ബ്രെക്സിറ്റ് വഴിയുള്ള മാറ്റം ബ്രിട്ടനു ഗുണകരമാവും: തെരേസ മേ
Wednesday, January 11, 2017 10:15 AM IST
ലണ്ടൻ: ബ്രെക്സിറ്റ് പൂർണമായ അർഥത്തിൽ നടപ്പാക്കിയേ പറ്റൂ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ആവർത്തിച്ചു. എന്നാൽ, ഈ മാറ്റം ബ്രിട്ടന്റെ ഗുണത്തിനു വേണ്ടി തന്നെയാവുമെന്നും അവർ ഉറപ്പിച്ചു പറയുന്നു.

യൂറോപ്പുമായുള്ള പുതിയ തരം ബന്ധത്തിന്റെ ഭാഗമായി, യുകെ ഏകീകൃത വിപണിക്കുള്ളിൽ തുടരണമെന്നാണു തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞു. എന്നാൽ, അക്കാര്യത്തിൽ ഉറപ്പൊന്നും പറയാൻ തയാറായിട്ടുമില്ല.

പണവും അവസരങ്ങളും സമൂഹത്തിലെ ഉന്നതരുടെ മാത്രം അവകാശമല്ലെന്നും അതു തുല്യമായി വീതിക്കപ്പെടണമെന്നും അവർ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള അവസരം കൂടിയാണ് ബ്രെക്സിറ്റ് ഒരുക്കി നൽകുന്നതെന്നും തെരേസ മേ കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