നോന്പുകാല ധ്യാനം 17 മുതൽ: സഖറിയാസ് മോർ ഫീലക്സിനോസിനും സംഘത്തിനും സ്വീകരണം നൽകി
Thursday, March 16, 2017 6:23 AM IST
ഡബ്ലിൻ: സെന്‍റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നോന്പുകാല ധ്യാനത്തിന് നേതൃത്വം നൽകുവാനായി സഖറിയാസ് മോർ ഫീലക്സിനോസിന്‍റെ നേതൃത്വത്തിലുള്ള തൂത്തുട്ടി മോർ ഗ്രിഗോറിയൻ ധ്യാന കേന്ദ്രത്തിലെ അംഗങ്ങൾ അയർലൻഡിലെത്തി.

ഡബ്ലിൻ എയർപോർട്ടിലെത്തിയ സഖറിയാസ് മോർ ഫീലക്സിനോസിനേയും സംഘാംഗങ്ങളേയും ഭദ്രാസന സെക്രട്ടറി ഫാ. ജിനോ ജോസഫിന്േ‍റയും ജോബിൽ ശെമ്മാശന്േ‍റയും നേതൃത്വത്തിൽ വിശ്വാസികൾ സ്വീകരിച്ചു.

മാർച്ച് 17, 18, 19 (വെള്ളി, ശനി, ഞായർ) തീയതികളിൽ എന്നിസിലുള്ള സെന്‍റ് ഫ്ളാന്നൻസ് കോളജിൽ നടക്കുന്ന ധ്യാനത്തിന് ഫാ. പി.കെ. കുര്യൻ, ഫാ. കുര്യാക്കോസ് കൊള്ളന്നൂർ (റോം), ഫാ. ബിജു പാറേക്കാട്ടിൽ, ഫാ. ജിനോ ജോസഫ്, ഫാ. ജോബി സ്കറിയ എന്നിവർ നേതൃത്വം നൽകും.

കുട്ടികളുടെ ആത്മീയ ശുശ്രൂഷകൾക്ക് ഫാ. ജോർജ് അഗസ്റ്റിന്‍റെ നേതൃത്വത്തിലുള്ള വോയിസ് ഓഫ് പീസ് മിനിസ്ട്രി കാർമികത്വം വഹിക്കും.