ഡി​ആ​ർ കോം​ഗോ​യി​ൽ വി​മ​ത ആ​ക്ര​മ​ണം; 14 യു​എ​ൻ സ​മാ​ധാ​ന സേ​നാം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ടു
കി​ൻ​ഷാ​സ: ഡെ​മോ​ക്രാ​റ്റി​ക് റി​പ​ബ്ലി​ക്ക് ഓ​ഫ് കോം​ഗോ​യി​ൽ (ഡി​ആ​ർ കോം​ഗോ) വി​മ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 14 ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സ​മാ​ധാ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 19 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 53 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം റ​വാ​ണ്ട​യു​ടേ​യും ഉ​ഗാ​ണ്ട​യു​ടേ​യും അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ വ​ട​ക്ക​ൻ കി​വു പ്ര​വി​ശ്യ​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട‌​ന്ന​ത്. ഡി​ആ​ർ കോം​ഗോ ജ​നാ​ധി​പ​ത്യ സ​ഖ്യ സൈ​ന്യം(​എ​ഡി​എ​ഫ്) ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് ഡി​ആ​ർ കോം​ഗോ സൈ​നി​ക​രും കൊ​ല്ല​പ്പെ​ട്ടു.
ഉ​ഹ്റു കെ​നി​യാ​ത്ത കെ​നി​യ​ൻ പ്ര​സി​ഡ​ന്‍റ്
ന​യ്റോ​ബി: കെ​നി​യ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ഉ​ഹ്റു കെ​നി​യാ​ത്ത അ​ധി​കാ​ര​മേ​റ്റെ​ടു​ത്തു. രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ നെ​യ്റോ​ബി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് കെ​നി​യാ​ത്ത അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​ത്. അ​മ്പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ കെ​നി​യാ​ത്ത ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 98 ശ​ത​മാ​നം വോ​ട്ടും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ 38 ശ​ത​മാ​നം ആ​ളു​ക​ൾ മാ​ത്ര​മാ​ണ് വോ​ട്ടു ചെ​യ്ത​ത്. 19.6 ദ​ശ​ല​ക്ഷം വോ​ട്ട​ർ​മാ​രി​ൽ 7.6 ദ​ശ​ല​ക്ഷം പേ​ർ മാ​ത്രം സ​മ്മ​തി​ദാ​ന അ​വ​കാ​ശം വി​ന​യോ​ഗി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​താ​യി പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു. മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി റ​യ്‌​ല ഒ​ഡിം​ഗ് പി​ൻ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. പ്ര​തി​പ​ക്ഷ റാ​ലി​യി​ൽ ര​ണ്ടു പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സ് ന​ട​പ​ടി​യി​ലാ​ണ് ര​ണ്ടു പേ​ർ മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

കെ​നി​യ​യു​ടെ സ്ഥാ​പ​ക​നും ആ​ദ്യ പ്ര​സി​ഡ​ന്‍റു​മാ​യ ജോ​മോ കെ​നി​യാ​ത്ത​യു​ടെ മ​ക​നാ​യ ഉ​ഹ്റു കെ​നി​യാ​ത്ത 2007ലെ ​കാ​ലാ​പ​ത്തി​ന്‍റെ പേ​രി​ല്‍ അ​ന്ത​ര്‍​ദേ​ശീ​യ ക്രി​മി​ന​ല്‍ കോ​ട​തി​യി​ല്‍ കേ​സ് നേ​രി​ടു​ന്ന​യാ​ളാ​ണ്. സു​ഡാ​നു​ശേ​ഷം രാ​ജ്യാ​ന്ത​ര ക്രി​മി​ന​ല്‍ കോ​ട​തി​യി​ല്‍ വി​ചാ​ര​ണ നേ​ടി​രു​ന്ന പ്ര​സി​ഡ​ന്‍റു​ള്ള ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മെ​ന്ന ഖ്യാ​തി​യും ഇ​തോ​ടെ കെ​നി​യ​യ്ക്കു​ണ്ടാ​യി. കെ​നി​യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന​ന്‍​ കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം.
നൈ​ജീ​രി​യ​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം; 50 പേ​ർ കൊ​ല്ല​പ്പെ​ട്ടു
അ​ബൂ​ജ: നൈ​ജീ​രി​യ​യി​ൽ ചാ​വേ​ർ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ 50 പേ​ർ മ​രി​ച്ചു. നൈ​ജീ​രി​യ​യു​ടെ കി​ഴ​ക്ക​ൻ സ്റ്റേ​റ്റാ​യ അ​ഡ​മാ​വ​യി​ലെ മു​ബി​യി​ലാ​യി​രു​ന്നു സം​ഭ​വം. മു​സ്‌​ലിം പ​ള്ളി​യു​ടെ പ​രി​സ​ര​ത്ത് നി​ർ‌​ത്തി​യി​ട്ടി​രു​ന്ന സ്ഫോടക വസ്തുക്കൾ നി​റ​ച്ച ട്ര​ക്ക് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന ന​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണ്. സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഭീ​ക​ര സം​ഘ​ട​ന​ക​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. എ​ന്നാ​ൽ ബൊ​ക്കോ ഹ​റാം ആ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
സിംബാബ്‌വെയിൽ ഇന്ത്യക്കാർ സുരക്ഷിതർ
ഹരാരേ: സൈനിക അട്ടിമറി നടന്ന സിംബാബ്‌വെയിൽ ഇന്ത്യക്കാർ സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഹരാരെ ശാന്തമാണ്. ഇന്ത്യക്കാർ സുരക്ഷിതരാണ്. ആശങ്ക വേണ്ടെന്ന് എംബസി ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. സിംബാബ്‌വെയിൽ അഞ്ഞൂറോളം ഇന്ത്യക്കാരുള്ളതായാണ് എംബസി നൽകുന്ന വിവരം.

സിം​​​ബാ​​​ബ്‌​​​വേ​​​യി​​​ൽ 37 വ​​​ർ​​​ഷ​​​മാ​​​യി ഭ​​​രി​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ബ​​​ർ​​​ട്ട് മു​​​ഗാ​​​ബെ​​​യെ സൈ​​​ന്യം പു​​​റ​​​ത്താ​​​ക്കിയതായാണ് വിവരം. മു​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​മേ​​​ഴ്സ​​​ൺ എം​​​ന​​​ൻഗാ​​​ഗ്വ ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റാ​​കുമെന്നാണ് സൂചന. മു​​​ഗാ​​​ബെ​​​യും കുടുംബാംഗങ്ങളും ത​​​ട​​​വി​​​ലാ​​​യി. ഭാര്യ ഗ്രേസിനെ ദക്ഷിണാഫ്രി ക്കയിലേക്കു സുരക്ഷിതമായി അയച്ചെന്നാണു റിപ്പോർട്ട്.
കലാമണ്ഡലം ടാൻസാനിയ കേരളപിറവി ആഘോഷിച്ചു
ദാർസലാം: ടാൻസാനിയയിലെ മലയാളി സമൂഹത്തിന്‍റെ കൂട്ടായ്മയായ കലാമണ്ഡലം ടാൻസാനിയ വിവിധ പരിപാടികളോടെ കേരളപിറവി ആഘോഷിച്ചു. നവംബർ അഞ്ചിന് ദാർസലാമിലെ പട്ടേൽ സമാജ് ഹാളിൽ നടന്ന പരിപാടിയിൽ കേരളത്തിന്‍റെ ചരിത്രവും സംസ്കാരവും കൃഷിയും ശീലങ്ങളുമെല്ലാം പുതു തലമുറക്കായി കാഴ്ചവയ്ക്കുന്ന പ്രദർശനം ഹാളിനു പുറത്തു ഒരുക്കിയാണ് കലാമണ്ഡലം ഏവരെയും സ്വാഗതം ചെയ്തത്. കേരളത്തിന്‍റെ തനതായ കാർഷിക വിഭവങ്ങളും ആയുർവേദവും ഒൗഷധചെടികളും മത സാമൂഹിക ആചാരങ്ങളും എല്ലാവർക്കും ഒരു പുത്തൻ ദൃശ്യാനുഭവമായി.

കേരളത്തിൽ നിന്നും നടൻ പാട്ടുകളായി ആദ്യമായി ആഫ്രിക്കൻ കരയിലെത്തിയ താവം ഗ്രാമ വേദി അവതരിപ്പിച്ച ന്ധനാട്ടറിവ് പാട്ടുകൾ’’ഈ വർഷത്തെ കേരളപിറവി ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായിരുന്നു.

ആഫ്രിക്കയിലെ മലയാളി സങ്കടനകളുടെ ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ നിന്നുള്ള നാടൻപാട്ടു കലാകാര·ാരുടെ സാന്നിധ്യവും ഏവർക്കും പുതുമ സമ്മാനിച്ചു.

റിപ്പോർട്ട്: മനോജ് കുമാർ
മൊ​റോ​ക്കോ​യി​ലെ കഫേയിൽ വെ​ടി​വ​യ്പ്: ഒ​രാ​ൾ കൊല്ലപ്പെട്ടു
റ​ബാ​ത്: മൊ​റോ​ക്കോ​യി​ലെ മ​റ​ക്കേ​ഷ് ന​ഗ​ര​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ലെ ക​ഫേ​യി​ൽ ക​ട​ന്നു​ചെ​ന്ന ര​ണ്ടു അ​ക്ര​മി​ക​ൾ പ്ര​കോ​പ​നം കൂ​ടാ​തെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ൾ മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ക്ര​മ​ത്തി​ന്‍റെ പിന്നിലെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.
കോം​ഗോ​യി​ൽ വി​മ​ത​രു​ടെ ആ​ക്ര​മ​ണം; നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു
ബെ​നി: മ​ധ്യ​ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കോം​ഗോ​യി​ൽ ആ​യു​ധ​മേ​ന്തി​യ ഉ​ഗാ​ണ്ട​ൻ വി​മ​ത​ർ ആ​ക്ര​മ​ണം ന​ട​ത്തി. വ​ട​ക്ക​ൻ കി​വു പ്ര​വി​ശ്യ​യി​ലെ ബെ​നി ന​ഗ​ര​ത്തി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു വി​മ​ത​രും സൈ​ന്യ​വും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി. നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ യു​എ​സ് പ്ര​തി​നി​ധി നി​ക്കി ഹാ​ലി വ​ട​ക്ക​ൻ കി​വു​വി​ലെ ഗോ​മ​യി​ൽ രാ​വി​ലെ വ​ന്നി​റ​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഉ​ഗാ​ണ്ട​ന്‍ സ​ര്‍​ക്കാ​റി​നെ​തി​രെ പോ​രാ​ട്ടം ന​ട​ത്തു​ന്ന അ​ലൈ​ഡ് ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്‌​സ്(​എ​ഡി​എ​ഫ്) ആ​ണ് ന​ഗ​രം ആ​ക്ര​മി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്നു സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടിച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ൾ ന​ഗ​രം വി​ട്ടു.

