ദ്വാരക മലയാളി അസോസിയേഷന്റെ അയപ്പപൂജ 27ന്
Saturday, November 19, 2016 6:33 AM IST
ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷന്റെ അയ്യപ്പപൂജ നവംബർ 27ന് (ഞായർ) സെക്ടർ 14 രാധിക അപ്പാർട്ട്മെന്റിലെ ഡിഡിഎ പാർക്കിൽ നടക്കും. പുലർച്ചെ 5.30ന് ഗണപതിഹോമം, കെ.എ. നാരായണന്റെ ഭാഗവത പാരായണം, 9.30ന് ശ്രീകൃഷ്ണ ഭജന സമിതി അവതരിപ്പിക്കുന്ന ഭജന, 11ന് വിനോദ് കുമാറിന്റെ ശിഷ്യർ അവതരിപ്പിക്കുന്ന സംഗീതാർച്ചന എന്നിവ നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്