റോൾസ് റോയ്സിന് റിക്കാർഡ് നഷ്ടം
Wednesday, February 15, 2017 10:19 AM IST
ലണ്ടൻ: ലോക പ്രശസ്തമായ റോൾസ് റോയ്സ് കന്പനിക്ക് റിക്കാർഡ് നഷ്ടം. കാറുകൾക്കു പുറമേ ജെറ്റ് വിമാനങ്ങളുടെ എൻജിൻ നിർമാണമാണ് കന്പനിയുടെ പ്രധാന മേഖല. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയിരിക്കുന്നത് 4.6 ബില്യൻ പൗണ്ടിന്‍റെ നഷ്ടമാണ്.

ബ്രെക്സിറ്റ് വോട്ടെടുപ്പിനെത്തുടർന്ന് പൗണ്ടിനു മൂല്യത്തകർച്ച സംഭവിച്ചതും അഴിമതി കേസ് ഒത്തുതീർപ്പാക്കാൻ വൻ തുക മുടക്കേണ്ടിവന്നതുമാണ് ഇതിനു പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്.

യുകെ, യുഎസ് അധികൃതരുമായുള്ള അഴിമതി കേസുകളിൽ 671 മില്യണ്‍ പൗണ്ടാണ് കന്പനി നഷ്ടപരിഹാരം നൽകിയത്. 4.4 ബില്യണ്‍ പൗണ്ട് എഴുതിത്തള്ളുന്ന സാഹചര്യവും സംജാതമായി.

അന്താരാഷ്ട്ര കരാറുകൾ മിക്ക കന്പനികളും ഡോളറിൽ കൈകാര്യം ചെയ്യുന്പോൾ റോൾസ് റോയ്സ് പൗണ്ടിൽ തുടർന്നതും പുതിയ സാഹചര്യത്തിൽ വലിയ തിരിച്ചടിക്കു കാരണമായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