ഒ​രാ​ഴ്ച മു​ന്പ് മ​ന്പു ക​മാ​ൻ​ഗോ​യി​ൽ എ​ഡി​എ​ഫ് വി​മ​ത​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു യു​എ​ൻ സ​മാ​ധാ​ന പാ​ല​ക​ർ അ​ട​ക്കം 32 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. എ​ഡി​എ​ഫി​നെ​തി​രെ സൈ​ന്യ​വും യു​എ​ന്‍ സേ​ന​യും ന​ട​പ​ടി ശ​ക്ത​മാ​ക്കി​യി​രു​ന്നു.
സൊ​മാ​ലി​യ​യി​ൽ ബോം​ബ് സ്ഫോടനം; മു​പ്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു
മൊ​ഗാ​ദി​ഷു: സൊ​മാ​ലി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മൊ​ഗാ​ദി​ഷു​വി​ലു​ണ്ടാ​യ ഇ​ര​ട്ട ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ മു​പ്പ​തോ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മൊ​ഗാ​ദി​ഷു​വി​ലെ ഒ​രു ഹോ​ട്ട​ലി​നു മു​ന്നി​ലാ​യി​രു​ന്നു ആ​ദ്യ സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. ഹോ​ട്ട​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു സ​മീ​പം സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച ലോ​റി പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ൽ ഹോ​ട്ട​ൽ ത​ക​ർ​ന്നു​വീ​ണു.

ര​ണ്ടാം സ്ഫോ​ട​നം മ​ദീ​ന ജി​ല്ല​യി​ലാ​യി​രു​ന്നു. ഇ​വി​ടെ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഭീ​ക​ര​സം​ഘ​ട​ന​ക​ളൊ​ന്നും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.
കെ​നി​യ​യി​ൽ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്; അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ടു
ന​യ്റോ​ബി: കെ​നി​യ​യി​ൽ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ളും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നും കൊ​ല്ല​പ്പെ​ട്ടു. തു​ർ​ക്കാ​ന​യി​ലെ ലോ​ക്കി​ച്ചോ​ഗി​യോ​യി​ലെ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ തു​ട​ർ​ന്ന് സ്കൂ​ളി​ൽ​നി​ന്നും ഒ​രു മാ​സം​മു​മ്പ് സ​സ്പെ​ൻ​ഡ് ചെ​യ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സ്കൂ​ളി​ലെ ഹോ​സ്റ്റ​ലി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ശ​നി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ചെ മൂ​ന്നി​നും നാ​ലി​നും ഇ​ട​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്. അ​ക്ര​മി​യും ര​ണ്ട് കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ളെ മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്തു. വെ​ടി​വ​യ്പി​ൽ 18 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ചി​ല​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്.
ലൈ​ബീ​രി​യ മ​ഹാ​ത്മാ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി
മോ​ണ്‍​റോ​വി​യ: ലൈ​ബീ​രി​യ മ​ഹാ​ത്മാ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ
ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ചു ലൈ​ബീ​രി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​നാ​ഥാ​ല​യ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. 150ഓ​ളം കു​ട്ടി​ക​ൾ​ക്കു​ള്ള അ​നാ​ഥാ​ല​യ​ത്തി​ൽ ലൈ​ബീ​രി​യ മ​ഹാ​ത്മാ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ അം​ഗ​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളും, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും, സാ​ന്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കി.

സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റ് ബി. ​ഹ​രി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ജി​ത് കു​മാ​ർ,
ര​ഞ്ജി​ത്ത് സു​ബ്ര​ഹ്മ​ണ്യ​ൻ, ലി​ജു പാ​റേ​ക്കാ​ട്ടി​ൽ, മേ​ജോ ജോ​സ​ഫ്, റോ​ഗ്ജ​ൻ പീ​റ്റ​ർ,
റോ​യി ജോ​സ​ഫ്, ജി​ജോ ഫി​ലി​പ്പ്, വി​ജി ജോ​യി, റെ​ക്സ് രാ​ജ​ൻ, ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് അ​നാ​ഥാ​ല​യം സ​ന്ദ​ർ​ശി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: മേ​ജോ ജോ​സ​ഫ്
നൈ​ജീ​രി​യ​യി​ലെ മൃ​ഗ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്; മൂ​ന്നു പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു
എ​ടോ: നൈ​ജീ​രി​യ​യി​ൽ മൃ​ഗ​ശാ​ല​യി​ൽ അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട തോ​ക്കു​ധാ​രി​ക​ൾ മൂ​ന്നു പോ​ലീ​സു​കാ​രെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ഗ​ശാ​ലാ ഡ​യ​റ​ക്ട​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. എ​ടോ സം​സ്ഥാ​ന​ത്തെ ഒ​ഗ്ബ മൃ​ഗ​ശാ​ല​യി​ലാ​ണ് സം​ഭ​വം. മൃ​ഗ​ശാ​ലാ ഡ​യ​റ​ക്ട​ർ ആ​ൻ​ഡി ഇ​ഹാ​നി​രെ​യെ​യാ​ണ് തോ​ക്കു​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

മൃ​ഗ​ശാ​ല​യി​ൽ ഇ​രു​നൂ​റോ​ളം സ​ന്ദ​ർ​ശ​ക​രു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. അ​ക്ര​മി​ക​ളെ കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് വ​ക്താ​വ് പ​റ​ഞ്ഞു.
ലിബിയയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി അമ്പതോളം പേരെ കാണാതായി
ട്രിപ്പോളി: ലിബിയയില്‍ അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി അമ്പതോളം പേരെ കാണാതായി. നൂറോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 35 പേരെ രക്ഷപ്പെടുത്തി. എട്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായും ലിബിയന്‍ നാവികസേന അറിയിച്ചു.

അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. യൂറോപ്പിലേക്ക് കടക്കുന്നതിനായി ആഫ്രിക്കയില്‍നിന്നുള്ള അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നതെന്നും നാവികസേന അധികൃതര്‍ അറിയിച്ചു.
ദക്ഷിണ സുഡാനിൽ ഏറ്റുമുട്ടൽ; 25 വിമതരെ വധിച്ചു
ജുബ: ദക്ഷിണ സുഡാനിൽ സർക്കാർ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 25 വിമതർ കൊല്ലപ്പെട്ടു. ഹിയാൽഡിയു പ്രവിശ്യയിലെ ബെൻഡിയു പട്ടണത്തിലാണ് സംഭവമുണ്ടായത്. ബെൻഡിയു പട്ടണത്തിലേക്കെത്തിയ വിമത സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നു. എന്നാൽ സർക്കാർ സൈന്യം ശക്തമായി തിരിച്ചടിക്കുകയും വിമതരെ വകവരുത്തുകയുമായിരുന്നു. മുൻ ഡെപ്യൂട്ടി പ്രസിഡന്‍റ് റീത് മച്ചാറിനെ പിന്തുണക്കുന്ന വിമത വിഭാഗമാണ് ഹിയാൽഡിയു പ്രവിശ്യ പിടിച്ചെടുക്കാനുള്ള നീക്കം നടത്തിയത്.
സൗത്ത് സുഡാനിൽ മലയാളി സമൂഹം ഓണം ആഘോഷിച്ചു
ഖർത്തൂം: സൗത്ത് സുഡാനിൽ ബ്ലൂ സ്റ്റാർ എൻജിനിയറിംഗിന്‍റെ നേതൃത്വത്തിൽ മലയാളി സമൂഹം വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഹെഡ് ഓഫ് ചാൻസറി രാജമുരളി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. അത്തപ്പൂക്കളവും വിവിധ കലാകായിക മത്സരങ്ങളും ഉൾപ്പടെ രസകരമായ ഓണാഘോഷമാണ് നടന്നത്. ഓണസദ്യ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.ഇരുന്നൂറോളം പേരാണ് ആഘോഷത്തിന് ഒത്തുകൂടിയത്. ഇതിൽ നൂറോളം മലയാളികളാണ് ഉണ്ടായിരുന്നത്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തവുംകൊണ്ട് ആഘോഷം ശ്രദ്ധേയമായി.
ലൈ​ബീ​രി​യ മ​ല​യാ​ളി​ക​ൾ മ​ഹാ​ത്മാ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷി​ച്ചു
മോ​ണ്‍​റോ​വി​യ: ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും ഓ​ണ​ത്ത​പ്പ​നെ വ​ര​വേ​റ്റു ലൈ​ബീ​രി​യ​ൻ മ​ല​യാ​ളി​ക​ൾ വീ​ണ്ടും ഓ​ണം ആ​ഘോ​ഷി​ച്ചു. മ​ഹാ​ത്മാ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ലൈ​ബീ​രി​യാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​വ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ വ​ച്ചാ​ണ് 'ഓ​ണ​ക്കൂ​ട്ടം 2017' ആ​ഘോ​ഷി​ച്ച​ത്.

സെ​പ്റ്റം​ബ​ർ 3 ന് ​രാ​വി​ലെ 11ന് ​ന​ട​ന്ന സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യ്ക്കു ശേ​ഷം ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ഓ​ണ​സ​ദ്യ​യ്ക്ക് ശേ​ഷം ക​ലാ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

റി​പ്പോ​ർ​ട്ട്: മെ​ജോ ജോ​സ​ഫ്
അബിജാൻ മലയാളീസ് കൂട്ടയ്മയുടെ ഹ്യദയസ്പർശം
ഐവറികോസ്റ്റ്: ടാൻസാനിയായിൽ വച്ചു മരണപ്പെട്ട അബിജാനിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി പ്രേമാനന്ദന്‍റെ കുടുഃബത്തിന് ഐവറികോസ്റ്റ് മലയാളീസ് കൂട്ടായ്മയുടെ നേത്യത്വത്തിൽ സ്വരൂപികരിച്ച ആറുലക്ഷം രൂപ രണ്ടു പെണ്‍മക്കളുടെയും പേരിൽ ഫിക്സഡ് ഡിപ്പോസിറ്റായി കൈയുമാറുകയുണ്ടായി.

