ദക്ഷിണാഫ്രിക്കയിൽ ആശുപത്രിയുടെ മേൽക്കൂര തകർന്നു നിരവധി പേർക്കു പരിക്ക്
Friday, March 3, 2017 12:09 AM IST
ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ചാർലോട് മക്സികി സ്റ്റേറ്റ് ആശുപത്രിയുടെ മേൽക്കൂര തകർന്നു രോഗികൾ ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റു. ആശുപത്രിയുടെ മേൽക്കൂരയുടെ ചോർച്ച അടയ്ക്കുന്നതിനിടെയാണ് അപകടം. വ്യാഴാഴ്ചയായിരുന്നു സംഭവം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് രക്ഷപ്രവർത്തകർ പരിശോധിച്ചു വരുകയാണ്. ശക്തമായ മഴ രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തി.