ഫാ. ജെയിംസ് മഞ്ഞാക്കൽ യുകെയിൽ
Thursday, January 12, 2017 8:44 AM IST
ലണ്ടൻ: ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് അഭിഷേകാഗ്നി മിനിസ്ട്രീസ് മേയ് 10, 11, 12 തീയതികളിലായി ഒരുക്കുന്ന ‘ന്യൂ ലൈഫ് ഇൻ ക്രൈസ്റ്റ് ’ കാത്തലിക് കോൺഫറൻസ് ഫാ. ജെയിംസ് മഞ്ഞാക്കൽ നയിക്കും. ബർമിംഗ്ഹാം ബഥേൽ കൺവൻഷൻ സെന്ററിൽ രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ഏഴു വരെയാണ് ന്യൂ ലൈഫ് ഇൻ ക്രൈസ്റ്റ് കാത്തലിക് കോൺഫറൻസ്.

13ന് രണ്ടാം ശനിയാഴ്ച കൺവൻഷൻ ഫാ. സോജി ഓലിക്കലിനൊപ്പം ഫാ. ജെയിംസ് മഞ്ഞാക്കലും ചേർന്നു നയിക്കും. രാവിലെ എട്ടു മുതൽ വൈകുന്നേരം നാലു വരെയാണ് കൺവൻഷൻ.

ശുശ്രൂഷയിൽ പങ്കെടുക്കാൻ www.sehionuk.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

വിലാസം: ബഥേൽ കൺവൻഷൻ സെന്റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച് ബർമിംഗ്ഹാം.

വിവരങ്ങൾക്ക്: സണ്ണി ജോസഫ് 07877290779, പ്രോസ്പർ ഡി ജോമൊ 07728921567.