പരേതന്‍റ വീട്ടിൽ വച്ചു നടന്ന ചടങ്ങിൽ അബിജാൻ മലയാളീസിനു വേണ്ടി രവിനാഥൻ പിള്ള, അനിൽ കുമാൽ, അഡ്വ. സന്തോഷ് ബാബു തുടങ്ങിയവരുടെ നേത്യത്വത്തിൽ പ്രേമാനന്ദന്‍റ മക്കൾക്ക് കൈയുമാറുകയുണ്ടായി. ഇതിനു വേണ്ടി സഹകരിച്ച മുഴുവൻ ആളുകളെയും പ്രസ്തുത യോഗം അഭിനന്ദിക്കുകയുണ്ടായി.
കെനിയയിൽ ക്രൈസ്തവ ദേവാലയത്തിനു കാവൽ നിന്ന പോലീസുകാരെ വധിച്ചു
മൊംബാ​​​സ: കെനിയയിലെ മൊം ബാസ ന​​​ഗ​​​ര​​​ത്തി​​​നു തെ​​​ക്ക് ഉ​​​ഗു​​​ണ്ടാ പ​​​ട്ട​​​ണ​​​ത്തി​​​ൽ ആം​​​ഗ്ലി​​​ക്ക​​​ൻ ദേ​​​വാ​​​ല​​​യ​​​ത്തി​​​നു കാ​​​വ​​​ൽ നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ര​​​ണ്ടു പോ​​​ലീ​​​സു​​​കാ​​​ർ ഭീ​​​ക​​​ര​​​രു​​​ടെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു.

നാ​​​ലു തോ​​​ക്കു​​​ധാ​​​രി​​​ക​​​ളാ​​​ണ് പോ​​​ലീ​​​സു​​​കാ​​​രെ ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്നു പ്രാ​​​ദേ​​​ശി​​​ക പോ​​​ലീ​​​സ് മേ​​​ധാ​​​വി ലാ​​​റി കി​​​യം​​​ഗ് പ​​​റ​​​ഞ്ഞു. പോ​​​ലീ​​​സു​​​കാ​​​രു​​​ടെ പ​​​ക്ക​​​ലു​​​ള്ള എ​​​കെ 47 റൈ​​​ഫി​​​ളു​​​ക​​​ളും ത​​​ട്ടി​​​യെ​​​ടു​​​ത്ത് ഭീ​​​ക​​​ര​​​ർ മോ​​​ട്ടോ​​​ർ​​​ബൈ​​​ക്കി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ടു. സോ​​​മാ​​​ലി​​​യ​​​യി​​​ലെ ഇ​​​സ്‌​​​ലാ​​​മി​​​സ്റ്റ് ഭീ​​​ക​​​ര​​​ഗ്രൂ​​​പ്പ് അ​​​ൽ​​​ഷ​​​ബാ​​​ബാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്നു.
കെനിയാറ്റയുടെ തെരഞ്ഞെടുപ്പ് സുപ്രീംകോടതി അസാധുവാക്കി
ന​​​യ്റോ​​​ബി: കെ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ര​​​ണ്ടാം​​​വ​​​ട്ട​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ഉ​​​ഹ്റു കെ​​​നി​​​യാ​​​റ്റ​​​യ്ക്കു സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ​​​നി​​​ന്നു തി​​​രി​​​ച്ച​​​ടി. ഓ​​ഗ​​സ്റ്റ് എ​​ട്ടി​​നു ന​​ട​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ വോ​​ട്ടെ​​ടു​​പ്പി​​ലും ഫ​​ല പ്ര​​ഖ്യാ​​പ​​ന​​ത്തി​​ലും ക്ര​​​മ​​​ക്കേ​​​ടു ന​​​ട​​​ന്നെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ കോ​​​ട​​​തി കെ​​നി​​യാ​​റ്റ​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​​സാ​​​ധു​​​വാ​​​ക്കു​​​ക​​​യും ര​​​ണ്ടു​​​മാ​​​സ​​​ത്തി​​​ന​​​കം വീ​​ണ്ടും വോ​​ട്ടെ​​ടു​​പ്പു ന​​​ട​​​ത്താ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ടു​​​ക​​​യും ചെ​​​യ്തു.

ഭ​​ര​​ണ​​ഘ​​ട​​നാ വ്യ​​വ​​സ്ഥ​​ക​​ൾ കൃ​​ത്യ​​മാ​​യി പാ​​ലി​​ക്കാ​​തെ ന​​ട​​ത്തി​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​വും അ​​​സാ​​​ധു​​​വു​​​മാ​​​ണെ​​​ന്ന് വി​​​ധി​​​ന്യാ​​​യം വാ​​​യി​​​ച്ചു​​​കൊ​​​ണ്ട് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഡേ​​​വി​​​ഡ് മ​​രാ​​ഗ​​ഗ പ​​​റ​​​ഞ്ഞു. ആ​​​റം​​​ഗ ബ​​​ഞ്ചി​​​ലെ ര​​​ണ്ടു ജ​​​ഡ്ജി​​​മാ​​​ർ വി​​​യോ​​​ജ​​​ന​​​ക്കു​​​റി​​​പ്പെ​​​ഴു​​​തി.

ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ന്‍റെ കം​​​പ്യൂ​​​ട്ട​​​റി​​​ൽ ഹാ​​​ക്കിം​​​ഗ് ന​​​ട​​​ന്നു​​​വെ​​​ന്ന് ആ​​രോ​​പി​​ച്ച് പ്ര​​തി​​പ​​ക്ഷ സ്ഥാ​​നാ​​ർ​​ഥി റ‍യ്‌​​ല ഒ​​​ഡിം​​​ഗ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​ന്മേ​​ൽ വാ​​ദം കേ​​ട്ട​​ശേ​​ഷ​​മാ​​ണു കോ​​ട​​തി വി​​ധി പ്ര​​ഖ്യാ​​പി​​ച്ച​​ത്. വി​​ധി പ്ര​​ഖ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്നു കോ​​ട​​തി​​യി​​ലും പു​​റ​​ത്തും ഒ​​ഡിം​​ഗ​​യു​​ടെ അ​​നു​​യാ​​യി​​ക​​ൾ ആ​​ഹ്ലാ​​ദാ​​ര​​വം മു​​ഴ​​ക്കി. ഒ​​ഡിം​​ഗ​​യും കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​യി​​രു​​ന്നു.

കെ​​​നി​​​യ​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റ​​​ദ്ദാ​​​ക്കി​​​ക്കൊ​​​ണ്ട് ഇ​​​ത്ത​​​ര​​​മൊ​​​രു വി​​​ധി ആ​​​ദ്യ​​​മാ​​​ണ്. സു​​പ്രീം​​കോ​​ട​​തി ജ​​​ഡ്ജി​​​മാ​​​ർ ജ​​​ന​​​വി​​​ധി അ​​​ട്ടി​​​മ​​​റി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ കെ​​​നി​​​യാ​​​റ്റ വി​​​ധി മാ​​​നി​​​ക്കു​​​മെ​​​ന്നു പ്ര​​​തി​​​ക​​​രി​​​ച്ചു.​​ജ​​ന​​ങ്ങ​​ൾ ശാ​​ന്ത​​രാ​​യി വ​​ർ​​ത്തി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പ​​ഴ​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പു വാ​​ഗ്ദാ​​ന​​ങ്ങ​​ളു​​മാ​​യി വീ​​ണ്ടും ജ​​ന​​ങ്ങ​​ളെ സ​​മീ​​പി​​ക്കു​​മെ​​ന്നും കെ​​നി​​യാ​​റ്റ പ​​റ​​ഞ്ഞു. കെ​​നി​​യ​​യ്ക്കു മാ​​ത്ര​​മ​​ല്ല ആ​​ഫ്രി​​ക്ക​​യ്ക്കും നി​​ർ​​ണാ​​യ​​ക​​മാ​​യ വി​​ധി​​യാ​​ണി​​തെ​​ന്ന് പ​​റ​​ഞ്ഞ ഒ​​ഡിം​​ഗ രാ​​ജ്യ​​ത്തെ ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​നി​​ൽ വി​​ശ്വാ​​സ​​മി​​ല്ലെ​​ന്നു വ്യ​​ക്ത​​മാ​​ക്കി.

കി​​ഴ​​ക്ക​​ൻ ആ​​ഫ്രി​​ക്ക​​യി​​ലെ സാ​​ന്പ​​ത്തി​​ക പ​​വ​​ർ​​ഹൗ​​സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന കെ​​നി​​യ​​യെ സു​​പീം​​കോ​​ട​​തി വി​​ധി ഞെ​​ട്ടി​​ച്ചു. ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ ഇ​​ടി​​വു​​ണ്ടാ​​യി.

ബി​​സി​​ന​​സു​​കാ​​രും മ​​റ്റും 55 കാ​​ര​​നാ​​യ കെ​​നി​​യാ​​റ്റ​​യെ​​യാ​​ണു പി​​ന്താ​​ങ്ങി​​യി​​രു​​ന്ന​​ത്. കൂ​​ടു​​ത​​ൽ സാ​​മൂ​​ഹി​​ക നീ​​തി വേ​​ണ​​മെ​​ന്ന ആ​​ശ​​യ​​ക്കാ​​ര​​നാ​​ണ് 72കാ​​ര​​നാ​​യ ഒ​​ഡിം​​ഗ.
ലൈബീരിയ മലയാളികൾക്ക് മഹാത്മാ കൾച്ചറൽ സെന്‍ററിന്‍റെ 'ഓണക്കൂട്ടം 2017'ന് ഒരുക്കങ്ങളായി
മോണ്‍റോവിയ: മനസിൽ ഓണവർണങ്ങൾ വിരിഞ്ഞു. ആഘോഷത്തിന്‍റെ മാരിവില്ല്, കറുത്തു പടർന്ന മഴമേഘങ്ങളെ കൂസാതെ, ആവേശത്തിന്‍റെ ശോഭ തെല്ലും കെടുത്താതെ ഓണത്തപ്പനെ വരവേൽക്കാൻ ലൈബീരിയൻ മലയാളികൾ ഒരുങ്ങുകയായി.

പൂക്കളും നിറങ്ങളും ഇലയും സദ്യയും വീടുകളിൽ ഒരുങ്ങുന്ന കൂട്ടായ്മകളുമായി ഗൃഹാതുരത്വത്തിന്‍റെ ഉൗഞ്ഞാലിലേറി ഇതാ വീണ്ടും ഒരോണം. ആധികളെ ആട്ടിപ്പായിച്ചു, ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും ഭാഗമാകാൻ ഒരുങ്ങുകയാണ് ലൈബീരിയായിലെ മലയാളികൾ.

