ബിഷപ് മാർ ലോറൻസ് മുക്കുഴി ഡബ്ലിനിൽ
Thursday, March 23, 2017 8:05 AM IST
ഡബ്ലിൻ: ബെൽത്തങ്ങാടി സീറോ മലബാർ രൂപത ബിഷപ് മാർ ലോറൻസ് മുക്കുഴി ഡബ്ളിനിൽ. മാർച്ച് 26ന് (ഞായർ) ഉച്ചയ്ക്ക് 12.30ന് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിലും ഏപ്രിൽ രണ്ടിന് (ഞായർ) വൈകുന്നേരം അഞ്ചിന് ലുക്കാൻ ഡിവൈൻ മേഴ്സി ദേവാലയത്തിലും അദ്ദേഹം വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.

പരിശുദ്ധ കുർബാനയിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാനും പിതാവിനെ നേരിൽ കാണുന്നതിനുമായി എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭ ചാപ്ലിൻസ് അറിയിച്ചു.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