കലാമണ്ഡലം ടാൻസാനിയയ്ക്ക് പുതിയ നേതൃത്വം
Monday, February 13, 2017 7:11 AM IST
ടാൻസാനിയ: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ മലയാളികളുടെ കൂടായ്മയായ കലാമണ്ഡലം ടാൻസാനിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അറുപതാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് പട്ടേൽ സമാജ് ഹാളിൽ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി സുന്ദർ നായക് (ചെയർമാൻ), കെ.കെ. മോഹനൻ (വൈസ് ചെയർമാൻ), വിപിൻ ഏബ്രഹാം (സെക്രട്ടറി), മുനിയ തുളസി, (ജോയിന്‍റ് സെക്രട്ടറി), രാജേഷ് കാഞ്ഞിരക്കാടൻ (ട്രഷറർ), സി.ജി. മുരളീധരൻ (ഓഡിറ്റർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സിമി ജിജോ, അൻഷാദ് വി. സത്താർ, ബിനു നായർ, ഗിരിഷ് കുമാർ, ജിഷിൻ ജോർജ്, പ്രവീണ്‍ ബാബു, രാജീവൻ ആലക്കാട്ട്, സോജൻ ജോസഫ്, ശ്രീജേഷ് പുതിയവീട്ടിൽ എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: മനോജ് കുമാർ