മഹാത്മാ കൾച്ചറൽ സെന്‍റർ ലൈബീരിയായുടെ ആഭിമുഖ്യത്തിൽ ’ഓണക്കൂട്ടം 2017’ എന്നപേരിൽ അവയർ ഇന്‍റർ നാഷണൽ സ്കൂളിൽ വച്ചു മൂന്നു ദിവസങ്ങളിലായിട്ടാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 24 വ്യാഴാഴ്ച രാവിലെ 10നു അത്തപൂക്കള മത്സരത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ വടം വലി, ഉറിയടി ഉൾപ്പെടെ വിവിധ നാടൻ മത്സരങ്ങൾ നടത്തുന്നു. സെപ്റ്റംബർ 2 ശനിയാഴ്ച വിവിധ പരിപാടികളോടെ ഉത്രാട സന്ധ്യ ആഘോഷിക്കുന്നു പ്രധാന ദിവസമായ സെപ്റ്റംബർ 3 ഞായർ രാവിലെ 11നു നടക്കുന്ന ഉദ്ഘടനത്തിനു ഇന്ത്യൻ കോണ്‍സൽ ജനറൽ ഉപജിത് സിംഗ് സച്ദേവ് മുഖ്യാതിഥി ആയിരിക്കും. ഓണസദ്യയ്ക്ക് ശേഷം വിവിധ കലാപരിപാടികളും, നൃത്ത മത്സരവും അരങ്ങേറും. വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾക്കായുള്ള ലക്കി ഡ്രായോടുകൂടി ആഘോഷപരിപാടികൾക്ക് തിരശീല വീഴും.

റിപ്പോർട്ട്: മേജോ ജോസഫ്
നൈ​ജീ​രി​യ​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം; 27 മ​ര​ണം
അ​ബൂ​ജ: നൈ​ജീ​രി​യ​യി​ൽ വ​നി​താ ചാ​വേ​ർ ന​ട​ത്തി​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 27 പേ​ർ കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്കു​കി​ഴ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ മ​യ്ദു​ഗു​രി​യി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു ആ​ക്ര​മ​ണം. തി​ര​ക്കു​ള്ള ച​ന്ത​യി​ലാ​യി​രു​ന്നു സ്ഫോ​ട​നം ന​ട​ത്തി​യ​ത്. ചാ​വേ​ർ സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

മ​യ്ദു​ഗു​രി​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ൾ​ക്കു നേ​രെ​യും ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ക്യാ​മ്പി​നു മു​ന്നി​ലാ​യി​രു​ന്നു സ്ഫോ​ട​നം. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബൊ​ക്കോ​ഹ​റാ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ പി​ന്നി​ലെ​ന്ന് ക​രു​തു​ന്നു.
സിയാറലിയോണിൽ പ്ര​​​ള​​​യ​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും 312 മരണം
ഫ്രീ​​​ടൗ​​​ൺ: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ സി‍യാ​​​റ​​​ലി​​​യോ​​​ണി​​​ൽ പ്ര​​​ള​​​യ​​​വും മ​​​ണ്ണി​​​ടി​​​ച്ചി​​​ലും വ​​​ൻ നാ​​​ശം വി​​​ത​​​ച്ചു. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ഫ്രീ​​​ടൗ​​​ണി​​​ൽ മാ​​​ത്രം 312 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു. ര​​​ണ്ടാ​​​യി​​​രം പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യി. മോ​​​ർ​​​ച്ച​​​റി​​​ക​​​ൾ നി​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ന​​​ഗ​​​ര​​​ത്തി​​​ലെ ര​​​ണ്ടു പ്ര​​​ധാ​​​ന​​​ റോ​​​ഡു​​​ക​​​ൾ ചെ​​​ളി​​​നി​​​റ​​​ഞ്ഞ തോ​​​ടു​​​ക​​​ളാ​​​യി മാ​​​റി. ഇ​​​വ​​​യി​​​ലൂ​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ഒ​​​ഴു​​​കി ന​​​ട​​​ക്കു​​​ന്ന​​​താ​​​യി കാ​​​ണ​​​പ്പെ​​​ട്ടു. മ​​​ര​​​ണ​​​സം​​​ഖ്യ 312 ആ​​​യെ​​​ന്നും ഇ​​​നി​​​യും ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും റെ​​​ഡ്ക്രോ​​​സ് വ​​​ക്താ​​​വ് പാ​​​ട്രി​​​ക് മ​​​സാ​​​ക്കോ​​​യി പ​​​റ​​​ഞ്ഞു.
ഫ്രീ​​​ടൗ​​​ണി​​​ലെ കോ​​​ണാ​​​ട്ട് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മാ​​​ത്രം 180 മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ എ​​​ത്തി​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.​​​ന​​​ഗ​​​ര​​​ത്തി​​​ലെ റീ​​​ജ​​​ന്‍റ് പ്ര​​​ദേ​​​ശ​​​ത്തെ മ​​​ല ഇ​​​ടി​​​ഞ്ഞ് വ​​​ൻ​​​നാ​​​ശം സം​​​ഭ​​​വി​​​ച്ചു. നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു.
ബുർക്കിനാഫാസോയിൽ ഭീകരാക്രമണം; 20 മരണം
വാ​​ഗ​​ഡു​​ഗു: പ​​ശ്ചി​​മാ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ബു​​ർ​​ക്കി​​നാ​​ഫാ​​സോ​​യി​​ലെ റ​​സ്റ്ററ​​ന്‍റി​​ൽ ക​​ട​​ന്നു​​ക​​യ​​റി​​യ ഭീ​​ക​​ര​​ർ 18 പേ​​രെ വെ​​ടി​​വ​​ച്ചു​​കൊ​​ന്നു. ​​ര​​ണ്ടു ഭീ​​ക​​ര​​രെ സു​​ര​​ക്ഷാ​​സൈ​​നി​​ക​​ർ കൊ​​ല​​പ്പെ​​ടു​​ത്തി.

ത​​ല​​സ്ഥാ​​ന​​മാ​​യ വാ​​ഗ​​ഡു​​ഗു​​വി​​ലെ അ​​സീ​​സ് ഇ​​സ്റ്റാം​​ബൂ​​ൾ റ​​സ്റ്ററ​​ന്‍റി​​ലെ ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ൽ ഇ​​സ്‌​​ലാ​​മി​​സ്റ്റി​​ക് തീ​​വ്ര​​വാ​​ദി​​ക​​ളാ​​ണെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു. ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യ​​വ​​രി​​ൽ ഒ​​രു ഫ്ര​​ഞ്ചു പൗ​​ര​​നും ഉ​​ൾ​​പ്പെ​​ടു​​ന്നു.
കെനിയയിൽ കെനിയാറ്റയ്ക്കു ലീഡ്
ന​​യ്റോ​​ബി: കെ​​നി​​യ​​യി​​ലെ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ വോ​​ട്ടെ​​ണ്ണ​​ൽ അ​​വ​​സാ​​ന ഘ​​ട്ട​​ത്തി​​ലെ​​ത്തി​​യ​​പ്പോ​​ൾ നി​​ല​​വി​​ലു​​ള്ള പ്ര​​സി​​ഡ​​ന്‍റ് ഉ​​ഹ്റു കെ​​നി​​യാ​​റ്റ ഏ​​റെ മു​​ന്നി​​ലാ​​ണെ​​ന്ന് ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി. എ​​ൺ​​പ​​തു ശ​​ത​​മാ​​നം വോ​​ട്ടെ​​ണ്ണി​​യ​​പ്പോ​​ൾ കെ​​നി​​യാ​​റ്റ​​യ്ക്ക് 55ശ​​ത​​മാ​​നം വോ​​ട്ടു കി​​ട്ടി​​യെ​​ന്ന് ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​ന്‍റെ വെ​​ബ്സൈ​​റ്റി​​ൽ വ​​ന്ന അ​​റി​​യി​​പ്പി​​ൽ പ​​റ​​ഞ്ഞു. ഒ​​ഡിം​​ഗ​​യ്ക്ക് 44 ശ​​ത​​മാ​​നം വോ​​ട്ടേ കി​​ട്ടി​​യു​​ള്ളു.

എ​​ന്നാ​​ൽ ക​​മ്മീ​​ഷ​​ന്‍റെ കം​​പ്യൂ​​ട്ട​​ർ സി​​സ്റ്റം ഹാ​​ക്ക് ചെ​​യ്യ​​പ്പെ​​ട്ടെ​​ന്ന് എ​​തി​​ർ സ്ഥാ​​നാ​​ർ​​ഥി റെ​​യ്‌​​ല ഒ​​ഡിം​​ഗ ആ​​രോ​​പി​​ച്ചു. ക്ര​​മ​​ക്കേ​​ടു ന​​ട​​ന്നെ​​ന്ന ഒ​​ഡിം​​ഗ​​യു​​ടെ ആ​​രോ​​പ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നു പ​​ലേ​​ട​​ത്തും ക​​ലാ​​പം പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ടു. ഇ​​തി​​ന​​കം മൂ​​ന്നു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു. തെ​​ര​​ഞ്ഞെ​​ടു​​പ്പു ഫ​​ലം അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്നും ഒ​​ഡിം​​ഗ പ​​റ​​ഞ്ഞു.

ഒ​​ഡിം​​ഗ​​യു​​ടെ നി​​ല​​പാ​​ട് കെ​​നി​​യ​​യി​​ൽ വ​​ൻ അ​​ക്ര​​മ​​ത്തി​​ന് ഇ​​ട​​യാ​​ക്കു​​മോ എ​​ന്ന് ആ​​ശ​​ങ്ക പ​​ര​​ന്നു. 2007ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ​​ത്തു​​ട​​ർ​​ന്നു പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട ല​​ഹ​​ള​​യി​​ൽ ആ​​യി​​ര​​ത്തോ​​ളം പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യു​​ണ്ടാ​​യി.
കെനിയയിൽ വോട്ടെണ്ണൽ തുടങ്ങി
ന​​​യ്റോ​​​ബി: കെ​​​നി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വോ​​​ട്ടെ​​​ണ്ണ​​​ൽ ആ​​​രം​​​ഭി​​​ച്ചു.
വോ​​​ട്ടെ​​​ടു​​​പ്പു സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. എ​​​ട്ടു സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ണ്ടെ​​​ങ്കി​​​ലും സി​​​റ്റിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ഹ്റു കെ​​​നി​​​യാ​​​റ്റ​​​യും(55) പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് റെ​​​യ്‌​​​ല ഒ​​​ഡിം​​​ഗ​​​യും(72) ത​​​മ്മി​​​ലാ​​​ണു യ​​​ഥാ​​​ർ​​​ഥ മ​​​ത്സ​​​രം.
നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക്കു നേ​രെ ആ​ക്ര​മ​ണം; 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു
അ​ബൂ​ജ: തെ​ക്ക​ൻ നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​നി​ത്ഷ​യി​ലെ ഒ​സു​ബു​ലു​വി​ലെ സെ​ന്‍റ്. ഫി​ലി​പ് പ​ള്ളി​യി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ആ​രാ​ധ​ന ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ മു​ഖം​മൂ​ടി ധ​രി​ച്ച അ​ഞ്ച് അ​ക്ര​മി​ക​ൾ പ​ള്ളി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച് വെ​ടി​വ​യ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ഇ​രു​പ​തോ​ളം പേ​ർ മ​രി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
മാലിയിൽ ഹെലികോപ്റ്റർ തകർന്ന് രണ്ടു യുഎൻ സൈനികർ മരിച്ചു
ബമാക്കോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഹെലികോപ്റ്റർ തകർന്ന് രണ്ടു യുഎൻ സൈനികർ മരിച്ചു. വടക്കൻ മാലിയിലെ ഗയോയിലാണ് സംഭവമുണ്ടായത്. യുഎൻ സമാധാന ദൗത്യങ്ങൾക്കായി മാലിയിലെത്തിയ ജർമൻ സൈനികരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

സാങ്കേതിക തകരാറാണ് ഹെലികോപ്റ്റർ തകരാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും യുഎൻ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു.

