മലയാളിയായ ക്രിസ്റ്റീന ബിജു മിസ് ഒഡീഷ
Monday, April 3, 2017 6:27 AM IST
ന്യൂഡൽഹി: മലയാളിയായ പത്തനംതിട്ട സ്വദേശിനി ക്രിസ്റ്റീന ബിജു മിസ് ഒഡീഷയായി തിരഞ്ഞെടുക്കപ്പെട്ടു. കോൽക്കത്തയിലെ സ്വിസ് ഹോട്ടലിൽ നടന്ന മത്സരത്തിലാണ് ക്രിസ്റ്റീന തെരഞ്ഞെടുക്കപ്പെട്ടത്. ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ ഒന്നാംവർഷ B.Des വിദ്യാർഥിനിയാണ് പത്തൊന്പതുകാരിയാണ് ക്രിസ്റ്റീന. ആർകെ പുരം സെക്ടർ - 8, N-290 ൽ താമസിക്കുന്ന ലഫ്റ്റനന്‍റ് കേണൽ ബിജു കെ. സാമിന്‍റേയും പ്രിൻസിയുടേയും മകളാണ് അടൂർ കൊടുമണ്‍ കിണറുവിളയിൽ കുടുംബാംഗമായ ക്രിസ്റ്റീന.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്