിലെ ഇരുപത്തിരണ്ടാമത് ജില്ലയിലെ ആസ്പൻ സ്ട്രാസേ 60/3ൽ ആരംഭിച്ചിരിക്കുന്ന പുതിയ ഓഫീസ്.

ഉദ്ഘാടന ചടങ്ങിൽ വചനപ്രഘോഷകനും ആഗോളസുവിശേഷീകരണം 2033 ന്‍റെ ഇന്‍റർനാഷണൽ ഡയറക്ടറുമായ ഫാ. ജിനോ ഹെൻ റിക്സും ഇന്ത്യൻ സുപ്രീംകോടതി ജസ്റ്റീസ് കുര്യൻ ജോസഫും പങ്കെടുത്തു. ശാലോം ശുശ്രൂഷകൾക്ക് ആത്മീയനേതൃത്വം നൽകുന്ന റവ. ഡോ. റോയി പാലാട്ടി സിഎംഐ ഓഫീസിന്‍റെ വെഞ്ചരിപ്പ്കർമം നിർവഹിച്ചു. യുവജനപ്രസ്ഥാനമായ ക്രിസ്റ്റീൻ’ പ്രസ്ഥാനത്തിന്‍റെ അമരക്കാരായ മേരിക്കുട്ടി ടീച്ചറും ബ്രദർ സന്തോഷ് ടിയും ചടങ്ങിൽ സംബന്ധിച്ചു.

ശാലോം ഒരു സംഘടനയായി ഇതിനകം ഓസ്ട്രിയയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഓസ്ട്രിയൻ ബിഷഫ്സ് കോണ്‍ഫറൻസിന്‍റെയും വിയന്ന അതിരൂപതാധ്യക്ഷൻ കർദിനാൾ ക്രിസ്റ്റോഫ് ഷേണ്‍ബോണിന്‍റെയും അംഗീകാരത്തോടും സഹകരണത്തോടും കൂടിയാണ് രാജ്യത്ത് മലയാളികൾ നേതൃത്വം നൽകുന്ന ശാലോം ശുശ്രൂഷകൾ നടന്നുവരുന്നത്.

വിവരങ്ങൾക്ക്: Shalom Media Austria Aspern Str. 60/3, 1220 Vienna
Tel: +43 699 19 54 64 29, E-Mail: [email protected]

റിപ്പോർട്ട്: ജോബി ആന്‍റണി