2013 മുതൽ യുഎൻ സേന മാലിയിൽ പ്രവർത്തിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ 12,000 ലധികം പ്രവർത്തകരാണു സേനയിൽ പ്രവർത്തിക്കുന്നത്. അൽക്വയ്ദ ഉൾപ്പെടെ നിരവധി ഭീകരസംഘടനകൾ മാലിയിൽ ശക്തമാണ്.
ബുർക്കിനോ ഫാസോയിൽ ഭീകരാക്രമണം; അഞ്ച് മരണം
ഒൗഗദൂഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരിക്കേറ്റതായും റിപ്പോർട്ട്. സോം പ്രവിശ്യയിലെ മൂന്നു ഗ്രാമങ്ങളിലാണ് ഭീകരർ ആക്രമണം നടത്തിയത്. സംഭവത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
മഹാത്മാ കൾച്ചറൽ സെന്‍റർ ലൈബീരിയക്ക് പുതിയ നേതൃത്വം
മോണ്‍റോവിയ: ലൈബീരിയയിലെ മലയാളികളുടെ സംഘടന ആയ മഹാത്മാ കൾച്ചറൽ സെന്‍ററിന് പുതിയ നേതൃത്വം. ജൂലൈ 16ന് എക്സീഡിംഗ് ഹോട്ടലിൽ നടന്ന ഒന്പതാമത് വാർഷിക പൊതുയോഗത്തിൽ വൈസ് പ്രസിഡന്‍റ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് സുബ്രഹ്മണ്യൻ വാർഷിക റിപ്പോർട്ടും ട്രഷറർ ലിജു പാറേക്കാട്ടിൽ വരവ് ചെലവു കണക്കും അവതരിപ്പിച്ചു. ബി. ഹരികുമാർ, ജോർജ് പീറ്റർ എന്നിവർ പ്രസംഗിച്ചു.

തുടർന്നു പുതിയ ഭാരവാഹികളായി ബി. ഹരികുമാർ (പ്രസിഡന്‍റ്), അജിത് കുമാർ (വൈസ് പ്രസിഡന്‍റ്), രഞ്ജിത്ത് സുബ്രഹ്മണ്യൻ (സെക്രട്ടറി), ജിജു വർഗീസ് (ജോയിന്‍റ് സെക്രട്ടറി), ലിജു പാറേക്കാട്ടിൽ (ട്രഷറർ), മേജോ ജോസഫ് (പിആർഒ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റോങ്ജൻ പീറ്റർ, ജോജോ തോമസ്, വരുണ്‍ കുമാർ, വിഷ്ണു, റോയി ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.

ഓണാഘാഷ കമ്മിറ്റിയിലേക്ക് ഗോപിനാഥൻ പിള്ള (ജനറൽ കണ്‍വീനർ), ജോർജ് പീറ്റർ (പ്രോഗ്രാം കമ്മിറ്റി), ദാസ് പ്രകാശ് ജോസഫ് (ഫുഡ് കമ്മിറ്റി), ജെയിംസ് തോമസ് (ഫിനാൻസ് കമ്മിറ്റി), പ്രൈജിൻ പ്രകാശ്(ഡെക്കറേഷൻ കമ്മിറ്റി) എന്നിവരെ കണ്‍വീനർമാരായും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: മേജോ ജോസഫ്
സെനഗലിൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ സംഘർഷം: എട്ട് മരണം
സെനഗൽ: സെനഗലിൽ ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ സംഘർഷത്തിനിടെ മതിലിടിഞ്ഞ് വീണ് എട്ട് പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. ഡെംബ ഡയപ് സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ലീഗ് കപ്പ് ഫൈനൽ മത്സരം നടക്കുന്നതിനിടെ ആരാധകർ തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. യൂണിയൻ സ്പോർട്ടീവ് ക്വാകമിനെ 2-1 ന് പരാജയപ്പെടുത്തി സ്റ്റേഡ് ഡെ മബോർ കിരീടം നേടിയതോടെയാണ് ആരാധകർ തമ്മിൽ സംഘർഷമുണ്ടായത്.

സംഘർഷത്തെ തുടർന്നു സംഭവസ്ഥലത്ത് എത്തിയ പോലീസ് അക്രമികളെ പിരിച്ചുവിടുന്നതിനായി കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിനിടയിൽ സ്റ്റേഡിയത്തിന്‍റെ മതിൽ തകർന്ന് വീഴുകയായിരുന്നു.
ലൈബീരിയ മലയാളി അസോസിയേഷന്‍റെ വാർഷിക പൊതുയോഗം 16ന്
മോണ്‍റോവിയ: ആഫ്രിക്കൻ രാജ്യമായ ലൈബീരിയയിലെ മലയാളികളുടെ സംഘടനയായ മഹാത്മാ കൾച്ചറൽ സെന്‍ററിന്‍റെ ഒന്പതാമത് വാർഷിക പൊതുയോഗം ജൂലൈ 16ന് (ഞായർ) മോണ്‍റോവിയായിലെ എക്സീഡിംഗ് ഹോട്ടലിൽ നടക്കും.

യോഗത്തിൽ വൈസ് പ്രസിഡന്‍റ് സുനിൽകുമാർ അധ്യക്ഷത വഹിക്കും. സെക്രട്ടറി രഞ്ജിത്ത് സുബ്രഹ്മണ്യൻ വാർഷിക റിപ്പോർട്ടും ട്രഷറർ ലിജു പാറേക്കാട്ടിൽ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. ബി. ഹരികുമാർ, ജോർജ് പീറ്റർ എന്നിവർ പ്രസംഗിക്കും. തുടർന്നു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.

റിപ്പോർട്ട്: മേജോ ജോസഫ്
ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ജാ​സ് ഇ​തി​ഹാ​സം റേ ​ഫി​രി അ​ന്ത​രി​ച്ചു
കേ​പ്ടൗ​ണ്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ജാ​സ് ഇ​തി​ഹാ​സം റേ ​ഫി​രി(70) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച നെ​ൽ​സ്പ്രൂ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. കു​റ​ച്ചു​കാ​ല​മാ​യി ശ്വാ​സ​കോ​ശാ​ർ​ബു​ദ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.

1947 മാ​ർ​ച്ച് 23ന് ​നെ​ൽ​സ്പ്രൂ​ട്ടി​ൽ ജ​നി​ച്ച റേ ​ഫി​രി ജാ​സ്, ഫ്യൂ​ഷ​ൻ സം​ഗീ​ത​ങ്ങ​ളി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​തും ക​ഴി​വ് തെ​ളി​യി​ച്ച​തും. 1970ൽ ​കാ​നി​ബാ​ൾ​സ് എ​ന്ന ആ​ഫ്രോ ഫ്യൂ​ഷ​ൻ മ്യൂ​സി​ക് ബാ​ൻ​ഡ് രൂ​പീ​ക​രി​ച്ച​പ്പോ​ൾ അ​തി​ന്‍റെ മു​ൻ​പ​ന്തി​യി​ൽ ഫി​രി​യു​ണ്ടാ​യി​രു​ന്നു. കാ​നി​ബാ​ൾ​സ് പി​ന്നീ​ട് ലോ​ക​പ്ര​ശ​സ്ത​മാ​യി.

ഈ ​വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന റോ​ക്കിം​ഗ് ദി ​ഡെ​യ്സീ​സ് എ​ന്ന സം​ഗീ​ത പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നി​രി​ക്ക​വെ​യാ​ണ് ഫി​രി​യെ മ​ര​ണം ക​വ​ർ​ന്ന​ത്. ഫി​രി​യു​ടെ ഭാ​ര്യ 2003ൽ ​ഒ​രു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഫി​രി​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി.
കെ​നി​യ​യി​ൽ ബോം​ബ് സ്ഫോ​ട​നം; നാ​ലു കു​ട്ടി​ക​ളു​ൾ‌​പ്പെ​ടെ എ​ട്ടു മ​ര​ണം
നെ​യ്റോ​ബി: കെ​നി​യ​യി​ൽ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ നാ​ലു കു​ട്ടി​ക​ളു​ൾ‌​പ്പെ​ടെ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. റോ​ഡ് അ​രു​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് സ്കൂ​ളി​ൽ​നി​ന്നും മ​ട​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളാ​ണ് സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​ത്.

സൊ​മാ​ലി​യ​യു​ടെ അ​തി​ർ​ത്തി​യാ​യ മ​രാ​റാ​ണി​ക്കും കി​യു​ങ്ക​ക്കും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
മാ​ലി ഭീ​ക​രാ​ക്ര​മ​ണം: അ​ൽ​ക്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള സം​ഘ​ട​ന ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റു
മാ​കോ(​മാ​ലി): പ​ശ്ചി​മ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മാ​ലി​യി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം അ​ടു​ത്തി​ടെ അ​ൽ​ക്വ​യ്ദ​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച സം​ഘ​ട​ന ഏ​റ്റെ​ടു​ത്തു. ന​സ്റ​ത് അ​ൽ ഇ​സ്ലാം വ​ൽ മു​സ്ലീ​മീ​ൻ എ​ന്ന ഭീ​ക​ര സം​ഘ​ട​ന​യാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത​തെ​ന്ന് അ​ൽ സ​ലാ​ഖ മീ​ഡി​യ ഫൗ​ണ്ടേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം, ബാ​മ​ക്കോ ന​ഗ​ര​ത്തി​ലെ റി​സോ​ർ​ട്ടി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ലേ ​കാം​പി​മെ​ന്‍റ് റി​സോ​ർ​ട്ടി​ൽ ക​ട​ന്നു​ക​യ​റി​യ ഭീ​ക​ര​ർ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ര​ണ്ടു​പേ​ർ യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ത്തി​യ​വ​രാ​ണ്.

