കർദ്ദിനാൾ ബസേലിയോസ് ക്ളീമീസ് ബാവ ജൂണ്‍ 25 ന് ജർമനിയിൽ
Thursday, June 22, 2017 8:11 AM IST
ഫ്രാങ്ക്ഫർട്ട്: മലങ്കര കത്തോലിക്കാസഭാ തലവനും പിതാവുമായ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ യൂറോപ്പ് സന്ദർശനത്തിന്‍റെ ഭാഗമായി ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലെത്തുന്നു.

ജൂണ്‍ 25 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലിന് കർദ്ദിനാളിന്‍റെ മുഖ്യകാർമ്മികത്വത്തിൽ ഫ്രാങ്ക്ഫർട്ടിലെ തിരുഹൃദയ ദേവാലയത്തിൽ(Herz Jesu Kirche, Eckenheimer Landstr.326, 60435, Frankfurt M,Eckenheim) ദിവ്യബലിയർപ്പിയ്ക്കും. പ്രസ്തുത ദിവ്യബലിയിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിയ്ക്കാനും കർദ്ദിനാളുമായി സൗഹൃദം പങ്കുവെയ്ക്കാനും ജർമനിയിലെ മലങ്കരസഭാ സമൂഹം ഭാരവാഹികൾ ഏവരേയും സ്നേഹപൂർവം ക്ഷണിയ്ക്കുന്നു.

വിവരങ്ങൾക്ക്: ഫാ.സന്തോഷ് തോമസ് (കോഓർഡിനേറ്റർ) 017680383083, ബ്രൂസ് കാഞ്ഞിരത്താമണ്ണിൽ(സെക്രട്ടറി, ഫ്രാങ്ക്ഫർട്ട്) 01627384737,കോശി തോട്ടത്തിൽ(ട്രഷറാർ, ഫ്രാങ്ക്ഫർട്ട്) 061099669357.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