ഡബ്ല്യുഎംസി നൃത്താഞ്ജലി ആൻഡ് കലോത്സവം: വിഷയങ്ങൾ പ്രഖ്യാപിച്ചു
Sunday, October 16, 2016 6:56 AM IST
ഡബ്ലിൻ: നവംബർ നാല്, അഞ്ച് (വെള്ളി, ശനി) തീയതികളിൽ നടത്തുന്ന വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ നൃത്താഞ്ജലി ആൻഡ് കലോത്സവത്തിലെ പ്രസംഗത്തിനും മലയാളം കത്തെഴുത്തിനുമുള്ള വിഷയങ്ങൾ പ്രഖ്യാപിച്ചു.

ജൂണിയർ വിഭാഗം പ്രസംഗം (ഇംഗ്ലീഷ് ആൻഡ് മലയാളം) വിഷയം: ലോക സമാധാനം (World Peace).

സീനിയർ വിഭാഗം പ്രസംഗം: (ഇംഗ്ലീഷ് ആൻഡ് മലയാളം) വിഷയം : ആഗോള താപനം (Global Warming).

സീനിയർ വിഭാഗം കത്തെഴുത്ത് (മലയാളം) വിഷയം : മുത്തശിക്കൊരു കത്ത്.

(അയർലൻഡിൽ താമസിക്കുന്ന ഒരു കുട്ടി നാട്ടിലുള്ള തന്റെ മുത്തശിക്കോ മുത്തശനോ ഒരു കത്തയക്കുന്നതാണ് പശ്ചാത്തലം). പരമാവധി സമയം 30 മിനിറ്റ്. .ഇത് ഒരു യഥാർഥ കത്തിന്റെ മാതൃകയിൽ ഉള്ളതാവണം. അതായത് അഭിസംബോധന, ആമുഖം, പ്രധാന വിഷയം, ഉപസംഹാരം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊണ്ടിരിക്കണം. മൂല്യനിർണയത്തിൽ കൈയക്ഷരം, പദ പ്രയോഗരീതി തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുന്നതാണ്.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