ആമിന മുഹമ്മദ് യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
അബുജ: നൈജീരിയയിലെ മുൻ പരിസ്ഥിതി മന്ത്രി ആമിന ജെ. മുഹമ്മദ് ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ഒൗദ്യോഗികമായി ചുമതലയേറ്റു. നേരത്തെ, യുഎൻ അണ്ടർ സെക്രട്ടറി ജനറലായി ബാൻ കി മൂണിന് കീഴിൽ പ്രവർത്തിച്ചിട്ടുണ്ട്.

കൊളംബിയ സർവകലാശാലയിൽ പ്രഫസറായിരുന്ന അമിനാ മുഹമ്മദ് നിരവധി അന്താരാഷ്ട്രസമിതികളിൽ അംഗമായിരുന്നിട്ടുണ്ട്. യുഎൻ സെക്രട്ടറി ജനറലിന്‍റെ 2015 ഡെവലപ്പിംഗ് അജണ്ട നിശ്ചയിക്കുന്ന ഉന്നതതല സമിതിയിലും അമിന അംഗമായിരുന്നു.