ഭീ​ക​രാ​ക്ര​മ​ണ വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മാ​ലി സൈ​നി​ക​രും ഫ്രാ​ൻ​സി​ന്‍റെ ഭീ​ക​ര​വി​രു​ദ്ധ സേ​ന​യും തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ൽ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു. 32 പേ​രെ ഭീ​ക​ര​രു​ടെ പി​ടി​യി​ൽ​നി​ന്നു മോ​ചി​പ്പി​ച്ചു. ന​ട​ത്തി​യ ഭീ​ക​ര​രി​ൽ നാ​ലു​പേ​രെ വ​ധി​ച്ചു. അ​ഞ്ചു​പേ​ർ പി​ടി​യി​ലാ​യി.
മാലിയിൽ റിസോർട്ടിൽ ഭീകരാക്രമണം; രണ്ടു മരണം
ബമാക്കോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മാലിയിലെ റിസോർട്ടിലുണ്ടായ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. തലസ്ഥാനമായ ബമാക്കോയിൽ പാശ്ചാത്യ വിനോദ സഞ്ചാരികൾ കൂടുതലായെത്തുന്ന ലി ക്യാംപമെന്‍റ് റിസോർട്ടിലാണ് വെടിവയ്പുണ്ടായത്. ഭീകരർ ബന്ദികളാക്കിയ 32 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി.

ഭീകരാക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. മരിച്ചവരിൽ ഒരാൾ ഫ്രഞ്ച് സ്വദേശിയാണ്. മറ്റൊരാളുടെ വിവരം ലഭ്യമായിട്ടില്ല. സ്ഥലത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
നൈറോബിയിലെ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ പതിനെഞ്ചാം വാര്‍ഷികോത്സവം നടന്നു
നൈറോബി: നൈറോബിയിലെ ശ്രീ അയ്യപ്പക്ഷേത്രം പതിനെഞ്ചാം വാർഷിക ഉത്സവം അതിവിപുലമായ പരിപാടികളോടെ മേയ് 24 മുതൽ 28 വരെ ആഘോഷിച്ചു. 26 മേയ് 2002നാണ് ശ്രീ അയ്യപ്പക്ഷേത്രം പ്രതിഷ്ഠ നടത്തിയത്. വാർഷിക പൂജകൾക്ക് നേതൃത്വം നൽകുന്നതിനായി തന്ത്രി ബ്രഹ്മശ്രീ ജാതവേതൻ നന്പൂതിരി, ശ്രീ സൂര്യനാരായണൻ നന്പൂതിരി, ശ്രീ മധു നന്പൂതിരി എന്നിവർ കേരളത്തിൽ നിന്നെത്തി മഹാ സുദർശനഹോമം, മഹാ ഭഗവതി സേവ, നവഗ്രഹ പൂജ, കലശ പൂജ, മഹാ മൃത്യുഞ്ജയഹോമം, പടിപൂജ എന്നിങ്ങനെയുള്ള വിവിധ പൂജകൾ നടത്തുകയും ചെയ്തു. ഉത്സവത്തിനോടനുബന്ധിച്ച് രൂപ രേവതി, മാഞ്ഞൂർ രഞ്ജിത്ത്(വയലിൻ), ബാലകൃഷ്ണകമ്മത്ത്(മൃദംഗം), മാഞ്ഞൂർ ഉണ്ണികൃഷ്ണൻ(ഘടം) എന്നിവരടങ്ങുന്ന മ്യൂസിക് ട്രൂപ്പ് സംഗീതസന്ധ്യ അവതരിപ്പിച്ചു. കൂടാതെ നാദസ്വരവിദ്വാൻ ഓച്ചിറ ശിവദാസൻ, പ്രസന്ന ശിവദാസൻ, കൃഷ്ണകുമാർ(തവിൽ വിദ്വാൻ) എന്നിവരുടെ നാദസ്വരകച്ചേരിയും ഉണ്ടായിരുന്നു. കൃഷ്ണകുമാർ നന്പൂതിരിയും ഷാജു നന്പൂതിരിയും നിത്യപൂജകൾക്ക് നേതൃത്വം നൽകുന്നു.

നൂറിൽ അധികം വരുന്ന മഹിളാ ആരാധകരുടെ താലപ്പൊലിയും എഴുന്നുള്ളത്തും നടന്നു. ഉത്സവ പരിപാടികൾക്കു നേതൃത്വം നൽകുന്നത് ചെയർമാൻ പ്രതാപ്കുമാർ, രാജേന്ദ്രപ്രസാദ്(സെക്രട്ടറി), രാധാകൃഷ്ണൻ(ട്രഷറർ), ശിവദാസ്(വൈസ് ചെയർമാൻ), സോമരാജ്(വൈസ് ചെയർമാൻ), ഗോപകുമാർ, വേലായുധൻ, സത്യമൂർത്തി(ട്രസ്റ്റിസ്) എന്നിവരും നേതൃത്വം നൽകുന്ന കമ്മിറ്റിയാണ്. മേയ് 28നു നടന്ന പടിപൂജയിൽ ആയിരത്തോളം ഭക്തജനങ്ങൾ പങ്കെടുത്തു. വിജി ഗോപകുമാറിന്േ‍റയും ലതാ ജയകുമാറിന്േ‍റയും നേതൃത്വത്തിൽ ലേഡീസ് വിംഗ് ക്ഷേത്രം അലങ്കരിക്കുവാനും, മഹാപ്രസാദം തയാറാക്കുവാനും മറ്റു സഹായസഹകരണങ്ങളും നൽകി അഞ്ചുദിവസത്തെ ഉത്സവം ജനപങ്കാളിത്തമുള്ളതാക്കി മാറ്റി.
സോമാലിയയിൽ ഭീകരാക്രമണം: 70 പേർ കൊല്ലപ്പെട്ടു
മൊ​​ഗാ​​ദി​​ഷു:​​ വ​​ട​​ക്ക​​ൻ സോ​​​മാ​​​ലി​​​യ​​​യി​​​ലെ സൈ​​​നി​​​ക ക്യാ​​​ന്പി​​​ന് നേ​​​രെ​​​യു​​​ണ്ടാ​​​യ ഭീ​​ക​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 70 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ൽ- ഷ​​​ബാ​​​ബ് ഗ്രൂ​​​പ്പി​​​ൽ​​​പ്പെ​​​ട്ട ചാ​​​വേ​​​റു​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. അ​​ർ​​ധ​​സ്വ​​യം​​ഭ​​ര​​ണ പ്ര​​ദേ​​ശ​​മാ​​യ പ​​ന്‍റ്ലാ​​ൻ​​ഡി​​ൽ സൈ​​​നി​​​ക​​​രും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന ക്യാ​​​ന്പി​​​ന് നേ​​​രെ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം.

സ്ത്രീ​​​ക​​​ളും 61 സൈ​​​നി​​​ക​​​രു​​​മ​​​ട​​​ക്കം 70 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നും മ​​​ര​​​ണ​​​നി​​​ര​​​ക്ക് ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും സീ​​​നി​​​യ​​​ർ സൈ​​​നി​​​ക ഒാ​​​ഫീ​​​സ​​​ർ അ​​​ഹ​​​മ​​​ദ് മു​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു.
കലാമണ്ഡലം ടാൻസാനിയ ഇഫ്താർ വിരുന്നൊരുക്കി
ടാൻസാനിയ: മലയാളിക്കൂട്ടായ്മയായ കലാമണ്ഡലം ടാൻസാനിയയുടെ ആഭിമുഖ്യത്തിൽ ഇതാദ്യമായി ഇഫ്താർ വിരുന്നു സങ്കടിപ്പിച്ചു. ജൂണ്‍ മാസം നാലിന് വൈകുന്നേരം സിറ്റി സെന്‍ററിൽ നടന്ന ഇഫ്താർ വിരുന്നിൽ നൂറുകണക്കിന് മലയാളികളോടൊപ്പം സ്വദേശികളും വിദേശികളുമായ അനേകംപേർ പങ്കെടുത്തു.

ഇസ്ലാം മതസ്ഥരുടെ പുണ്യമാസമായ റമദാനിന്‍റെ ചൈതന്യവും, സന്ദേശവും നാനാ ജാതി മതസ്ഥാരായ മലയാളി സമൂഹത്തിനു ഈ വിരുന്നിലൂടെ അനുഭവവേദ്യമായി. എല്ലാ സംസ്കാരങ്ങളെയും ബഹുമാനിക്കാനും, ഒരുമയിൽ സഹവർത്തിക്കാനുള്ള ഒരു പഠനക്കളരിയായി ആഫ്രിക്കയിലെ ഈ മലയാളി സ്നേഹ സംഗമം.

വടക്കൻ കേരളത്തിന്‍റെ തനതായ ഇഫ്താർ പലഹാരങ്ങൾ ഉൾപ്പെടെ വിഭവ സമൃദ്ധമായിരുന്ന ഈ വിരുന്നിന് കലാമണ്ഡലം ചെയർമാൻ സുന്ദർ നായക്, വൈസ് ചെയർമാൻ മോഹനൻ കെ കെ, സെക്രട്ടറി വിപിൻ എബ്രഹാം, ജോയിന്‍റ് സെക്രട്ടറി മുനിയ തുളസിദാസ്, ട്രെഷറർ രാജേഷ് കാഞ്ഞിരക്കാടൻ, മറ്റു കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: മനോജ് കുമാർ
മൊ​റോ​ക്കോ​യി​ൽ ബ​സ​പ​ക​ടം; 14 പേ​ർ മ​രി​ച്ചു
റ​ബാ​ത്: വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മൊ​റോ​ക്കോ​യി​ലെ ഖെ​നി​ഫ്ര ന​ഗ​ര​ത്തി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 14 പേ​ർ മ​രി​ച്ചു. 32 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ 20 പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്ന് ഖെ​നി​ഫ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ബ​ർ​ജ​യി പ​റ​ഞ്ഞു.

മൊ​റോ​ക്കോ​യി​ൽ റോ​ഡ​പ​ക​ട മ​ര​ണം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം മാ​ത്രം 3,593 പേ​ർ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ചു. ഓ​രോ വ​ർ​ഷ​വും 0.79 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.
ദക്ഷിണാഫ്രിക്കയിൽ യുവാവിനെ സ്ത്രീകൾ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ കിഴക്കൻ പ്രിട്ടേറിയയിൽ ഇരുപത്തിമൂന്നുകാരനെ മൂന്നു സ്ത്രീകൾ ചേർന്ന് തട്ടിക്കൊണ്ടുപോയി മൂന്നു ദിവസം തടങ്കലിൽ വച്ചു കൂട്ടമാനഭംഗത്തിനിരയാക്കി. ഇയാളെ പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് അർധനഗ്നനാക്കി തള്ളുകയായിരുന്നു. വെള്ളിയാഴ്ച സ്ത്രീകൾക്കൊപ്പം കമ്യൂണിറ്റി ടാക്സിയിൽ കയറിയ ഇരുപത്തിമൂന്നുകാരനാണ് പീഡനത്തിനിരയായത്. വാഹനത്തിൽ ബലംപ്രയോഗിച്ചു മയക്കുമരുന്ന് കുത്തിവച്ചു ഇയാളെ അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോകുകയായിരുന്നു.

