ജസ്റ്റിൻ ബീബർ ഇന്ത്യയിലേക്ക്
Wednesday, February 15, 2017 6:52 AM IST
ന്യൂഡൽഹി: പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ജസ്റ്റിൻ ബീബർ ഇന്ത്യയിൽ എത്തുന്നു. ആഗോള സംഗീത യാത്രയുടെ ഭാഗമായി മെയ് 10ന് മുംബൈയിൽ എത്തുന്ന ബീബർ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഷോ നടത്തുമെന്ന് വൈറ്റ് ഫോക്സ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 22 ഓടെ പരിപാടിയുടെ ടിക്കറ്റ് വിൽപ്പന ആരംഭിക്കും.

ഏഷ്യയിൽ മുംബൈയെ കൂടാതെ ടെൽ അവീവ്, ദുബായ് എന്നിവിടങ്ങളിലും ബീബർ പരിപാടി അവതരിപ്പിക്കുന്നുണ്ട്.