ലണ്ടന്‍റെ നാലുമടങ്ങ് വലുപ്പമുള്ള മഞ്ഞുകട്ട അന്‍റാർട്ടിക്കയിൽ നിന്നു അടർന്നുമാറി
Thursday, July 13, 2017 7:55 AM IST
ലണ്ടൻ: അന്‍റാർട്ടിക്കയിലെ ഒരു ഐസ് ഷെൽഫിൽ നിന്ന് ലണ്ടന്‍റെ നാലുമടങ്ങു വിസ്തൃതിയുള്ള ഒരു കൂറ്റൻ മഞ്ഞു കട്ട അടർന്നു മാറിയതായി കണ്ടെത്തി. രേഖപ്പെടുത്തിയ ചരിത്രത്തിൽ ഇത്രയും വലിയ മഞ്ഞു പാളി ഇതിനു മുൻപു അടർന്നു മാറിയിട്ടില്ല.

വെയിൽസിന്‍റെ നാലിലൊന്ന് വലുപ്പം വരുന്ന മഞ്ഞു കട്ട ഇപ്പോൾ നേരിയ ബന്ധനത്തിലാണ് വൻകരയുമായി ബന്ധം തുടരുന്നത്. ഏതു നിമിഷവും ഇത് വിച്ഛേദിക്കപ്പെട്ട് കടലിൽ ഒഴുകിത്തുടങ്ങാം.

5800 സ്ക്വയർ കിലോമീറ്റർ വലുപ്പമാണ് ഇതിനു കണക്കാക്കുന്നത്. മഞ്ഞുമലകൾ ഒഴുകിനീങ്ങുന്നത് അന്‍റാർട്ടിക്കയിൽ മിക്കപ്പോഴും സംഭവിക്കുമെങ്കിലും ഇത്രയും വന്പൻ ഇതാദ്യമാണ്. സമുദ്ര ഗതാഗതത്തിനു വലിയ ഭീഷണിയാണിെഃന്നും വിദഗ്ധർ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