ഉണരുന്പോൾ താൻ ഒരു പരിചയവുമില്ലാത്ത മുറിയിൽ കിടക്കുകയായിരുന്നുവെന്നു യുവാവ് പോലീസിനോടു പറഞ്ഞു. പിന്നീട് എനർജി ഡ്രിങ്ക് നിർബന്ധിച്ച് കുടിപ്പിച്ച ശേഷം ദിവസവവും നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയതായി ഇയാൾ പറഞ്ഞു. മൂന്നു ദിവസത്തിനു ശേഷം അവശനായ ഇയാളെ ആളൊഴിഞ്ഞ സ്ഥലത്തു ഉപേക്ഷിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയിൽ പുരുഷന്മാരും സ്ത്രീകളും ലൈംഗികപീഡനത്തിന് ഇരയാകുന്ന കേസുകൾ കൂടിവരികയാണെന്നു പൊലീസ് പറഞ്ഞു. പ്രതിവർഷം അഞ്ചു ലക്ഷത്തോളം ആളുകളാണ് ദക്ഷിണാഫ്രിക്കയിൽ മാനഭംഗത്തിനിരയാകുന്നത്. ഇരുപതു ശതമാനത്തോളം ലൈംഗികാതിക്രമം പുരുഷർക്കെതിരേയാണെന്ന് പോലീസ് വ്യക്തമാക്കി.
താൻസാനിയയിൽ സ്വർണ ഖനി തകർന്ന് നാലു പേർ മരിച്ചു
ദൊദോമ: താൻസാനിയയിൽ സ്വർണ ഖനി തകർന്ന് നാലു പേർ മരിച്ചു. താൻസാനിയയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ഗെയ്തയിലാണ് സംഭവം. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പ്രാദേശിക സമയം രാവിലെ എട്ടിനാണ് അപകടം നടന്നതെന്നാണ് വിവരം. അപകടസമയത്ത് ഏഴുപേരാണ് ഇവിടെ ജോലിയിലുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ചുള്ള പ്രാഥമികാന്വേഷണം തുടങ്ങിയതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അ​ൽ​ഷ​ബാ​ബ് ഭീ​ക​ര​ർ ഗ​വ​ർ​ണ​റു​ടെ സൈ​നി​ക വ്യൂ​ഹം ആ​ക്ര​മി​ച്ചു
മ​ൻ​ഡേ​ര: കെ​നി​യ​യി​ൽ ഗ​വ​ർ​ണ​റു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​ർ​ക്ക് ഭീ​ക​ര​ർ ന​ട​ത്തി​യ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മ​ൻ​ഡേ​ര​യി​ൽ അ​ൽ​ഷ​ബാ​ബ് ഭീ​ക​ര​ർ​ക്കു നി​യ​ന്ത്ര​ണ​മു​ള്ള മേ​ഖ​ല​യി​ൽ കാ​റി​ൽ സ​ഞ്ച​രി​ക്ക​വെ ഗ​വ​ർ​ണ​റു​ടെ വാ​ഹ​ന​വ്യൂ​ഹം ബോം​ബ് പൊ​ട്ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് റെ​ഡ് ക്രോ​സ് അ​റി​യി​ച്ചു. അ​ഞ്ചു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​വി​ടെ കൊ​ല്ല​പ്പെ​ട്ട​ത്. ഗ​വ​ർ​ണ​റു​ടെ പേ​ഴ്സ​ണ​ൽ ബോ​ഡി​ഗാ​ർ​ഡും കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ദ​ക്ഷി​ണ കെ​നി​യ​ൻ ന​ഗ​ര​മാ​യ ലി​ബോ​യി​യി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു. സ്ഫോ​ട​ന​ത്തി​ൽ എ​ട്ടു സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രുക്കേ​റ്റ​താ​യും കെ​നി​യ​ൻ റെ​ഡ് ക്രോ​സ് ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ര​ണ്ടു ബോം​ബ് സ്ഫോ​ട​ന​ങ്ങ​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം ഭീ​ക​ര​സം​ഘ​ട​ന​യാ​യ അ​ൽ​ഷ​ബാ​ബ് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.
ദാരിദ്യ്രമനുഭവിക്കുന്ന സുഡാന് കൈത്താങ്ങായി സന്ദർലാൻഡ് മലയാളികൾ
സന്ദർലാൻഡ്: കൊടും ദാരിദ്രവും പട്ടിണിയുംമൂലം അവശത അനുഭവിക്കുന്ന സുഡാൻ ജനതയ്ക്ക് കൈത്താങ്ങായി സന്ദർലാൻഡിലെ സെന്‍റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ ചാരിറ്റി ഫണ്ടിന് നേതൃത്വം നൽകുന്നു. അംഗങ്ങളിൽ നിന്നും താൽപര്യമുള്ള മറ്റു ഉദാരമതികളിൽ നിന്നും നിർലോഭമായ സഹകരണം പ്രതീക്ഷിച്ചു തുടങ്ങുന്ന ഉദ്യമത്തിന് ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. ആയിര കണക്കിന് നിരാലംബരായ മനുഷ്യർ വെള്ളത്തിനും ആഹാരത്തിനും വേണ്ടി ക്യാന്പുകളിൽ കഴിയുന്നു . നീതിയും നിയമവും ഇല്ലാത്ത നാട്ടിൽ അവർക്കു കൈത്താങ്ങാകാൻ മലയാളികളടങ്ങുന്ന രക്ഷാപ്രവർത്തകർ സന്നദ്ധ സേവനം നടത്തുന്നു.

ഇന്ന് ലോകത്തു ഏറ്റവും കൂടുതൽ അവശത അനുഭവിക്കുന്ന കുട്ടികളും സ്ത്രീകളും അടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ രക്ഷിക്കുവാൻ സൗത്ത് സുഡാൻ തലസ്ഥാനമായ ജൂബ കേന്ദ്രമാക്കി സലേഷ്യൻ സഭയിലെ വൈദീകർ നേതൃത്വം നൽകുന്ന രക്ഷാപ്രവർത്തകർക്കു താങ്ങേകുവാൻ നമ്മൾ കഴിയുന്ന സഹായം നൽകാൻ ആഗ്രഹിക്കുന്നു. മേയ് മാസം അവസാനത്തോടെ സഹായം കൈമാറാൻ ഉദ്ദേശിച്ചു നടത്തുന്ന ഈ ഉദ്യമത്തിൽ ഞങ്ങളോടൊപ്പം സഹകരിക്കുവാൻ താൽപ്പര്യമുള്ളവർക്ക് സ്വാഗതം . സീറോ മലബാർ കാത്തലിക് കമ്മ്യുണിറ്റിയുടെ അകൗണ്ടിലേക്ക് നിങ്ങളുടെ സഹായങ്ങൾ കൈമാറാവുന്നതാണ്.

മേയ് മാസത്തെ മലയാളം കുർബാന രാവിലെ 10 . 30 നു സന്ദർ ലാൻഡ് സെ. ജോസഫ്സ് ദേവാലയത്തിൽ വച്ചു നടത്തപ്പെടുന്നു. എല്ലാവരെയും യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നു.

അക്കൗണ്ട് നെയിം എംസിസി സന്ദർലാൻഡ്
അക്കൗണ്ട് നന്പർ : 80125830
സോർട് കോഡ് : 404362
ബാങ്ക് : HSBC കൂടുതൽ വിവരങ്ങൾക്ക് : 07846911218 , 07590516672 .
സോ​മാ​ലി​യ​യി​ൽ സ്ഫോ​ട​നം; അ​ഞ്ചു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
മൊ​ഗാ​ദി​ഷു: സോ​മാ​ലി​യ​യി​ലെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ സം​സ്ഥാ​ന​ത്തു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ചു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഭീ​ക​ര സം​ഘ​ട​ന​യാ​യ അ​ൽ ഷ​ബാ​ബ് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

ബെ​ർ​ഡാ​ലേ​യ്ക്കും ഓ​ഡി​ലെ​യ്ക്കും മ​ധ്യ​ത്തി​ൽ റോ​ഡ​രു​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന റി​മോ​ട്ട് ക​ണ്‍​ട്രോ​ൾ ബോം​ബാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തോ​ടെ അ​ൽ ഷാ​ബാബിനെ​തി​രേ സൈ​ന്യം ശ​ക്ത​മാ​യ തി​രി​ച്ച​ടി​ക്കു​ക​യാ​ണെ​ന്നും സൊ​മാ​ലി​യ​ൻ മ​ന്ത്രി ഉ​ഗാ​സ് ഹ​സ​ൻ പ​റ​ഞ്ഞു.ക​ഴി​ഞ്ഞ മെ​യ് ഒ​ന്പ​തി​ന് ഇതേ ​മേ​ഖ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
നൈ​ജീ​രി​യ​യി​ൽ സൈ​നി​ക ന​ട​പ​ടി; 13 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു
ലേ​ക്ക് ചാ​ഡ്: നൈ​ജീ​രി​യ​യി​ൽ സൈ​നി​ക ന​ട​പ​ടി​യി​ൽ 13 ബോ​ക്കോ ഹ​റാം ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. ലേ​ക്ക് ചാ​ഡ് മേ​ഖ​ല​യി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ലെ​ന്ന് സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു. ഏ​റ്റു​മു​ട്ട​ൽ മൂ​ന്നു ദി​വ​സം നീ​ണ്ടു.

ബോ​ക്കോ​ഹ​റാ​മു​മാ​യി ബ​ന്ധ​മു​ള്ള 10 പേ​രെ സൈ​ന്യം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ ആ​റു സ്ത്രീ​ക​ൾ ഭീ​ക​ര​ർ​ക്കു സാ​ധ​ന സാ​മ​ഗ്രി​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന​വ​രാ​ണെ​ന്നാ​ണു സൂ​ച​ന.
കെ​നി​യ​യി​ലും റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം; 19 ക​ന്പ​നി​ക​ളു​ടെ ക​പ്യൂ​ട്ട​ർ നിശ്ചലമായി
നെ​യ്റോ​ബി: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കെ​നി​യ​യി​ലും റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം. കെ​നി​യ​യി​ലെ 19 ഐ​ടി ക​ന്പ​നി​കളുടെ കം​പ്യൂ​ട്ട​ർ നെറ്റ്‌വർ​ക്കാ​ണ് വാ​​​നാ​​​ക്രൈ വൈ​റ​സ് നി​ശ്ച​ല​മാ​ക്കി​യ​ത്. കെ​നി​യ കം​പ്യൂ​ട്ട​ർ ഇ​ൻ​സി​ഡ​ന്‍റ് റെ​സ്പോ​ണ്‍​സ് സം​ഘം (കെ​ഇ-​സി​ഐ​ആ​ർ​ടി) ക​പ്യൂ​ട്ട​റുകൾ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പി​ഴ​പ്പ​ണം അ​ട​ച്ചോൽ മാത്രമേ ക​പ്യൂ​ട്ട​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വൂ എ​ന്നാ​ണ് സ​ന്ദേ​ശം.

