ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ റബ്കോ സ്റ്റാൾ
Wednesday, November 16, 2016 6:33 AM IST
ന്യൂഡൽഹി: ന്യൂഡൽഹി പ്രഗതി മൈതാനിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിൽ റബ്കോ പ്രദർശന സ്റ്റാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റബ്കോ ചെയർമാൻ എൻ. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ഡൽഹിയിലെ റസിഡന്റ് കമ്മീഷണർ ബിശ്വാസ് മേത്ത, പൊതുഭരണ വകുപ്പ് സെക്രട്ടറി ഉഷാ ടൈറ്റസ്, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, റബ്കോ എംഡി പി.വി. ഹരിദാസൻ, റബ്കോ ഹുവാർട്ട് ജനറൽ മാനേജർ എം. സുരേഷ് ബാബു, സെയിൽസ് മാനേജർ അനീഷ് എസ്, എന്നിവർ പങ്കെടുത്തു.