വർണനിലാവിന് ഉജ്ജ്വല സമാപനം
Thursday, March 23, 2017 5:42 AM IST
ലണ്ടൻ: ലണ്ടൻ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംഗീത നൃത്ത സന്ധ്യ ന്ധവർണനിലാവ്’ ഷോയ്ക്ക് ഉജ്ജ്വല സമാപനം. മാർച്ച് 18ന്

ഈസ്റ്റ് ഹാമിലെ ശ്രീനാരായണ ഗുരുമിഷൻ ഹാളിലാണ് പരിപാടി അരങ്ങേറിയത്.

യുകെയിലെ പ്രമുഖ സംഘാടകനും സാമൂഹ്യപ്രവർത്തകനുമായ ടോണി ചെറിയാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്നു ഈസ്റ്റ് ഹാമിൽനിന്നുള്ള

മനിഷ ഷാജൻ, ആഞ്ചലിന ആന്േ‍റാ, മരിയ ടോണി, നിതീഷ് സജി, ചഞ്ചൽ ജോസഫ്, ജൊവാന പ്രകാശ്, ശ്രുതി ശ്രീകുമാർ, എൻഫീൽഡിൽ നിന്നുള്ള ലിൻ ജിജോ, ഹീര സതീഷ്, മറിയ എന്നിവർ ചടുലമായ നൃത്തച്ചുവടുകളുമായി വേദിയിലെത്തി. പ്രമുഖ ഗായകരായ മനോജ് പണിക്കർ, ജയ്ൻ കെ. ജോണ്‍, ജിജോ, ശാന്തമ്മ സുകുമാരൻ, മനിഷാ ഷാജൻ എന്നിവരുടെ ഗാനാലാപനം, പ്രമുഖ നാടക നടനും സംഘാടകനുമായ ജയ്സണ്‍ ജോർജിന്‍റെ കവിതാ ആലാപനം എന്നിവയും സി.എ. ജോസഫ്, മീര കമല എന്നിവരുടെ പ്രഭാഷണവും അരങ്ങേറി.

ചടങ്ങിൽ അന്തരിച്ച നടൻ കലാഭവൻ മണിയെ അനുസ്മരിക്കുകയും ദൃശ്യകല അവതരിപ്പിച്ച "നിറ നിറയോ നിറ’ എന്ന നാടകത്തിലെ അഭിനേതാക്കളെയും പിന്നണി പ്രവർത്തകരെയും പ്രമുഖ നൃത്താധ്യാപകരും കൊറിയോ ഗ്രാഫേഴ്സുമാരുമായ കലാഭവൻ നൈസ്, കലാമണ്ഡലം ശ്രുതി, ധന്യരാമൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. നാടകത്തിന്‍റെ സംവിധായകൻ ശശി എസ്. കുളമട ലണ്ടൻ മലയാള സാഹിത്യവേദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. 2016 ലെ സാഹിത്യ വേദി പുരസ്കാരങ്ങൾക്ക് അർഹരായ പ്രമുഖ എഴുത്തുകാരായ ജോയിപ്പാനും ജിൻസണ്‍ ഇരിട്ടിയും യുകെയിലെ അറിയപ്പെടുന്ന കലാകാരൻ മനോജ് ശിവയിൽ നിന്നും പുരസ്കാരങ്ങൾ സ്വീകരിച്ചു.

സാഹിത്യവേദി കോഓർഡിനേറ്റർ റജി നന്തിക്കാട്ട്, ജയ്സണ്‍ ജോർജ് എന്നിവർ പ്രസംഗിച്ചു. സാംസ്കാരിക പ്രവർത്തകരായ കെ.കെ. മോഹൻദാസ്, ബേബിക്കുട്ടി, സുഗതൻ തെക്കെപ്പുര, നഴ്സസ് ഫോറം മുൻ പ്രസിഡന്‍റ് ഏബ്രഹാം പൊന്നുംപുരയിടം, എബി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.