ലോ​ക​മെ​ങ്ങു​മു​ള്ള 300 രാ​ജ്യ​ങ്ങ​ളി​ലെ മൂന്നു ലക്ഷത്തോളം കം​പ്യൂ​ട്ട​റു​ക​ളി​ലാ​ണ് റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. റാൻസംവേർ ഇ​മെ​യി​ലാ​യി കം​പ്യൂ​ട്ട​റി​ലെ​ത്തു​ന്നു. മെ​യി​ൽ നി​രു​പ​ദ്ര​വി​യാ​ണെ​ന്ന​മ​ട്ടി​ലാ​കും ശീ​ർ​ഷ​കം. ജോ​ലി അ​റി​യി​പ്പ്, ബി​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള ശീ​ർ​ഷ​ക​ങ്ങ​ളി​ൽ വ​രും. അ​തു തു​റ​ക്കു​ന്പോ​ൾ റാ​ൻ​സം​വേ​ർ കം​പ്യൂ​ട്ട​റി​ൽ പ്ര​വേ​ശി​ച്ച് നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കും. 300 മു​ത​ൽ 600 വ​രെ ഡോ​ള​ർ കൊ​ടു​ത്താ​ലേ പി​ന്നീ​ടു കം​പ്യൂ​ട്ട​ർ പ്ര​വ​ർ​ത്തി​ക്കൂ.
സു​ഡാ​നി​ൽ സൈ​ന്യം ക​ടു​ത്ത മ​നു​ഷ്യ​വ​കാ​ശ ലം​ഘ​നം ന​ട​ത്തി​യെ​ന്നു യു​എ​ൻ റി​പ്പോ​ർ​ട്ട്
ജ​നീ​വ: ദ​ക്ഷി​ണ സു​ഡാ​നി​ൽ സി​വി​ലി​യ​ൻ​മാ​ർ​ക്കു നേ​ർ​ക്ക് സൈ​ന്യം ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യി യു​എ​ൻ റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ മു​ത​ൽ ഈ ​വ​ർ​ഷം ജ​നു​വ​രി വ​രെ 114 സി​വി​ലി​യ​ൻ​മാ​രെ സ​ർ​ക്കാ​ർ അ​നു​കൂ​ല സൈ​ന്യം കൊ​ന്നൊ​ടു​ക്കി​യെ​ന്നാ​ണ് യു​എ​ൻ മ​നു​ഷ്യാ​വ​കാ​ശ വി​ഭാ​ഗ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. യെ​യ് ന​ഗ​ര​ത്തി​ലോ കോം​ഗോ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലോ ആ​യി​രു​ന്നു ഈ ​കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും.

സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കി​ടെ നി​ര​വ​ധി സ്ത്രീ​ക​ൾ ബ​ലാ​ത്സം​ഗം, മ​ർ​ദ​നം, കൊ​ള്ള​യ​ടി​ക്ക​ൽ തു​ട​ങ്ങി​യ​വ​യ്ക്ക് ഇ​ര​യാ​യി. ശ​വ​സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കു​നേ​രെ വ​രെ ഇ​വി​ടെ ഷെ​ല്ലാ​ക്ര​മ​ണ​മു​ണ്ടാ​യി. പ​ലാ​യ​നം ചെ​യ്ത പെ​ണ്‍​കു​ട്ടി​ക​ളും സ്ത്രീ​ക​ളും ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്ക​പ്പെ​ട്ടു. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ണ്‍​മു​ന്നി​ലാ​യി​രു​ന്നു ഇ​ത്ത​രം മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ​ന്നും യു​എ​ൻ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, യു​എ​ൻ റി​പ്പോ​ർ​ട്ടി​ലെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ദ​ക്ഷി​ണ സു​ഡാ​ൻ സൈ​നി​ക വ​ക്താ​വ് കേ​ണ​ൽ സാ​ന്‍റൊ ഡൊ​മി​നി​ക് കോ​ൾ റോ​യി​ട്ടേ​ഴ്സി​നോ​ടു പ​റ​ഞ്ഞു.
ബം​ഗാ​സോ അ​തി​ർ​ത്തി​യി​ൽ 115 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി
ബം​ഗാ​സോ: സെ​ൻ​ട്ര​ൽ ആ​ഫ്രി​ക്ക​ൻ റി​പ്പ​ബ്ളി​ക്ക്(​സാ​ർ) അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ബം​ഗാ​സോ​യി​ൽ റെ​ഡ്ക്രോ​സ് 115 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. സൈ​നി​ക ആ​ക്ര​മ​ണം ന​ട​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​തി​ലും നാ​ലി​ര​ട്ടി​യാ​ണ് മ​ര​ണ​സം​ഖ്യ​യെ​ന്നു റെ​ഡ്ക്രോ​സ് അ​റി​യി​ച്ചു. 26 പേ​ർ മ​രി​ച്ചെ​ന്നാ​ണ് മു​ന്പ് യു​എ​ൻ പ്ര​തി​നി​ധി ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​രു​ന്ന​ത്.

മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ഭൂ​രിഭാ​ഗ​ത്തി​ലും ക​ത്തി​ക്കു​ത്തി​ന്‍റെ​യോ വെ​ടി​യു​ണ്ട​യു​ടേ​യോ പ​രി​ക്കു​ക​ളു​ണ്ട്. ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ 35 എ​ണ്ണം മ​റ​വു ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു. ബം​ഗാ​സോ​യി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തു​നി​ന്ന് ആ​ളു​ക​ളു​ടെ പ​ലാ​യ​നം തു​ട​രു​ക​യാ​ണ്.
നൈ​ജീ​രി​യ​യി​ൽ തോ​ക്കു​ധാ​രി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 27 പേ​ർ കൊ​ല്ല​പ്പെ​ട്ടു
അ​ബൂ​ജ: മ​ധ്യ നൈ​ജീ​രി​യ​യി​ലെ നൈ​ജ​ർ സം​സ്ഥാ​ന​ത്ത് തോ​ക്കു​ധാ​രി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 27 പേ​ർ മ​രി​ച്ചു. നൈ​ജ​റി​ലെ മോ​ക്വാ ജി​ല്ല​യി​ലെ ഇ​പോ​ഗി സ​മൂ​ഹ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​വ​രി​ൽ 21 പേർ ത​ൽ​ക്ഷ​ണവും ബാക്കിയുള്ളവർ ആശുപത്രിയിലുമാണ് മരിച്ചത്.

സു​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
കുടിവെള്ള പദ്ധതി വൈകി; ടാൻസാനിയയിൽ ഇന്ത്യക്കാരുടെ പാസ്പോർട്ടുകൾ കണ്ടുകെട്ടി
ദാറസ്സലാം: ടാൻസാനിയയിൽ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാത്ത ഇന്ത്യൻ കന്പനിയിലെ ഉദ്യോഗസ്ഥരുടെ പാസ്പോർട്ട് കണ്ടുകെട്ടാൻ പ്രസിഡന്‍റ് ജോണ്‍ മഗുഫുലി ഉത്തരവിട്ടു. ഓവർസീസ് ഇൻഫ്രാസ്ട്രക്ചർ അലയൻസ് ഇന്ത്യ എന്ന കന്പനിയുടെ പ്രതിനിധി രാജന്ദ്രേകുമാറിന്‍റെയും സഹപ്രവർത്തകരുടെയും പാസ്പോർട്ട് പിടിച്ചെടുക്കാനാണ് ഉത്തരവ്. ജലപദ്ധതി നാലു മാസത്തിനുളളിൽ പൂർത്തിയാക്കിയില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് അറിയിച്ചു.

ലിൻഡിയെന്ന നഗരത്തിൽ നടപ്പാക്കുന്ന 13 മില്യണ്‍ ഡോളർ പദ്ധതി 2015 മാർച്ചിൽ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ടു പദ്ധതി അനിശ്ചിതമായി നീണ്ടുപോയതാണ് പ്രസിഡന്‍റിനെ ചൊടിപ്പിച്ചത്. വെള്ളിയാഴ്ച പദ്ധതി സ്ഥലം സന്ദർശിച്ച ശേഷമാണ് പ്രസിഡന്‍റ് പാസ്പോർട്ട് കണ്ടുകെട്ടാനുള്ള ഉത്തരവു നൽകിയത്.
പാശ്ചാത്യൻ പൗരന്മാരെ തട്ടിക്കൊണ്ടു പോകാനൊരുങ്ങി ബോക്കോഹറാം
അബുജ: നൈജീരിയയിലുള്ള പാശ്ചാത്യൻ പൗരന്മാരെ തട്ടിക്കൊണ്ടു പോകുന്നതിന് ഭീകര സംഘടനയായ ബോക്കോഹറാം പദ്ധതിയിടുന്നതായി റിപ്പോർട്ട്. യുകെ ഫോറിൻ ഓഫീസാണ് ഇതു സംബന്ധിച്ച് ജാഗ്രതാ നിർദേശം നൽകിയത്. നൈജീരിയയിലെ ബൊർണൊ സംസ്ഥാനത്ത് ജോലി ചെയ്യുന്ന പാശ്ചാത്യ വംശജരെ തട്ടിക്കൊണ്ടു പോകാനാണ് പദ്ധതിയെന്നാണ് വിവരം. രാഷ്ട്രീയ- സാമ്പത്തിക നേട്ടങ്ങൾ മുന്നിൽ കണ്ടാണ് ഭീകരർ ഇതിനു പദ്ധതിയിടുന്നതെന്നും ഫോറിൻ ഓഫീസ് വ്യക്തമാക്കി.

നൈജീരിയയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ബോക്കോഹറാം ശക്തി പ്രാപിച്ചു വരുന്നതായും ഫോറിൻ ഓഫീസ് അറിയിച്ചു. 2014ൽ ചിബോക്കിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ 200ലധികം പേരെ ഭീകരവാദികൾ തട്ടിക്കൊണ്ടു പോയിരുന്നു.