ബെൽജിയത്ത് ആൾക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റാൻ ശ്രമിച്ച ആൾ പിടിയിൽ
Friday, March 24, 2017 12:57 AM IST
ബ്രസൽസ്: ബെൽജിയത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച് കയറ്റാൻ ശ്രമിച്ച ആൾ പിടിയിൽ. തുറമുഖ നഗരമായ ആന്‍റ് വെർപ്പിലായിരുന്നു സംഭവം. ആന്‍റ് വെർപ്പിലെ തിരക്കുള്ള ഷോപ്പിംഗ് പാതയിലേക്കാണ് ഇയാൾ അതിവേഗതയിൽ കാറോടിച്ച് കയറ്റിയത്. ആർക്കും പരിക്കില്ല.

സംഭവത്തിൽ ആഫ്രിക്കൻ വംശജനാണ് പിടിയിലായത്. ഫ്രഞ്ച് രജിസ്ട്രേഷനിലുള്ള കാറിൽനിന്നും തോക്കും കത്തിയും കണ്ടെത്തി. ലണ്ടനിൽ സമാനമായ അക്രമണം നടന്നതിന് തൊട്ടുപിന്നാലെയുണ്ടായ സംഭവമായതിനാൽ പോലീസ് അതീവ ജാഗ്രതയിലാണ്.